ചിക്കുഗുന്യയെപറ്റി നല്ലൊരു ബ്ലോഗെനിക്ക് കാണാന്‍ കഴിഞ്ഞത് ഞാനീ പേജില്‍ കൂട്ടിചേര്‍ക്കുന്നു. വൈറല്‍ രോഗങ്ങളെല്ലാം തന്നെ ആരോഗ്യം കുറഞ്ഞവരെയാണ് ബാധിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. രോഗം പകര്‍ത്തുവാന്‍ കഴിവുള്ള കൊതുകുകള്‍ ഉണ്ടാകുന്നത് ജൈവസമ്പുഷ്ടമായ മലിനജലത്തില്‍ നിന്നാണ്. പാശ്ചാത്യ സംസ്കാരം ഉപയോഒഗ ശൂന്യമായ ജൈവാംശങ്ങളെ കൃഷിയിടങ്ങളില്‍ എത്തിക്കുന്നതിനു പകരം ജലാശയങ്ങളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഒരു കര്ഷകന് കൃഷിയിടത്തില്‍ കൊതുകുകടി കൊള്ളാതെ പണിചെയ്യുവാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. കാര്‍ഷിക മേഖലയിലെ വ്യായാമം കര്‍ഷകരെ ഒരു പരിധിവരെ രോഗമുക്തനാക്കുന്നു. ആരോഗ്യ പരിപാലനത്തിന് വിഷമുക്തമായ ആഹാരം ഒരു പ്രധാന ഘടകം തന്നെയാണ്. പെസ്റ്റിസൈഡുകള്‍ രോഗവാഹകരായ കൊതുകുകളെ സൃഷ്ടിക്കും. പഞ്ചഭൂതങ്ങളെ സംരക്ഷിക്കൂ രോഗങ്ങളില്‍നിന്നും മുക്തി നേടൂ.
സമകാലികം: ചിക്കണും ചിക്കുന്‍ഗുന്യയും