Tuesday, August 12, 2014

thomas isaac: വ്യാജലോട്ടറികള്‍ക്ക് തീകൊളുത്താം

മണികുമാര്‍ സുബ്ബ എന്നൊരാളിനെ കെ.എം. മാണി അറിയുമോ ആവോ? അസമിലെ കോണ്‍ഗ്രസ്സിന്റെ ട്രഷററായിരുന്നു സുബ്ബ. രണ്ടുവട്ടം കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.എല്‍.എ. മൂന്നുവട്ടം എം.പി. എവിടത്തുകാരനെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ല. നേപ്പാളി പൗരനായ മോനി രാജ് ലിംബോയാണ് മണികുമാര്‍ സുബ്ബയെന്ന് 2007ല്‍ സി.എന്‍.എന്‍. ഐ.ബി.എന്‍. ആരോപിച്ചിരുന്നു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലായിരുന്ന ഇയാള്‍ 1973ല്‍ ജയില്‍ചാടി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നുവത്രേ. പൗരത്വം സംബന്ധിച്ച് സുബ്ബ ഹാജരാക്കിയ രേഖകളെല്ലാം വ്യാജമാണെന്ന് 2009ല്‍ സി.ബി.ഐ. സുപ്രീംകോടതിയെ അറിയിച്ചു.  

കൂടുതലറിയുവാന്‍ .......

thomas isaac: വ്യാജലോട്ടറികള്‍ക്ക് തീകൊളുത്താം: 'ഐസക്കിന്റെ പ്രസ്താവന ഓണ്‍ലൈന്‍ ലോട്ടറിയെ രക്ഷിക്കാന്‍ മാണി' എന്നൊരു തലക്കെട്ട് ഇക്കഴിഞ്ഞ ദിവസം (03-08-2014, ഞായര്‍) മാതൃഭൂമിയില്‍...

Tuesday, July 29, 2008

കിസ്സാന്‍ കൃഷിദീപം യൂട്യൂബിലൂടെ അവതരിപ്പിക്കുന്നു

തലക്കെട്ടില്‍ ഞെക്കിയാല്‍ കിസ്സാന്‍ കേരളയുടെ വീഡിയോ സൈറ്റില്‍ എത്തിച്ചേരാം.

Friday, July 25, 2008

ബാഗ്ലൂരില്‍ സ്പോടന പരമ്പര

ബംഗളൂരുവില്‍ സ്‌ഫോടന പരമ്പര: 3 മരണംബംഗളൂരൂ: ദക്ഷിണ ബംഗളൂരു നഗരത്തി​െ​ന്‍്റ വിവിധ ഭാഗങ്ങളിലുണ്ടായ സ്ഫോടന പരമ്പരയില്‍ മൂന്നു പേര്‍ മരിച്ചു. ഉച്ച കഴിഞ്ഞ് 2ഴ24-നായിരുന്നു ആദ്യ സ്ഫോടനം. മാഡിവാള ചെക്ക്പോസ്റ്റ്, അശോക് നഗര്‍, നയന്തഹള്ളി, ഹുസൂര്‍ റോഡ്, അനേപാല്യ എന്നിവിടങ്ങളിലായി എട്ട് സ്ഫോടനങ്ങളാണുണ്ടായത്. സ്ഫോടനത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റതായും സൂചനയുണ്ട്. ഇവരെ മല്യ ആശുപത്രിയില്‍ പ്ര​േ​വശിപ്പിച്ചിരിക്കുകയാണ്.

പന്ത്രണ്ട് മിനിട്ടിനുള്ളിലാണ് എട്ട് സ്ഫോടനവും നടന്നത്. താരതമ്യേന തീവ്രത കുറഞ്ഞ സ്ഫോടനങ്ങളാണ് ഉണ്ടായത്. ജലാറ്റിന്‍ സ്റ്റിക്കും ടൈമറുമാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് സൂചനയുണ്ട്.

മരിച്ചവരില്‍ ഒരാള്‍ സ്​‍്ര​തീയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഫോടനത്തില്‍ നഗരത്തിലെ ടെലിഫോണ്‍ സംവിധാനം തകരാറിലായി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉള്‍പ്പെടുന്ന അന്വേഷണസംഘം‍ സ്ഥലത്തെത്തി തിരിച്ചില്‍ ആരംഭിച്ചു.

ബംഗളൂരൂവിലെ ഏറ്റവും തിരക്കുള്ളതും തന്ത്ര പ്രധാന്യമുള്ളതുമായ സ്ഥലങ്ങളിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. ഐ.ടി കേന്ദ്രങ്ങള്‍ അധികവും സ്ഥിതി ചെയ്യുന്നത് ഈ പ്രദേശങ്ങളിലാണ്. വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞ് മുസ്ലീം മത വിശ്വാസികള്‍ ഇറങ്ങുന്ന സമയത്താണ് സ്ഫോടനം. പ്രാര്‍ഥനയ്ക്കെത്തിയവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലങ്ങളും സ്ഫോടനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ സ്ഫോടനത്തി​െ​ന്‍്റ പിന്നില്‍ തീവ്രവാദ സംഘടനകള്‍ ഉണ്ടോയെന്നും സംശയമുണ്ട്. ഐ.ടി മേഖല ഇവരുടെ ലക്ഷ്യമല്ലെന്നാണ് പോലീസി​െ​ന്‍്റ നിഗമനം.
കടപ്പാട് - മംഗളം
ദാറ്റ്സ്‌മലയാളം
മാതൃഭൂമി
മലയാളമനോരമ
For latest news from Bangalore Visit This Page

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Thursday, July 24, 2008

പത്രവാര്‍ത്തകള്‍ ഇത്രയും തരം താഴാമോ?


23-07-08 ല്‍ മലയാളമനോരമയില്‍ വന്ന വാര്‍ത്ത പ്രശാന്ത് തന്റെ പോസ്റ്റായി പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഞാന്‍ കമെന്റിട്ടതും ആണ്. എന്നാല്‍ രണ്ട് വാക്ക് ഇക്കാര്യത്തില്‍ എനിക്കും പറയണമെന്ന് തോന്നി. കേരളത്തിലെ പല സ്കൂളുകളിലും എച്ച്ഐവി ബാധിച്ച അമ്മമാര്‍ക്ക് ജനിച്ച കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന പല ദുരന്ത കഥകളും നാം പത്രങ്ങളിലൂടെ വായിക്കാറുണ്ട്. ബോധവത്ക്കരണത്തിന്റെ ഭാഗമായി പല പരസ്യങ്ങളും നാം ചാനലുകളിലൂടെ കാണാറും ഉണ്ട്. അവിടെയെങ്ങും കാണാത്ത ഒരു സവിശേഷതയാണ് മനോരമ വാര്‍ത്തയില്‍ കാണാന്‍ കഴിഞ്ഞത്.
"ഹെയര്‍ബാന്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ യാഥാര്‍ത്ഥ്യമാണെങ്കില്‍ ഇത് കടുത്ത ആരോഗ്യ പ്രശ്നമാണ് ഉയര്‍ത്തുന്നത്. എച്ച്ഐവി ഉള്‍‌പ്പെടെയുള്ള രതിജന്യരോഗങ്ങള്‍ വ്യാപിക്കാന്‍ ഇത് ഇടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്."
ഇത്തരത്തിലൊരഭിപ്രായം പറയുന്ന ഒരു ആരോഗ്യ വിദഗ്ധനെ എവിടെനിന്ന് കിട്ടി എന്ന് അന്വേഷിക്കേണ്ടകാര്യം തന്നെയാണ്. തലയില്‍ റബ്ബര്‍ ബാന്‍ഡ് കെട്ടിയാല്‍ എച്ച്ഐവി പകരുമെന്ന് പറയുന്ന പത്രം ഇനി ഇത്തരം റബ്ബര്‍ ബാന്‍ഡിട്ട സ്ത്രീകളോടൊപ്പം ബസ്സില്‍ യാത്രചെയ്താലും പകരും എന്നും പറഞ്ഞെന്നുവരാം.

Skype: keralafarmer, AIM: keralafarmer, Yahoo: chandran_shriraghav

Saturday, July 19, 2008

ആണവക്കരാറും പാഠപുസ്തകവും


Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Saturday, June 21, 2008

കെവിന്‍ സംസാരിക്കുന്നു

തിരുവനന്തപുരത്ത് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനായുള്ള പി.എസ്.സി ടെസ്റ്റിന് വന്നപ്പോള്‍ 21-06-08 ന് റിക്കോര്‍ഡ് ചെയ്തതാണ്. ഇതേ പോസ്റ്റിലെ കമെന്റില്‍ അനില്‍ രേഖപ്പെടുത്തിയ കെവിന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പണിപ്പുര എന്ന പോസ്റ്റ് ഇവിടെ കാണാം. അതില്‍ എങ്ങിനെയാണ് ഫോണ്ട് ഉണ്ടാക്കുന്നത് എന്ന് കെവിന്‍ വിശദീകരിക്കുന്നുണ്ട്.

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham