Thursday, July 24, 2008
പത്രവാര്‍ത്തകള്‍ ഇത്രയും തരം താഴാമോ?
23-07-08 ല്‍ മലയാളമനോരമയില്‍ വന്ന വാര്‍ത്ത പ്രശാന്ത് തന്റെ പോസ്റ്റായി പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഞാന്‍ കമെന്റിട്ടതും ആണ്. എന്നാല്‍ രണ്ട് വാക്ക് ഇക്കാര്യത്തില്‍ എനിക്കും പറയണമെന്ന് തോന്നി. കേരളത്തിലെ പല സ്കൂളുകളിലും എച്ച്ഐവി ബാധിച്ച അമ്മമാര്‍ക്ക് ജനിച്ച കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന പല ദുരന്ത കഥകളും നാം പത്രങ്ങളിലൂടെ വായിക്കാറുണ്ട്. ബോധവത്ക്കരണത്തിന്റെ ഭാഗമായി പല പരസ്യങ്ങളും നാം ചാനലുകളിലൂടെ കാണാറും ഉണ്ട്. അവിടെയെങ്ങും കാണാത്ത ഒരു സവിശേഷതയാണ് മനോരമ വാര്‍ത്തയില്‍ കാണാന്‍ കഴിഞ്ഞത്.
"ഹെയര്‍ബാന്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ യാഥാര്‍ത്ഥ്യമാണെങ്കില്‍ ഇത് കടുത്ത ആരോഗ്യ പ്രശ്നമാണ് ഉയര്‍ത്തുന്നത്. എച്ച്ഐവി ഉള്‍പ്പെടെയുള്ള രതിജന്യരോഗങ്ങള്‍ വ്യാപിക്കാന്‍ ഇത് ഇടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്."
ഇത്തരത്തിലൊരഭിപ്രായം പറയുന്ന ഒരു ആരോഗ്യ വിദഗ്ധനെ എവിടെനിന്ന് കിട്ടി എന്ന് അന്വേഷിക്കേണ്ടകാര്യം തന്നെയാണ്. തലയില്‍ റബ്ബര്‍ ബാന്‍ഡ് കെട്ടിയാല്‍ എച്ച്ഐവി പകരുമെന്ന് പറയുന്ന പത്രം ഇനി ഇത്തരം റബ്ബര്‍ ബാന്‍ഡിട്ട സ്ത്രീകളോടൊപ്പം ബസ്സില്‍ യാത്രചെയ്താലും പകരും എന്നും പറഞ്ഞെന്നുവരാം.
Skype: keralafarmer, AIM: keralafarmer, Yahoo: chandran_shriraghav
Subscribe to:
Post Comments (Atom)
9 comments:
വാർത്തയിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യം സത്യമാണങ്കിൽ, വളരെ അറപ്പു ഉളവാക്കുന്ന വസ്തു ആയിട്ടെ ആ ഉല്പന്നത്തെ സാധാരണക്കാർക്കു കാണാൻ പറ്റൂ. പിന്നെ എച്ച് ഐ വി അണുക്കളൂടെ കാര്യം, പറയാൻ ഉള്ള അറിവു ഇല്ലങ്കിലും, ഈ വൈറസ്സു, ഇത്രയും കാലം ആക്ടിവായിരിക്കുമോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷേ അവ നശിക്കുന്നില്ല എങ്കിൽ, താങ്കൾ പറഞ്ഞ ഒരു കാര്യത്തോട് വിയോജിപ്പൂണ്ട് :
“തലയില്‍ റബ്ബര്‍ ബാന്‍ഡ് കെട്ടിയാല്‍ എച്ച്ഐവി പകരുമെന്ന് പറയുന്ന പത്രം ഇനി ഇത്തരം റബ്ബര്‍ ബാന്‍ഡിട്ട സ്ത്രീകളോടൊപ്പം ബസ്സില്‍ യാത്രചെയ്താലും പകരും എന്നും പറഞ്ഞെന്നുവരാം “.
വീട്ടിൽ പെൺകുട്ടികൾ ഉണ്ടങ്കിൽ കണ്ടിട്ടുണ്ടാവും അവർ എങ്ങനെ ആണു ഇതു തലയിൽ കെട്ടുന്നതു എന്നു - പല കുട്ടികളും തല മുടി കെട്ടൂന്നതിനു മുൻപ് ബാന്റോ സ്ലൈഡൊ എടുത്തു ഒന്നു ചുണ്ടുകൊണ്ട് കടിച്ചു പിടിക്കുന്ന്തു ശ്രദ്ധിച്ചിട്ടുണ്ടോ? എന്നിട്ടു തലമുടി കൂട്ടിപിടിച്ച ശേഷം ആണു അതു കെട്ടുകയോ കുത്തുകയോ ചെയ്യുന്നതു. ചില കുട്ടികൾ ബാന്റ് വിരലിൽ ചുറ്റിപിടിക്കും, അപ്പോഴെല്ലാം, കയ്യിൽ മുറിവോ മറ്റോ ഉണ്ടങ്കിൽ, അണുക്കൾ ദേഹത്തു പ്രവേശിക്കാൻ എളുപ്പമല്ലെ?
Dear Deshabhimani,
Scientists and medical authorities agree that HIV does not survive well outside the body, making the possibility of environmental transmission remote. HIV is found in varying concentrations or amounts in blood, semen, vaginal fluid, breast milk, saliva, and tears.
I agree with the fact that if such things are made with used condums , it is not acceptable.
The comment that you have made shows the ignorance of our common public HIV and AIDS.
ആ പത്ര വാർത്ത ശരിയാണെങ്കിൽ അത് എച്.ഐ.വി.പടർത്തും എന്ന ഒരു തെറ്റായ വിവരം ഉൾപ്പെടുത്തി എന്ന കാരണത്താൽ മാത്രം തള്ളിക്കളയാവുന്നതല്ല.ആ വാർത്തയെക്കുറിച്ചുള്ള പോസ്റ്റിന് ഈ ഹെഡിങ്ങും ഒരുതരം “തരം താഴലാ“യാണ് തോന്നുന്നത്.ഒരു പക്ഷേ എച്ച് ഐ വി പരത്തിയില്ലെങ്കിലും രൂപഭേദം വന്ന വൈറസുകൾ പടരാൻ അത് ഇടയാക്കിയേക്കും.വൈറസ് ഒരു പൂർണ്ണ അർത്ഥത്തിലുള്ള ജീവി അല്ലല്ലോ,അതിന്റെ രാസഘടനയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ ഏതൊക്കെ രീതിയിലാവും പ്രവർത്തിക്കുകയെന്നും അത് ശരീരത്തിൽ കടന്നുകൂടിയാൽ ഏതൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും നിഗമനം നടത്താൻ നമുക്ക് കഴിയില്ലല്ലോ.
its ugly
മനോരമക്കാര്‍ റബറിന്റെ ആള്‍ക്കാരാണല്ലോ.. അപ്പോ പിന്നെ, അവര്‍ പരത്തും... വായനക്കാരില്‍ തെറ്റായ വേറെ വൈറസ് ആയിരിക്കും എന്ന് മാത്രം :-)
HIV വൈറസിന് സ്വതന്ത്രമായി (അതായത് അന്തരീക്ഷത്തിലോ മറ്റ് എക്സ് പോസ്ഡ് വസ്തുക്കളിലോ) നിലനില്‍പ്പില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. ആ കാരണം കൊണ്ട് തന്നെ, ഈ റബര്‍ ബാന്‍ഡിലൂടേ പകരുക എന്നൊക്കെപ്പറഞ്ഞാല്‍...
എന്തായാലും തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അപലപനീയം തന്നെ, പക്ഷേ, HIV ബാധ എന്നത് അല്‍പം ഭീകരമായിപ്പോയി :-)
കൂടുതല്‍ വിവരങ്ങള്‍ക്ക്...
http://www.thewellproject.org/en_US/HIV_The_Basics/HIV_Transmission.jsp
അച്ചായപ്പത്രം അല്ലേ, അപ്പൊ ഇതല്ല...
പിന്നെ സലൈവയില്‍ നിന്ന് എയ്‌ഡ്സ് പകരാന്‍ സാധ്യത കുറവാണ് എന്നാണ് എന്റെ അറിവ്. അതായത് അഥവാ വൈറസ് സര്‍വൈവ് ചെയ്താലും പകരാന്‍ സാധ്യതയില്ല.
തലയില്‍ റബ്ബര്‍ ബാന്‍ഡിട്ടാല്‍ എയ്ഡ്സ് പകരില്ലായിരിക്കാം..
പക്ഷേ ആര്‍ക്കെന്ന്കിലും വിശന്ന് ആ റബ്ബര്‍ ബാന്‍ഡെങ്ങാനും തിന്നാല്‍ പ്രശ്നമാവില്ലേ?
ആ ആരോഗ്യ വിദഗ്ദ്ധന്റെ ദീര്‍ഘ വീക്ഷണം സമ്മതിക്കണം! രബ്ബര്‍ ബാന്‍ഡു പോലെ വലിഞ്ഞു നീളത്തിലല്ലേ! ;)
Would you please remove that bloody Word Verification? huh!
എന്തൊക്കെയാണെങ്കിലും ഗർഭനിരോധനഉറകൾ കൊണ്ടാണ് ഈ റബ്ബർബാൻഡുകൾ ഉണ്ടാക്കുന്നതെങ്കിൽ, അത് ശുദ്ധ തോന്ന്യാസമാണ്; ഉപയോഗിച്ച ഉറകൾ ഐഡ്‌സിന് കാരണമാക്കിയാലും ഇല്ലെങ്കിലും.
ഇതിനെന്തിനാ കൊറേപ്പേര് വെള്ളപൂശാൻ ഇറങ്ങിയിരിക്കുന്നത് എന്നു മനസ്സിലായില്ല
Post a Comment