ബംഗളൂരുവില്‍ സ്‌ഫോടന പരമ്പര: 3 മരണം | ||
പന്ത്രണ്ട് മിനിട്ടിനുള്ളിലാണ് എട്ട് സ്ഫോടനവും നടന്നത്. താരതമ്യേന തീവ്രത കുറഞ്ഞ സ്ഫോടനങ്ങളാണ് ഉണ്ടായത്. ജലാറ്റിന്‍ സ്റ്റിക്കും ടൈമറുമാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് സൂചനയുണ്ട്.
മരിച്ചവരില്‍ ഒരാള്‍ സ്്രതീയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഫോടനത്തില്‍ നഗരത്തിലെ ടെലിഫോണ്‍ സംവിധാനം തകരാറിലായി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉള്‍പ്പെടുന്ന അന്വേഷണസംഘം സ്ഥലത്തെത്തി തിരിച്ചില്‍ ആരംഭിച്ചു.
ബംഗളൂരൂവിലെ ഏറ്റവും തിരക്കുള്ളതും തന്ത്ര പ്രധാന്യമുള്ളതുമായ സ്ഥലങ്ങളിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. ഐ.ടി കേന്ദ്രങ്ങള്‍ അധികവും സ്ഥിതി ചെയ്യുന്നത് ഈ പ്രദേശങ്ങളിലാണ്. വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞ് മുസ്ലീം മത വിശ്വാസികള്‍ ഇറങ്ങുന്ന സമയത്താണ് സ്ഫോടനം. പ്രാര്‍ഥനയ്ക്കെത്തിയവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലങ്ങളും സ്ഫോടനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ സ്ഫോടനത്തിെന്്റ പിന്നില്‍ തീവ്രവാദ സംഘടനകള്‍ ഉണ്ടോയെന്നും സംശയമുണ്ട്. ഐ.ടി മേഖല ഇവരുടെ ലക്ഷ്യമല്ലെന്നാണ് പോലീസിെന്്റ നിഗമനം.
കടപ്പാട് - മംഗളം
ദാറ്റ്സ്‌മലയാളം
മാതൃഭൂമി
മലയാളമനോരമ
For latest news from Bangalore Visit This Page
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham
1 comment:
This is one of the tragic moment, we came through in 2008. And as per the media report the death count is 2 and 6 got injured. All the blasts were occurred with the time interval of 15 minutes and this makes us guess that its a very well planed operation.
Post a Comment