തിരുവനന്തപുരത്ത് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനായുള്ള പി.എസ്.സി ടെസ്റ്റിന് വന്നപ്പോള്‍ 21-06-08 ന് റിക്കോര്‍ഡ് ചെയ്തതാണ്. ഇതേ പോസ്റ്റിലെ കമെന്റില്‍ അനില്‍ രേഖപ്പെടുത്തിയ കെവിന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പണിപ്പുര എന്ന പോസ്റ്റ് ഇവിടെ കാണാം. അതില്‍ എങ്ങിനെയാണ് ഫോണ്ട് ഉണ്ടാക്കുന്നത് എന്ന് കെവിന്‍ വിശദീകരിക്കുന്നുണ്ട്.
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham
6 comments:
ഇങ്ങനെ ഒരു അഭിമുഖത്തിന് നന്ദി..
നിറഞ്ഞ ഹൃദയത്തോടുകൂടി സ്വീകരിക്കുന്നു..
താങ്കള്‍ മലയാളികള്‍ക്ക് നേടിതന്ന അഞ്ചലി ഓള്‍ഡ് ലിപിയേയും.
keralafarmer താങ്കള്‍ക്കും നന്ദി
ഇന്റര്‍നെറ്റില്‍ വടിവൊത്ത വൃത്തിയുള്ള അക്ഷരങ്ങള്‍ ഉണ്ടാക്കണം എന്ന ആ ആഗ്രഹത്തിന്റെ ചിറകിലേറി പോയ സുഹൃത്ത് ഞങ്ങള്‍ക്ക് സമ്മാനിച്ചത് മഹത്തായൊരു കലാ സൃഷ്ടിയാണ്. കെവിന്‍ എന്ന ഈ സുഹൃത്താണ് അഞ്ജലി ഓള്‍ഡ് ലിപി എന്ന “ഈ ഫോണ്ട്“ ഉണ്ടാക്കി എന്നറിഞ്ഞതില്‍ അതിയായ സന്തോഷവും. ഫോണ്ട് ഉണ്ടാക്കല്‍ എന്നു പറയുമ്പോള്‍ അക്ഷരങ്ങളുടെ വടിവ് വരച്ചു സൃഷ്ടിക്കല്‍ അല്ലേ? ഈ വിവരങ്ങളെ കുറിച്ച് കൂടുതല്‍ ആരെങ്കിലും ഒന്നു പങ്കുവയ്ക്കുമോ? പുതിയ രീതിയിലുള്ള വടിവൊത്ത വൃത്തിയുള്ള ആ അക്ഷരങ്ങള്‍ക്ക്, ഇത്ര കൃത്യമായി ആ അക്ഷരങ്ങളെ വരച്ചെഴുതി എടുത്തതിനു ഞങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മലയാളികള്‍ താങ്കളുടെ ഈ ചിരിയോട് എന്നു കടപ്പെട്ടിരിക്കും. എന്തു സോഫ്റ്റ് വെയറിലാണ് താങ്കള്‍ ഈ അഷരചിത്രങ്ങള്‍ വരച്ചെടുത്തത്? വളരെ മനോഹരമായിരിക്കുന്നു. ശരിക്കും ഉള്ള ക്രാഫ്റ്റ്.
പ്രിയമുള്ള കെവിന്‍ താങ്കളുടെ ഡിസൈനിങ് സൃഷ്ടികള്‍ അഞ്ജലി ഓള്‍ഡ് ലിപി എന്ന രൂപത്തില്‍ മാത്രം ഒതുക്കരുത്. ഇനിയും പുതുമയുള്ള തടിച്ചതും മെലിഞ്ഞതുമായ അക്ഷരങ്ങള്‍ ഞങ്ങള്‍ക്ക് വേണം. ഇംഗ്ലീഷിലെ ഫോണ്ടുകള്‍ ഉണ്ടാക്കുന്നവര്‍ക്കൊക്കെ എന്തു പബ്ലിസിറ്റിയാണ്. പക്ഷെ ലോകത്തിനാകമാനം പരിചയമില്ലാതിരുന്ന ആ ലിപി ഡിസൈന്‍ ചെയ്തു സമ്മാനിച്ച ഈ മഹത് വ്യക്തിക്കുമാത്രം ഒരു പബ്ലിസിറ്റിയും കിട്ടാത്തതില്‍ വിഷമം ഉണ്ട്. ഈ മലയാള്‍ ഫോണ്ട് ഡിസൈനര്‍ക്ക് ഒരു പുതിയ മാനം വിഭാവനം ചെയ്യാനുള്ളതാവണം നമ്മള്‍ ബ്ലോഗുമലയാളികളുടെ ലക്ഷ്യം. ഞാന്‍ ഈ എഴുതുന്ന അക്ഷരങ്ങളുടെ വടിവുകള്‍ വരെ നിങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നു.
anjali lipi upayogikkunna oru malayali.
ഈ ഓരോ അക്ഷരത്തിനും കെവിനോട് കടപ്പെട്ടിരിക്കുന്നു.
കെവിന്‍ ചെയ്തത് നന്മയില്‍ പൊതിഞ്ഞ വലിയൊരു അനുഗ്രഹസമര്‍പ്പണമാണ്. അതിലൂടെ എത്രയാളുകള്‍ ആശയങ്ങള്‍ നിത്യേന പോസ്റ്റുന്നു.. ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ താങ്കള്‍ക്ക് ലഭിക്കുമാറാകട്ടെയെന്ന് ആശംസിക്കുന്നു.
ഈ അഭിമുഖം സംഘടിപ്പിച്ച് പോസ്റ്റിയ കേരളഫാര്‍മറ്ക്കും എന്റെ പ്രിയത്തില്‍ നന്ദി രേഖപ്പെടുത്തുന്നു.
"ഈ വിവരങ്ങളെ കുറിച്ച് കൂടുതല്‍ ആരെങ്കിലും ഒന്നു പങ്കുവയ്ക്കുമോ?"
കെവിന്‍ തന്നെ അതു ചെയ്തിട്ടുണ്ടല്ലോ.
http://kevinsiji.goldeye.info/?page_id=9
മലയാളിക്കു വേണ്ടി ഇത്ര വലിയ ഒരു ലോകം തുറന്ന കെവിന്‍ എന്ന സുഹൃത്തിനു,വളരെ നന്ദി.കെവിന്‍ എന്ന ഈ സുഹൃത്താണ് അഞ്ജലി ഓള്‍ഡ് ലിപി എന്ന“ഈ ഫോണ്ട്“ഉണ്ടാക്കി എന്നറിഞ്ഞതിലും വളരെ സന്തോഷം.
Post a Comment