Friday, June 06, 2008
ഹര്‍ത്താലിനോട് എതിര്‍പ്പ്; ഫ്രാന്‍സിസ് സാര്‍ 34 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി കോളേജിലെത്തി
പാലാ: ലോകപരിസ്ഥിതിദിനത്തില്‍ത്തന്നെ ഹര്‍ത്താല്‍ വന്നത് യാദൃച്ഛികം. എന്നാല്‍ പാലാ സെന്റ് തോമസ് കോളേജിലെ സംസ്‌കൃതാധ്യാപകനായ സി.ടി.ഫ്രാന്‍സിസിന്, താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന രണ്ട് ആശയങ്ങളുടെ സമന്വയമായി ഈ ദിവസം.
താമസസ്ഥലമായ മുതലക്കോടത്തുനിന്ന് 34 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി കോളേജിലെത്തി ഹര്‍ത്താലിനോടു പ്രതിഷേധിക്കുന്നതാണ് ഇതിലൊന്ന്. പരിസ്ഥിതിസംരക്ഷണസന്ദേശങ്ങള്‍ കുട്ടികളിലെത്തിക്കാനുള്ള പ്രതിബദ്ധതയാണ് മറ്റൊന്ന്.
സുഹൃത്ത് ഫ്രാന്‍സി മാത്യു സമ്മാനിച്ച സൈക്കിളിലാണ് ഓരോ ഹര്‍ത്താല്‍ദിനത്തിലും വീട്ടില്‍നിന്ന് ഇദ്ദേഹം കോളേജിലെത്തുന്നത്. രണ്ടുമണിക്കൂര്‍കൊണ്ട് പാലായിലെത്തും. പക്ഷേ, ഹര്‍ത്താല്‍ദിനത്തില്‍ ക്ലാസ്സ് നടക്കാറില്ലെന്ന വിഷമമുണ്ട്. മുപ്പതിലധികം ഹര്‍ത്താലുകള്‍ ഇങ്ങനെ കടന്നുപോയി.
പരിസ്ഥിതിയെ നശിപ്പിക്കുന്ന ഒന്നിനും കൂട്ടുനില്‍ക്കില്ലെന്ന് തറപ്പിച്ചുപറയുന്ന ഇദ്ദേഹത്തിന് മറ്റൊരു വാഹനമില്ല. മൊബൈല്‍ ഫോണുമില്ല.
വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നത് തുണിസഞ്ചിയില്‍ മാത്രം.
കടപ്പാട്- മാതൃഭൂമി 06-06-08
"ഒരു കൂപ്പുകൈ മാഷെ"
Subscribe to:
Post Comments (Atom)
1 comment:
ഒരു നല്ല കാര്യം ചൂണ്ടി കാണിച്ചതിനു നന്ദി. കൂടുതല്‍ പേര്‍ ഹര്‍ത്ടാളിനെതിരെ രംഗത്ത് വരട്ടെ.
Post a Comment