Monday, June 09, 2008
ബിന്ദു വായിച്ചത് നിങ്ങള്‍ക്കും വായിക്കാം
ഹിന്ദുസ്ഥാന്‍ ടൈസിലെ റിദ്ധി ഷാ എന്നെ ടെലഫോണിലുടെ ഇന്റെര്‍വ്യൂ ചെയ്യുകയും ആംഗലേയത്തില്‍ ആശയവിനിമയം പ്രയാസമായ എനിക്ക് ഹിന്ദിയില്‍ ആശയവിനിമയം നടത്തുവാന്‍ അവസരം ലഭിക്കുകയും ചെയ്തത് ലേഖനം കൂടുതല്‍ കൊഴുപ്പുള്ളതാക്കി എന്ന് പറയുന്നതാവും ശരി. റബ്ബര്‍ കയറ്റുമതിയിലെ തട്ടിപ്പുകളെപ്പറ്റി പറഞ്ഞാലോ റബ്ബറിനുണ്ടാകുന്ന പട്ടമരപ്പെന്ന രോഗത്തിന് ഇതാണ് പ്രതിവിധി എന്ന് പറഞ്ഞാലോ കേരളത്തിലെ ഭഹുഭൂരിപക്ഷം മാധ്യമങ്ങള്‍ക്കും ആ വാര്‍ത്ത പ്രാധാന്യമില്ലാത്തതോ ആവശ്യമില്ലാത്തതോ ആയിട്ടാണ് അനുഭവപ്പെടുന്നത്. എന്റെ മനസിലെ ആശയങ്ങള്‍ ചോര്‍ത്തിയെടുക്കുകയും അത് ഭംഗിയായി പ്രസിദ്ധീകരിക്കുകയും ചെയ്ത ഹിന്ദുസ്ഥാന്‍ ടൈംസിന് നന്ദി രേഖപ്പെടുത്തുന്നു.
ഇവിടെ ഈ പോസ്റ്റിടുവാനുണ്ടായ കാരണം ശംഖുപുഷ്പം എന്ന ബ്ലോഗിനുടമ ഈ ലേഖനം വായിച്ചിട്ട് അഭിനന്ദിച്ചുകൊണ്ടിട്ട കമെന്റാണ്. പോസ്റ്റിന്റെ കലക്കെട്ടില്‍ ഞെക്കിയാല്‍ കമെന്റ് കാണാം.
റിദ്ദി ഷായ്ക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുക്കുകയും ഇത്രയും നല്ലൊരു വാര്‍ത്തക്ക് അവസരമൊരുക്കിത്തരുകയും ചെയ്ത ശ്രീ ബി.ആര്‍.പി ഭാസ്കര്‍ അവര്‍കളോട് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham
Subscribe to:
Post Comments (Atom)
4 comments:
ഹിന്ദുസ്ഥാൻ ടൈംസ് ലേഖനം വായിച്ചു.
ഞാനും പലപ്പോഴും അൽഭുതപ്പെട്ടുപോയിട്ടുണ്ട് ചന്ദ്രേട്ടനോട് ചോദിക്കുകയും ചെയ്തിരുന്നു. എവിടുന്നാ ചന്ദേട്ടാ ഇതിനൊക്കെ കൂടെ സമയം എന്ന്. വീട്ടിലെ കാര്യങ്ങൾ, കൃഷികാര്യങ്ങൾ, കന്നുകാലി വളർത്തൽ, സൊസൈറ്റി, അതിനിടെ റബ്ബർ ബോഡുമായി അടി, ഇതെല്ലാം കഴിഞ്ഞ് മൂന്നു നാലു മണിക്കൂർ നെറ്റിലും, കമ്പ്യൂട്ടറിലും...!!! ഇതൊക്കെ ഈ പ്രായത്തിലാണെന്നും ഓർക്കണം!. (ആരൊ എവിടേയോ പറഞ്ഞപോലെ “ഷൈൻ ചെയ്യാനുള്ള” പ്രായം അല്ലല്ലോ?)
ഓ:ടോ: ചന്ദ്രേട്ടാ ബിന്ധു എന്നത് മാറ്റി ബിന്ദു എന്നാക്കണേ!
ച്ന്ദ്രേട്ടാ,ഓഫ് ടോപിക് ആണ്, ക്ഷമിക്കുക.
നന്ദു പറഞ്ഞപോലെ എന്റെ പേര് ബിന്ദൂന്ന് തന്നാക്കണേ. :-) ഇംഗ്ലീഷ് കീബോര്‍ഡില്‍ മലയാളം റ്റൈപ് ചെയ്യാന്‍ വല്യ മെനെക്കേടാ. പിന്നെ ബിന്ദു, നന്ദു, ചന്ദ്രന്‍ - മൂന്നിലും ഉള്ളതാണല്ലോ ‘ന്ദ’.
ഹൊ, ഇത്രേം റ്റൈപ് ചെയ്യാന്‍ പത്തുമിനിറ്റെടുത്തു. :-)
താങ്കളെ അഭിനന്ദിക്കാതിരിക്കാന്‍ യാതൊരു കാരണവും ഇല്ല..
ഉപകാരപ്രദമായ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു
ചന്ദ്രേട്ടാ താങ്കള്‍ ഒരു അല്‍ഭുതം തന്നെയാണ്, കുറച്ചുദിവസങ്ങള്‍ക്കുമുന്‍പ്, മനോരമയുടെ നഗരം സപ്ലിമെന്റില്‍ “വെത്യസ്തനായെരു ബ്ലോഗര്‍” എന്ന തലകെട്ടില്‍ താങ്കളേകുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ വായിച്ചിരുന്നു.റബ്ബ്റും, ജൈവ കൃഷിയും,ലിനക്സും,ബ്ലോഗിങ്ങും എല്ലാം എങ്ങനാ മാനേജു ചെയ്യുന്നത്?
Post a Comment