Wednesday, June 04, 2008

എന്റെ പൂര്ണ പിന്തുണ കേരള്സ് ഡോട് കോമിനെതിരെ

എന്റെ നാലുകെട്ടും തോണിയും: മോഷണം, ഭീഷണി, തെറി, സ്റ്റോക്കിങ്ങ് - ഇനിയെന്തൊക്കെ കേരള്‍സ്.കോം?

കേരള്‍സ്.കോം മൂന്നൂറോളം ബ്ലോഗുകളില്‍ നിന്ന് കഥയും കവിതയും മോഷ്ടിക്കുന്നു. അത് കണ്ട് പിടിച്ച് സജി എന്ന ബ്ലോഗര്‍ പോസ്റ്റിടുന്നു. kerlas.com നോട് അവ മാറ്റാന്‍ പറഞ്ഞു ഈമെയില്‍ അയക്കുന്നു. കേരള്‍സ്.കോം അതിനു യാതൊരു വിലയും കല്പിക്കുന്നില്ല. ഒരു പോസ്റ്റല്ല പോയത്, മാത്രവുമല്ല, മറ്റൊരു പുതിയ ബ്ലോഗറോ അല്ലെങ്കില്‍ അങ്ങിനെ അറിവില്ലാത്തവരോ അല്ല. എത്രയോ അധികം ഓഫീസികള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന എഴുന്നൂറോളം ജീവനക്കാരുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സ്ഥാപനമാണു് (Anashwara Group Pvt Ld) ഈ മോഷണകുറ്റം ചെയ്തത്. എന്ന് വെച്ചാല്‍ സാധാരണ ബ്ലോഗേര്‍സ്, താന്താങ്ങളുടെ ഒഴിവു സമയങ്ങളിലോ മറ്റോ മറ്റുള്ളവര്‍ക്ക് സൌജന്യമായി കൊടുക്കുന്ന ഒരു വസ്തു എടുത്ത്, മോഷ്ടിച്ച് മറ്റൊരു വലിയ കമ്പനി ലാഭം കൊയ്യുന്നു, അവരുടെ യൂസേര്‍സിനെ വഞ്ചിക്കുന്നു. (മുന്‍പ് നമ്മള്‍ കേട്ടതാണതുപോലെ ഒരു വമ്പന്‍ മോഷണം)
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

0 comments: