Saturday, June 07, 2008

കുലീനം

കുലീനം എന്ന മലയാളം ബ്ലോഗിന്റെ ഉടമ 78 വയസ്സുള്ള ശ്രീമതി. ശാന്താ നായരുടെ പ്രൊഫൈല്‍ ആണ് താഴെ ചേര്‍ത്തിരിക്കുന്നത്. പുതുതായി വന്ന ഈ ബ്ലോഗിനിയെ മലയാളികളായ ബൂലോഗം ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ദയവായി അവര്‍ എഴുതുന്ന അക്ഷരത്തെറ്റുകളെ വിമര്‍ശിക്കരുതേ എന്നൊരഭ്യര്‍ത്ഥനകൂടി എനിക്ക് നിങ്ങളോട് പറയുവാനുണ്ട്. നമ്മെക്കാളൊക്കെ നല്ലരീതിയിയില്‍ മലയാളം എഴുതുവാനും വായിക്കുവാനും കഴിവുള്ള അവര്‍ക്ക് ഈ പുതിയ മാധ്യമം കൈയ്ക്ക് ഇണങ്ങി വരാന്‍ അല്പം സമയം എടുക്കും.

"ഞാന്‍ ശാന്താനായര്‍ എന്ന നോവലിസ്റ്റും എഴുത്തുകാരിയും. ജനനം ആലപ്പുഴ ജില്ലയിലെ മാന്നാര്‍ എന്ന ഗ്രാമത്തില്‍. 1930 മാര്‍ച്ച് മാസത്തില്‍. ആദ്യത്തെ ചെറുകഥ 1947 ജൂണില്‍ പ്രസിദ്ധീകരിച്ചു. മാന്നാര്‍ നായര്‍ സമാജം ഹൈസ്കൂളിലും ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളേജിലും വിദ്യാഭ്യാസം. 1968-ലെഴുതിയ സാമൂഹ്യക്ഷേമത്തിന്റെ നാരായവേരു് -'സ്ത്രീ ' എന്ന പ്രബന്ധത്തിനു കേന്ദ്ര ഗവണ്മെന്റ് പുരസ്ക്കാരം ലഭിച്ചു .കേന്ദ്രഗവണ്മെന്റ് അത് പതിനാലു ഇന്ത്യന്‍ ഭാഷകളിലേക്കു മൊഴിമാറ്റി സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പരിശീലനകേന്ദ്രങ്ങളിലെ പാഠപുസ്തകമാക്കിയിരുന്നു .നാല് നോവലുകള്‍ എന്‍ .ബീ.എസ്സും (ശില,ദാഹം മോഹം, മനസ്സൊരു ക്ഷേത്രം, നൂല്‍പ്പാലം), രാമരാജ്യം കേരളശബ്ദവും പിയാനോവായിക്കുന്ന പെണ്‍കുട്ടി , പെന്‍ബുക്സും പ്രസിദ്ധീകരിച്ചു. ക്രീടിവേ ആര്‍ട്സ് & കള്‍ച്ചറല്‍ സഹകരണസംഘം രൂപീകരിച്ചു. അതിന്റെ തലപ്പത്ത്‌ പ്രസിഡണ്ടും സെക്രട്ടറിയും ആയി ഇരുന്നിട്ടുണ്ട്."


Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

No comments: