Saturday, July 14, 2007
മാധ്യമങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുന്നു
നാളിതുവരെ പ്രമുഖ പത്രങ്ങള്‍ ഫയര്‍ഫോക്സില്‍ വായിക്കുവാന്‍ കഴിയില്ലായിരുന്നു. ആ പ്രശ്നത്തിനും ഫയര്‍ഫോക്സ് പരിഹാരമുണ്ടാക്കിത്തന്നിരിക്കുന്നു. ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവര്‍ചെയ്യേണ്ടത് ഒരേ ഒരു കാര്യം ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. -ചെംസ്ഫോര്‍ഡ്: ഇംഗ്ളണ്ട് ലയണ്‍സിനെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലയണ്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുത്തിട്ടുണ്ട്. ഇത് ദീപികയില്‍നിന്ന് കോപ്പി ചെയ്തതാണ്- വായിക്കുക മാത്രമല്ല കോപ്പിചെയ്ത് യൂണികോഡില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാം.
ഏവുരാന്‍ “കേരള മാധ്യമങ്ങള്‍ക്ക് യൂണിക്കോഡ് വേണ്ടാതായോ“ എന്ന പോസ്റ്റിലിട്ട കമെന്റാണ്ചുവടെചേര്‍ത്തിരിക്കുന്നത്.
പ്രമുഖ ദിനപത്രങ്ങളെ പറ്റി വേവലാതിയേ ഇല്ല.
തവിടും ചക്കരേം അക്കേരേലൊക്കുമ്പോള്‍ ഏനിക്കരേലെന്ന സ്ഥിതി ആണ്‍പിള്ളേര്‍ എഴുതിയ പദ്മ പോലുള്ള എക്സ്റ്റന്‍ഷന്‍/ടൂളുകള്‍ കൊണ്ടില്ലാതെ പോയി. ഭാഗ്യം..!
കാഴ്ച അലോസരപ്പെടുത്താതിരിക്കാന്‍ കൂളിംഗ് ഗ്ലാസ്സുകള്‍ ഉപയോഗിക്കുന്നതു പോലെ, കുറെയൊക്കെ വിഷമം മാറിക്കിട്ടും ഫയര്‍ഫോക്സും, അതിനു മേലെ പദ്മയും ഉപയോഗിച്ചാല്‍. വായന യൂണീകോഡില്‍ തന്നെ നടക്കുകയും ചെയ്യും.
അവരും ഹാപ്പി, നമ്മളും. ആഡ്‌ബ്ലോക്കിന്റെ സഹായത്തോടെ, പരസ്യങ്ങളും കാണേണ്ട എന്നതിനാല്‍, നാം കൂടുതല്‍ ഹാപ്പി..!
വായിക്കുവാന്‍ കഴിയുന്ന പത്രങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
Deepika
Mangalam
Deshabhimani
Madhyamam
Manorama
Kerala Kaumudi
Mathrubhumi
Padma is inspired by Kolichala Suresh’s implementation of a converter from RTS to Unicode for the Internet Explorer. Many thanks to Kolichala Suresh, Saravan Kumar, M K Paul, Mayuresh Kadu, Indraganti Padma, Ben Bennett, C.J. Cibu, Guntupalli Karunakar, Golam Mortuza Hossain, AnvarLal Hasbulla, and A S Alam for their code contributions, input and advice.
Courtesy: Mozdev.org
അടിക്കുറിപ്പ്: ഇനി അറിയാനുള്ളത് വാര്‍ത്തകള്‍ക്ക് കോപ്പി റൈറ്റ് ഉണ്ടോ എന്നതാണ്. കോപ്പി റൈറ്റ്‌സ് ഇല്ല എങ്കില്‍ ഈ പത്രങ്ങളില്‍ വരുന്ന നമുക്ക് വേണ്ടവ പൂര്‍ണ രൂപത്തില്‍ നമുക്ക്‌തന്നെ യൂണികോഡില്‍ പ്രസിദ്ധീകരിക്കാം. പരസ്യം കൊടുക്കുന്നവരെ സംരക്ഷിക്കുന്ന മാധ്യമ നയങ്ങള്‍ക്ക് ഒരു പരിധിവരെ കടിഞ്ഞാണ്‍ ആവശ്യമാണ്.
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham
Tuesday, July 03, 2007
ഹെല്‍മെറ്റിന് ജീവന്‍ രക്ഷിക്കാന്‍ കഴിയുമോ?
- അപകടങ്ങള്‍ ഉണ്ടാകുവാന്‍ ഹെല്‍മെറ്റ് കാരണമാകില്ലെ?
- കണ്ണിനും കാതിനും കടിഞ്ഞാണിട്ടാല്‍ അപകടങ്ങള്‍ കൂടില്ലെ?
- കയ്യില്‍ കൊണ്ടു നടക്കുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറില്ലെ?
- തലയില്‍ ഭാരം മാത്രമല്ല ഉള്ളിലെ ഊഷ്‌മാവും കൂടിയാകുമ്പോള്‍ തലവേദന, മുടികൊഴിച്ചില്‍ മുതലായവ ഉണ്ടാകില്ലെ?
- ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയശേഷം അപകടമരണങ്ങളുടെ തോത് കൂടിയാല്‍ എന്തുചെയ്യും?
- പ്രവീണ്‍ (19) - പേരൂര്‍ക്കട - 24-6-07- മാതൃഭൂമി ദിനപത്രം (വീഴ്ചയുടെ ആഘാതത്തില്‍ പ്രവീണ്‍ ധരിച്ചിരുന്ന ഹെല്‍മെറ്റ് രണ്ടായി പൊട്ടിമാറി)
- ശംഭു (23) - ബാലരാമപുരം - (25-6-07 - മാതൃഭൂമി ദിനപത്രം (ഇടിയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ് പൊട്ടിപ്പോയി)
- ഷെരീഫ് (22) ബാലരാമപുരം - (02-7-07) - മാതൃഭൂമി ദിനപത്രം (ഇടിയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ് പൊട്ടിപ്പോയി)
- രാജേഷ് (22) -ഷെരീഫിന്റെ സഹയാത്രികന്‍
- രാജേഷ് (25) ബാലരാമപുരം - (02-7-07) - മാതൃഭൂമി ദിനപത്രം (ഇടിയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ് പൊട്ടിപ്പോയി)
- കൃഷ്ണന്‍കുട്ടി (56) കരുവാറ്റ - (03-7-07) - മാതൃഭൂമി ദിനപത്രം (ഹെല്‍മെറ്റ് തകര്‍ന്ന് പോയിരുന്നു)
ഹെല്‍മെറ്റ് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. പറക്കുന്ന പ്രാണികള്‍ പോലും പല അപകടങ്ങളും തിരിച്ചറിയുന്നത് തലയില്‍നിന്ന് നീണ്ടുനില്‍ക്കുന്ന ഒരു അവയവത്തിലൂടെയാണ് (സുവോളജി പഠിച്ചവര്‍ പേര് പറയട്ടെ). കണ്ണിനും കാതിനും നിയന്ത്രണവും തലയ്ക്ക് ഭാരവും അപകടങ്ങള്‍ കൂടുവാന്‍ കാരണമാകും. കാശ് കൊടുത്താല്‍ ഏത് ഡോക്ടറും ഹെല്‍മെറ്റ് കമ്പനിയ്ക്ക് അനുകൂളമായി പ്രതികരിക്കും. 2-7-07 ല്‍ തകരേണ്ടത് എന്ത്? തലയോ ഹെല്‍മെറ്റോ? എന്ന ഒരഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. ചികിത്സിച്ച് പത്ത് കാശുണ്ടാക്കുവാന്‍ അവസരങ്ങള്‍ ലഭിക്കുന്നത് ഈ ഡോക്ടര്‍ക്ക് വേണ്ടെന്നാണോ? എന്റെ വ്യക്തി പരമായ അഭിപ്രായത്തില്‍ വാഹന മോടിക്കുന്ന ആളെക്കാള്‍ പിന്നിലിരിക്കുന്ന ആളിനാണ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്ക്ക്കേണ്ടത്. എന്നാല്‍ അക്കാര്യത്തില്‍ എതിര്‍പ്പ് കൂടുമെന്നുള്ളതുകൊണ്ടും വോട്ട് കുറയുമെന്നതുകൊണ്ടും അതൊഴിവാക്കി.
അപകടകാരണങ്ങള്‍ ഒഴിവാക്കുവാനുള്ള നടപടികളാണ് അനിവാര്യം. അതിന് കുണ്ടും കുഴികളുമില്ലാത്ത റോഡ്, മിതമായ വേഗത, രാത്രി കാലങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ അടുത്തെത്തുമ്പോള്‍ ഹെഡ്‌ലൈറ്റ് ബ്ലിങ്ക് ചെയ്യുക, വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റ് ബ്ലിങ്കര്‍ എന്നിവയുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുക മുതലായവയാണ്. കൂടാതെ ഇരു ചക്ര വാഹനങ്ങള്‍ 60 കിലോമീറ്റര്‍/മണിക്കൂര്‍ എന്ന വേഗതയില്‍ കൂടുതല്‍ ഓടിക്കുവാന്‍ കഴിയാത്ത സംവിധാനം ഏര്‍പ്പെടുത്തുന്നത് നല്ലതായിരിക്കും. കെ.എസ്.ആര്‍.ടി.സി പോലുള്ള സ്ഥാപനങ്ങള്‍ സൂപര്‍ ഫാസ്റ്റ് ബസുകളുടെ ടൈം ടേബിള്‍ പ്രകാരം വഴിയില്‍ വരുന്ന തടസങ്ങള്‍ മറികടക്കുവാന്‍ അമിത വേഗം കൈവരിക്കേണ്ടി വരാതിരിക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക (ഇത് സ്വകാര്യ ബസുകള്‍ക്കും ബാധകമാണ്).
ഹെല്‍മെറ്റ് കമ്പനികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഹെല്‍മെറ്റ് വില്‍ക്കണം. അതിന് പറ്റിയ മാര്‍ഗം പുതിയ ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം ഓരോ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുകയെന്നതാണ്. ആളുകള്‍ക്ക് ഹെല്‍മെറ്റ് വെച്ചാല്‍ തല രക്ഷപ്പെടുമെന്നുണ്ടെങ്കില്‍ വെയ്ക്കട്ടെ. അപ്രകാരമായാല്‍ ന്യായവിലയ്ക്കുതന്നെ ഹെല്‍മെറ്റ് വിപണനവും സാധ്യമാകും. അതിന് ഈ എല്ലാ വാഹനമോടിക്കുന്നവരും ഹെല്‍മെറ്റ് വെയ്ക്കണം എന്ന നിര്‍ബന്ധം ഒഴിവാക്കുകയല്ലെ നല്ലത്. അപ്പോള്‍ ഇപ്രകാരം കോടതിചെലവ് നടത്തിയും സര്‍ക്കാരിനെ സ്വാധീനിച്ചും ചെലവുകള്‍ വര്‍ദ്ധിക്കുകയും ഇല്ല. നാറുന്ന കോടികളുടെ കണക്കുകളില്‍ ഹെല്‍മെറ്റും പങ്കാളിയല്ലെ എന്നു മാത്രമെ ഇന്നത്തെ ചുറ്റുപാടില്‍ സംശയിക്കുവാന്‍ കഴിയുകയുള്ളു.