Sunday, January 06, 2008

ഇ.എഫ്.എല്‍ ഇരട്ടത്താപ്പോ?

കര്‍ഷകര്‍ക്കു നോട്ടീസ് നല്‍കിയതു തെറ്റ്: വനംമന്ത്രി
ചെറുതോണി: പാരിസ്ഥിതിക ദുര്‍ബല പ്രദേശ നിയമത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കു നോട്ടീസ് നല്‍കിയതില്‍ തെറ്റു സംഭവിച്ചിട്ടുണ്െടന്നു വനംമന്ത്രി ബിനോയ് വിശ്വം. ഇതു ബോധപൂര്‍വമാണോ അല്ലയോ എന്നു പരിശോധിച്ചു നടപടി സ്വീകരിക്കും. ഇതിനായി ഡി.എഫ്.ഒ. അധ്യക്ഷനായി സമിതിക്കു രൂപം നല്‍കും - മന്ത്രി വ്യക്തമാക്കി.
ഇടുക്കിയിലെ കാല്‍വരിമൌണ്ടില്‍ പാരിസ്ഥിതിക പ്രശ്നത്തി ന്റെ പേരില്‍ കര്‍ഷകര്‍ക്കു നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ കര്‍ഷകരുടെ ആശങ്കയകറ്റാന്‍ ജില്ലാ കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
ഉദ്യോഗസ്ഥര്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയെന്നു തെളിഞ്ഞാല്‍ നടപടി സ്വീകരിക്കും. യഥാര്‍ഥ കര്‍ഷകരെ കുടിയിറക്കുക എന്നതു സര്‍ക്കാര്‍ നയമല്ല. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാ ക്കേണ്ട ഉദ്യോഗസ്ഥര്‍ ഇതിനെതിരേ നീങ്ങുന്നത് ഗൌരവമായി കാണും - മന്ത്രി പറഞ്ഞു. വനം, ഭൂമി പ്രശ്നങ്ങളില്‍ സര്‍ക്കാരിന് ഉറച്ച നിലപാടുകളുണ്ട്. അനധികൃത കൈയേറ്റങ്ങളെ സര്‍ക്കാര്‍ ന്യായീകരിക്കില്ല.
അതേസമയം, പാരിസ്ഥിതിക നിയമത്തിന്റെ മറവില്‍ കര്‍ഷകദ്രോഹ നടപടികള്‍ അനുവദിക്കുകയുമില്ല - മന്ത്രി പറഞ്ഞു.

കടപ്പാട്- ദീപിക

ചില സംശയങ്ങള്‍

പാരിസ്ഥിതിക നിയമം കര്‍ഷകനായാലും സെവി മനോ മാത്യു ആയാലും ഒന്നുതന്നെയല്ലെ?

ഇത് സെവി മനോ മാത്യുവിന് അനുകൂലമാകുവാന്‍ സാധ്യതയില്ലെ?


Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

1 comment:

അങ്കിള്‍ said...

ഇന്നലെ ടി.വി. യില്‍ മന്ത്രി ഇതു പറയുന്നതെ കണ്ടപ്പോള്‍ ഞാനും അതിശയിച്ചു പോയി.

പാരിസ്തിതി ദുര്‍ബലപ്രദേസങ്ങളില്‍ കൃഷി ചെയ്താല്‍ ദുര്‍ബലപ്രദേശമല്ലാതാകുമെന്നാണോ മന്ത്രി ഉദ്ദേശിച്ചത്‌. അതോ ഇനി കൃഷി ചെയ്യുന്ന സ്ഥലങ്ങളെ ദുര്‍ബ്ബലപ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കികൊടുക്കാമെന്നാണോ?. അപ്പോള്‍ തേയില കൃഷിയും കണക്കാക്കേണ്ടി വരുകയില്ലേ. പിന്നെന്തിണീ പ്രശ്നങ്ങളൊക്കെ പൊന്മുടിയിലുണ്ടാക്കി. ISRO എപ്പോഴേ ഇന്‍സ്റ്റിറ്റുട്ട് തുടങ്ങിക്കഴിഞ്ഞേനേ.

സേവി കൃഷി ചെയ്താല്‍ ദുര്‍ബ്ബലമായിപ്പോകുമോ.

ഏതായാലും, മന്ത്രിയുടെ ഈ പ്രസ്താവന സേവിക്കെതിരായി കൊടുത്ത സര്‍ക്കാരിന്റെ കേസ്സിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് തോന്നുന്നത്‌.