Wednesday, January 30, 2008

നെല്‍വയല്‍ സംരക്ഷണനിയമം ഒരുവഴി - നികത്തല്‍ മറുവഴി


ഇപ്പോള്‍ നികന്നുകൊണ്ടിരിക്കുന്ന ഒരു നെല്‍പ്പാടം. കൃഷി ചെയ്യാതായിട്ട് കുറച്ച് കാലമേ ആകുന്നുള്ളു. മലയിന്‍കീഴ് നിന്ന് പാപ്പനംകോട് പേകുന്ന റോഡിന് ഇടത് വശം ചൂഴാറ്റുകോട്ട കഴിഞ്ഞാല്‍ ഈ നികന്നുകൊണ്ടിരിക്കുന്ന നെല്‍പ്പാടം കാണാം. ഇത് നികത്തുവാന്‍ ഇടിക്കുന്ന കുന്നുകളുടെ പടം ധാരാളം വേണ്ടി വരും. കേരളത്തിന്റെ നെല്‍വയലുകളില്‍ മണിമാളികള്‍ ഉയരട്ടെ. ഇനി പത്തായം പെറില്ല, ചക്കി കുത്തി അമ്മ വെച്ച് ഞാന്‍ ഉണ്ണില്ല. നമുക്കുവേണ്ടി ഇറക്കുമതി ഒരു താല്‍ക്കാലിക പോംവഴി. ഒരുകാലത്ത് വയ്ക്കോല്‍ പന്തല്‍ നോക്കി വിവാഹാലോചനകള്‍ നടന്നിരുന്നത് ഇന്ന് ആ സ്ഥാനം മണിമാളികകള്‍ കൈയടക്കി.
"വരാന്‍ പോകുന്ന നെല്‍വയല്‍ സംരക്ഷണനിയമം നിലം നികത്തലിന്റെ വേഗത വര്‍ദ്ധിപ്പിച്ചു"

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Tuesday, January 15, 2008

ഡോ. ബ്രിജേഷ് നായര്‍

തലക്കെട്ടില്‍ ഞെക്കിയാല്‍ ഡോ. ബ്രിജേഷ് നായരുടെ ബ്ലോഗിലേക്ക് പോകാം.
വിഴിഞ്ഞം പ്രോജക്ട് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട് ഇന്റെര്‍നെറ്റിലൂടെ വളര്‍ന്ന സൗഹൃദം വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ കുറച്ച് നാളുകള്‍ മാത്രം നാട്ടില്‍ വന്ന് നില്‍ക്കുവാന്‍ അവസരം ലഭിച്ചപ്പോള്‍ ഡോ. ബ്രിജേഷ് നായര്‍ കേരളഫാര്‍മറുടെ ഭവനത്തില്‍ അനുജനോടും ഭാര്യയോടുമൊപ്പം വന്ന് വിലയേറിയ സമയം ചെലവിട്ടതില്‍ നന്ദിയും സന്തോഷവും അറിയിക്കട്ടെ. ബ്രിജേഷ് നായര്‍ കര്‍ഷകനായ എന്നെ പരിചയപ്പെട്ടത് തന്റെ അച്ഛന്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ അച്ചുതന്‍ നായരും അമ്മ എന്റമോളജി വിഭാഗം മേധാവി ഡോ. നളിന കുമാരിയും ആണെന്നാണ്. ഡോ. ബ്രിജേഷ് പ്രസിദ്ധീകരിക്കുന്ന ആംഗലേയ ബ്ലോഗ് പോസ്റ്റുകള്‍ കാലാകാലങ്ങളില്‍ എന്നെ അറിയിക്കുകയും മറ്റ് സന്ദര്‍ശകര്‍ക്ക് എന്റെ പേജ് സന്ദര്‍ശിക്കുവാന്‍ തന്റെ ബ്ലോഗില്‍ കേരളഫാര്‍മര്‍ എന്ന ലിങ്ക് ബ്ലോഗ് റോളില്‍ ചേര്‍ത്തിട്ടും ഉണ്ട്.

ഡോ. ബ്രിജേഷ് നായര്‍ തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലും അംഗമാണ്. എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡി നേടി അമേരിക്കയില്‍ ജോലി ചെയ്യുന്ന ഡോ. ബ്രിജേഷ് ഡിസംബര്‍ 27 ന് നാട്ടില്‍ വരുകയും ജനുവരി 16 ന് തിരികെ അമേരിക്കയിലേയ്ക്ക് പോവുകയാണ്. ജലത്തിന്റെ ട്രീറ്റ്മെന്റിനെ പ്പറ്റി ധാരാളം അറിവുകള്‍ പകരുകയും കുടിവെള്ളം എപ്രകാരമാണ് ശുദ്ധീകരിക്കേണ്ടത് എന്ന് വിശദീകരിക്കുകയും ചെയ്യുന്ന ഡോ. ബ്രിജേഷ് തന്റെ വീട്ടിലെ പൈപ്പ് വെള്ളം അമേരിക്കയിലെ ലാബില്‍ ടെസ്റ്റ് ചെയ്ത് ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട് എന്ന് കഴിഞ്ഞപ്രാവശ്യം നാട്ടില്‍ വന്ന് തിരികെ പോയശേഷം തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

ബ്രിജേഷിന്റെ ഒരു ഇന്റര്‍വ്യൂ എന്‍.ടി.വി നടത്തുകയുണ്ടായി. പ്രസ്തുത പരിപാടി കൈരളി പീപ്പിള്‍ ചാനലില്‍ ടെക്നിക്സ് ടുഡേ എന്ന പരിപാടിയിലൂടെ മലയാളികളുടെ മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.










ഇതാണ് അമേരിക്കയിലെ അരിസോണ
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Sunday, January 06, 2008

ഇ.എഫ്.എല്‍ ഇരട്ടത്താപ്പോ?

കര്‍ഷകര്‍ക്കു നോട്ടീസ് നല്‍കിയതു തെറ്റ്: വനംമന്ത്രി
ചെറുതോണി: പാരിസ്ഥിതിക ദുര്‍ബല പ്രദേശ നിയമത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കു നോട്ടീസ് നല്‍കിയതില്‍ തെറ്റു സംഭവിച്ചിട്ടുണ്െടന്നു വനംമന്ത്രി ബിനോയ് വിശ്വം. ഇതു ബോധപൂര്‍വമാണോ അല്ലയോ എന്നു പരിശോധിച്ചു നടപടി സ്വീകരിക്കും. ഇതിനായി ഡി.എഫ്.ഒ. അധ്യക്ഷനായി സമിതിക്കു രൂപം നല്‍കും - മന്ത്രി വ്യക്തമാക്കി.
ഇടുക്കിയിലെ കാല്‍വരിമൌണ്ടില്‍ പാരിസ്ഥിതിക പ്രശ്നത്തി ന്റെ പേരില്‍ കര്‍ഷകര്‍ക്കു നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ കര്‍ഷകരുടെ ആശങ്കയകറ്റാന്‍ ജില്ലാ കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
ഉദ്യോഗസ്ഥര്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയെന്നു തെളിഞ്ഞാല്‍ നടപടി സ്വീകരിക്കും. യഥാര്‍ഥ കര്‍ഷകരെ കുടിയിറക്കുക എന്നതു സര്‍ക്കാര്‍ നയമല്ല. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാ ക്കേണ്ട ഉദ്യോഗസ്ഥര്‍ ഇതിനെതിരേ നീങ്ങുന്നത് ഗൌരവമായി കാണും - മന്ത്രി പറഞ്ഞു. വനം, ഭൂമി പ്രശ്നങ്ങളില്‍ സര്‍ക്കാരിന് ഉറച്ച നിലപാടുകളുണ്ട്. അനധികൃത കൈയേറ്റങ്ങളെ സര്‍ക്കാര്‍ ന്യായീകരിക്കില്ല.
അതേസമയം, പാരിസ്ഥിതിക നിയമത്തിന്റെ മറവില്‍ കര്‍ഷകദ്രോഹ നടപടികള്‍ അനുവദിക്കുകയുമില്ല - മന്ത്രി പറഞ്ഞു.

കടപ്പാട്- ദീപിക

ചില സംശയങ്ങള്‍

പാരിസ്ഥിതിക നിയമം കര്‍ഷകനായാലും സെവി മനോ മാത്യു ആയാലും ഒന്നുതന്നെയല്ലെ?

ഇത് സെവി മനോ മാത്യുവിന് അനുകൂലമാകുവാന്‍ സാധ്യതയില്ലെ?


Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Saturday, January 05, 2008

Communicating Disasters - entire book is now online!


Skype: keralafarmer, AIM: keralafarmer, Yahoo: janapaksham