Showing posts with label ഹിന്ദുസ്ഥാന്‍ ടൈംസ്. Show all posts
Showing posts with label ഹിന്ദുസ്ഥാന്‍ ടൈംസ്. Show all posts

Monday, June 09, 2008

ബിന്ദു വായിച്ചത് നിങ്ങള്‍ക്കും വായിക്കാം


ഹിന്ദുസ്ഥാന്‍ ടൈസിലെ റിദ്ധി ഷാ എന്നെ ടെലഫോണിലുടെ ഇന്റെര്‍വ്യൂ ചെയ്യുകയും ആംഗലേയത്തില്‍ ആശയവിനിമയം പ്രയാസമായ എനിക്ക് ഹിന്ദിയില്‍ ആശയവിനിമയം നടത്തുവാന്‍ അവസരം ലഭിക്കുകയും ചെയ്തത് ലേഖനം കൂടുതല്‍ കൊഴുപ്പുള്ളതാക്കി എന്ന് പറയുന്നതാവും ശരി. റബ്ബര്‍ കയറ്റുമതിയിലെ തട്ടിപ്പുകളെപ്പറ്റി പറഞ്ഞാലോ റബ്ബറിനുണ്ടാകുന്ന പട്ടമരപ്പെന്ന രോഗത്തിന് ഇതാണ് പ്രതിവിധി എന്ന് പറഞ്ഞാലോ കേരളത്തിലെ ഭഹുഭൂരിപക്ഷം മാധ്യമങ്ങള്‍ക്കും ആ വാര്‍ത്ത പ്രാധാന്യമില്ലാത്തതോ ആവശ്യമില്ലാത്തതോ ആയിട്ടാണ് അനുഭവപ്പെടുന്നത്. എന്റെ മനസിലെ ആശയങ്ങള്‍ ചോര്‍ത്തിയെടുക്കുകയും അത് ഭംഗിയായി പ്രസിദ്ധീകരിക്കുകയും ചെയ്ത ഹിന്ദുസ്ഥാന്‍ ടൈംസിന് നന്ദി രേഖപ്പെടുത്തുന്നു.
ഇവിടെ ഈ പോസ്റ്റിടുവാനുണ്ടായ കാരണം ശംഖുപുഷ്പം എന്ന ബ്ലോഗിനുടമ ഈ ലേഖനം വായിച്ചിട്ട് അഭിനന്ദിച്ചുകൊണ്ടിട്ട കമെന്റാണ്. പോസ്റ്റിന്റെ കലക്കെട്ടില്‍ ഞെക്കിയാല്‍ കമെന്റ് കാണാം.
റിദ്ദി ഷായ്ക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുക്കുകയും ഇത്രയും നല്ലൊരു വാര്‍ത്തക്ക് അവസരമൊരുക്കിത്തരുകയും ചെയ്ത ശ്രീ ബി.ആര്‍.പി ഭാസ്കര്‍ അവര്‍കളോട് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham