Sunday, February 05, 2006

ഭക്ഷ്യവിഷബാധ ഒരൊഴിയാബാധ

ഈ പടം മാതൃഭൂമി ദിനപത്രത്തിൽ വന്നതോർമയുണ്ടോ? ഭക്ഷ്യ വിഷബാധ എന്തുകൊണ്ടാണുണ്ടാകുന്നത്‌? ഇതിനെപ്പറ്റി അൽപം ചിന്തിക്കുന്നത്‌ നല്ലതാണ്‌. കാരണം ഇതേ വിഷം ജനറൽ ആശുപത്രിയിലെ ഒൻപതാം വർഡിലാണ്‌ വിതരണം ചെയ്തിരുന്നുവെങ്കിൽ ചിലപ്പോൾ ഒന്നും സംഭവിക്കുകയില്ലായിരുന്നു. അതേസമയം ഏതെങ്കിലും അങ്കൻ വാടിയിലായിരുന്നെങ്കിലോ ഇതിനേക്കാൾ കൂടുതൽ സംഭവിച്ചേനെ. എന്നുവെച്ചാൽ ഇന്ന്‌ വെയർഹൌസിൽ കെട്ടിക്കിടക്കുന്ന അരിയിൽ ഭക്ഷ്യയോഗ്യമല്ലാത്ത അരിധാരാളം ഉണ്ടെന്നല്ലേ? ആദ്യമായി ചെയ്യേണ്ടത്‌് ഗോഡൌണുകളിലെ ഭക്ഷ്യയോഗ്യമല്ലാത്ത അരി പ്രകൃതിക്ക്‌ ദോഷം വരാത്തരീതിയിൽ നശിപ്പിക്കലാണ്‌.
കായംകുളത്തുനിന്നും വിനോദയാത്രയ്ക്കയി തിരുവനതപുരത്തെത്തിയ വേലഞ്ചിറ പബ്ലിക്‌ സ്കൂളിലെ സംഘത്തിലെ ചുലർക്കും വിഷബാധ. മറ്റു പല വിഷബാധകളും റിപ്പോർട്ട്‌ ചെയ്യപ്പെടാതെപോകുന്നു. ഒറ്റയ്ക്ക്‌ നേരിടുന്ന വിഷബാധകൾ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തുകയും വേണ്ടിവന്നാൽ ഒരുമാസത്തോളം ആശുപത്തിയിൽ തന്നെ ചികിത്സിക്കേണ്ടിവരികയും ചെയ്യുക തിരുവനന്തപുരത്ത്‌ സാധാരണമാണ്‌. കാശുവാങ്ങുക ചികിത്സിക്കുക എന്നതിൽക്കവിഞ്ഞ്‌ ഇതിനെ വെളിച്ചം കാണുക്കുവാനോ ഭക്ഷ്യവിഷബാധകൾ ഒഴിവാക്കുവാനോ വേണ്ട നടപടികൾ സ്വീകരിക്കുവാനോ ആരും തന്നെ മുതിരാറില്ല. ഭക്ഷണത്തിൽ മായം ചേർക്കുന്നതിനേക്കാൾ കുറ്റകരമല്ലെ വിഷം ചേർക്കൽ?

5 comments:

keralafarmer said...

കേരളത്തിലെ പ്രത്യേകിച്ചും തിരുവനന്തപുരത്തേ ഭക്ഷ്യവിഷബാധ കണ്ട്‌ രസിക്കണോ അതോ ദുഃഖിക്കണോ?

Kalesh Kumar said...

ചന്ദ്രേട്ടാ, ഭക്ഷ്യവിഷബാധയുണ്ടാകാൻ മറ്റു പല കാരണങ്ങളും ഉണ്ട് - ഉണ്ടാ‍ക്കുന്ന പാത്രം ശരിക്ക് കഴുകിയില്ലേൽ അങ്ങനെയുണ്ടാകും...

ഗോഡൌണുകളിൽ കെട്ടി കിടന്ന് പുഴുക്കുന്ന അരിയെ കുറിച്ച് മറന്നോണ്ടല്ല ഈ പറയുന്നത്. അത് പാപമാണ് - കൊടും പാപം.

keralafarmer said...

Evidence of bacteria found in cooked rice

keralafarmer said...

Food poisoning: rice was unfit for consumption

keralafarmer said...

കലേഷേ: സ്കൂളിൽ പഠിക്കുന്ന ദരിദ്രനാരായണന്മാരുടെ മക്കൾക്ക്‌ കൊടുക്കുന്ന ഈ ധർമകഞ്ഞി അൽപം ശുചിത്വം പാലിച്ചുകൊണ്ടും ശരീരത്തിന്‌ ഹാനികരമായ വിഷങ്ങൾ അടങ്ങിയിട്ടില്ലയെന്ന്‌ ഉറപ്പാക്കിയും ആകണമെന്നു മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളു. അപകടങ്ങൾ സംഭവിച്ചതിന്‌ ശേഷം നടത്തുന്ന ടെസ്റ്റുകൾ അപകടത്തിന്‌ മുമ്പ്‌ നടത്തിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. മനുഷ്യശരീരത്തിൽ എത്തുന്ന പല വിഷാംശങ്ങളും കാൻസർ, ആന്തരിക രക്തശ്രാവം, ഉദരരോഗങ്ങൾ, കിഡ്‌നി സ്റ്റോൺ മുതലായവക്ക്‌ കാരണമാകുന്നില്ലെ. പ്രായമായവരിൽ വേഗം പ്രതികരിക്കാത്ത വിഷങ്ങൾ കുട്ടികളിൽ വളരെവേഗം പ്രതികരിക്കും.