Friday, July 14, 2006

ശേഷം ചിന്ത്യം: ബ്ലോഗുകളുടെ വിശ്വാസ്യത

ഒരു മാധ്യമവും വെളിച്ചം കാണിക്കാത്ത സ്വാഭാവിക റബ്ബറിനെ സംബന്ധിക്കുന്ന സ്ഥിതിവിവരക്കണക്കുകളുടെ വിശകലനം എനിക്കു ബ്ലോഗുകളിലൂടെ വെളിച്ചം കാണിക്കാന്‍ കഴിഞ്ഞത്‌ ബ്ലോഗുകളുടെ വിശ്വാസ്യത പത്ര, റ്റി.വി മാധ്യമങ്ങളെക്കാള്‍ എത്രയോ മുന്നിലാണെന്നുള്ളതിന്‌ നല്ലരുദാഹരണം മാത്രമാണ്‌. വര്‍ഷങ്ങളായി ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കുന്ന കണക്കിലെ തിരിമറി ബ്ലോഗുകള്‍ ഉള്ളതുകൊണ്ടു മാത്രം വെളിച്ചം കാണിക്കാന്‍ കഴിഞ്ഞു വെന്നതാണ്‌ വാസ്തവം. ഞാനീ കണക്കുകളുമായി കയറിയിറങ്ങാത്ത മാധ്യമങ്ങളില്ല. പല നല്ല റിപ്പോര്‍ട്ടേഴ്‌സും കവറുചെയ്‌ത്‌ കൊണ്ടുചെന്നാലും ഒരു റ്റി.വി ചാനലും വെളിച്ചം കാണിക്കുവാന്‍ തയ്യാറാകുന്നില്ല. ഒരിക്കല്‍ വെളിച്ചം കാണിച്ചവര്‍ രണ്ടാം തവണചെന്നാല്‍ മുഖം തരാതിരിക്കുകയോ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായോ കാണാം. ഇത്തരം കാര്യങ്ങള്‍ ഇംഗ്ലീഷിലെഴുതി ലോകം മുഴുവന്‍ കാണാനുള്ള അവസരങ്ങളായിരുന്നു എനിക്കാദ്യം ലഭ്യമായിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ മലയാളത്തിലെഴുതി കേരളീയരെ അറിയിക്കുവാന്‍ കഴിയുന്നു.
ഒരിക്കല്‍ ഞാന്‍ ആയിരം രൂപ നല്‍കി ഒരു പത്ര സമ്മേളനം(Press club Thiruvananthapuram) നടത്തുകയുണ്ടായി. അവിടെ ധാരാളം പേര്‍ പങ്കെടുക്കുകയും ഒരു പത്രം മാത്രം ഞാന്‍ പറഞ്ഞതിന്റെ ഒരു ഭാഗം അതേരീതിയില്‍ അടുത്ത ദിവസം പ്രസിദ്ധീകരിച്ചുവെങ്കില്‍ മറ്റൊരു പത്രം ഞാന്‍ പറയാത്ത തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചു. അടുത്തദിവസം ഞാനാ പത്രത്തിന്‌ അത്‌ തിരുത്തിക്കൊണ്ട്‌ ഒരു പരാതി എഴുതിക്കൊടുത്തിട്ടും ആ തിരുത്തല്‍ വെളിച്ചം കാണിച്ചില്ല. മറ്റ്‌ മാധ്യമങ്ങള്‍ ഒരു വരിപോലും വെളിച്ചം കാണിച്ചതുമില്ല.
ശേഷം ചിന്ത്യം: ബ്ലോഗുകളുടെ വിശ്വാസ്യത

1 comment:

വളയം said...

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എത്യോപ്പ്യായിലെ പട്ടിണിമരണങ്ങളെക്കുറിച്ച്‌ ഒരു ലേഖകന്‍ തയാറാക്കിക്കൊണ്ടുവന്ന വാര്‍ത്ത പ്രക്ഷേപണപ്രധാനമല്ലെന്നു പറഞ്ഞു BBC മാറ്റിവെക്കുകയായിരുന്നു. പിന്നീട്‌ ഒരു filler എന്ന നിലയിലണത്‌ വെളിച്ചം കാണുന്നതും, ലോകം ഞെട്ടിയതും. പിന്നെ ലോകമാധ്യമങ്ങള്‍ അതഘോഷമാക്കിയതും നാം തരിച്ചിരുന്നുപോയതും ചരിത്രം.
ഇനിയുമെത്ര ഉദാഹരണങ്ങള്‍?