Tuesday, August 15, 2006

കടപ്പാട്‌: മനോരമവാര്‍ത്ത

രാജ്യാന്തരനിലവാരത്തിലുള്ള മലയാളം വാര്‍ത്താ ചാനല്‍ മലയാളിക്കു സമ്മാനിക്കുക എന്ന മലയാള മനോരമയുടെ ലക്ഷ്യം സഫലമാകുകയാണ്‌. മനോരമയുടെ ന്യൂസ്‌ ചാനല്‍, 'മനോരമ ന്യൂസ്‌ പൊന്നിന്‍ചിങ്ങം തുടങ്ങുന്ന വ്യാഴാഴ്ച പ്രവര്‍ത്തനമാരംഭിക്കുന്നു.മലയാളിയുടെ വായനസംസ്കാരത്തിന്‌ ആഭിജാത്യം നല്‍കിയ മനോരമ, ദൃശ്യസംസ്കാരത്തിനു പുതിയ രൂപവും ഭാവവും നല്‍കുകയാണ്‌. മനോരമയുടെ പ്രഫഷനലിസത്തിന്റെ ദൃശ്യഭാവമായിരിക്കും ന്യൂസ്‌ ചാനല്‍.ഇന്ത്യയില്‍ത്തന്നെ ആദ്യമായി നാട്ടുവാര്‍ത്തകള്‍ 'മനോരമ ന്യൂസ്‌ ഏര്‍പ്പെടുത്തുകയാണ്‌. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളില്‍നിന്നു മനോരമയ്ക്കു നാട്ടുവാര്‍ത്തകളുണ്ട്‌. ഒാ‍രോ സ്ഥലത്തുള്ളവര്‍ക്കും അവരുടെ നാടിന്റെ ഹൃദയസ്പന്ദനങ്ങള്‍ ഇനി 'മനോരമ ന്യൂസിലൂടെ കണ്ടറിയാം. വാര്‍ത്തകളുടെ തല്‍സമയ സംപ്രേഷണത്തിന്‌ ആവശ്യമായ ഡി. എസ്‌. എന്‍. ജിയും 'മനോരമ ന്യൂസ്‌ ഉപയോഗിക്കുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പി.2 ക്യാമറയും ഇന്ത്യയിലാദ്യമായി ടേപ്പുകളില്ലാത്ത ലൈബ്രറി സംവിധാനവും 'മനോരമ ന്യൂസിന്റെ സവിശേഷതകളാണ്‌. ഇന്ത്യയിലെയും വിദേശത്തെയും അറിയപ്പെടുന്ന പരിശീലകരാണ്‌ 'മനോരമ ന്യൂസ്‌ ടീമിനെ വാര്‍ത്തെടുത്തത്‌.'മനോരമ ന്യൂസ്‌ ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌ ന്യൂസ്‌ പ്രൊഡക്ഷന്‍ സിസ്റ്റം ഇന്ത്യയില്‍ത്തന്നെ അപൂര്‍വം ചാനലുകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ദക്ഷിണേന്ത്യയില്‍ ആദ്യമായി സര്‍വര്‍ അധിഷ്ഠിത പ്രൊഡക്ഷന്‍ സിസ്റ്റം പൂര്‍ണമായും ഉപയോഗിക്കുന്നതു 'മനോരമ ന്യൂസ്‌ ആണ്‌. കേരളത്തിലെ 14 ജില്ലകളില്‍നിന്നും തല്‍സമയ ദൃശ്യങ്ങള്‍ എത്തിക്കാനുള്ള കണക്ടിവിറ്റിയും ചാനലിന്റെ സവിശേഷതയാണ്‌.യു. കീയിലെ പ്രശസ്‌ത ഗ്രാഫിക്‌ ഡിസൈനര്‍മാരായ റെഡ്‌ ബീ മീഡിയ ആണ്‌ ലോഗോയ്ക്കു രൂപം നല്‍കിയത്‌. അനില്‍ ജോര്‍ജ്‌ ആണ്‌ 'മനോരമ ന്യൂസിന്റെ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫിസര്‍. മലയാള പത്രപ്രവര്‍ത്തനത്തില്‍ വ്യക്‌തിമുദ്ര പതിച്ച ജോണി ലൂക്കോസ്‌ 'മനോരമ ന്യൂസിന്റെ ഡയറക്ടര്‍ (ന്യൂസ്‌) ചുമതല വഹിക്കുന്നു. ടെലിവിഷന്‍ മാധ്യമരംഗത്തു ശ്രദ്ധേയനായ കെ. പി. ജയദീപ്‌ കോ-ഒാ‍ര്‍ഡിനേറ്റിങ്‌ എഡിറ്ററും അറിയപ്പെടുന്ന സീരിയല്‍ - സിനിമാ സംവിധായകനായ ജൂഡ്‌ അട്ടിപ്പേറ്റി പ്രോഗ്രാം വിഭാഗം തലവനുമാണ്‌.

6 comments:

കേരളഫാർമർ/keralafarmer said...

എന്റെ ആദ്യസംരംഭം മനോരമ ഫോണ്ടിനെ വരമൊഴി എഡിറ്ററിന്റെ സഹായത്താല്‍ യൂണികോടാക്കി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ എനിക്ക്‌ ധാരാളം പ്രോത്‌സാഹനം തന്ന വിശ്വത്തെ സ്മരിച്ചുകൊണ്ട്‌ നിങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.

ദില്‍ബാസുരന്‍ said...

ആശംസകള്‍! അഭിനന്ദനങ്ങള്‍!

കരീം മാഷ്‌ said...

നിങ്ങളെയൊക്കെ പരിശ്രമം വല്ലാത്തൊരു അനുഗ്രഹം തന്നെ. എല്ലാ ആശംസകളും.

ഇതും കൂടി ആ സിപ്പ്‌ ഫയലിനകത്തു കൂട്ടണെ.

പല്ലി said...

ഒരു ച്‍ാനല്‍ തുടങ്ങുക എന്നതിലല്ല എത്ര മാത്രം നിക്ഷ്പകഷമായി നമ്മുടെ അടുത്തു എത്തുന്നു എന്നതിലാണു കാര്യം.

കലേഷ്‌ കുമാര്‍ said...

ഈ ചാനലിന്റെ ഫ്രീക്വന്‍സി അറിയാനെന്താണൊരു മാര്‍ഗ്ഗം? ആര്‍ക്കേലും അതറിയാമോ?

കലേഷ്‌ കുമാര്‍ said...

മനോരമ ന്യൂസിന്റെ ഫ്രീക്വന്‍സി വിവരങ്ങള്‍

സാറ്റലൈറ്റ് : ഇന്‍സാറ്റ് 4 - ഏ
ഫ്രീക്വന്‍സി: 4125 ഹൊറിസോണ്ടല്‍
സിംബല്‍ റേറ്റ് : 5555
എഫ്.ഈ.സി : 3/4

ഇതെ സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ വന്ന വാ‍ര്‍ത്തകളിലൊന്നിലും ഈ വിവരങ്ങള്‍ കണ്ടില്ല.
ഇത് കിട്ടിയത് http://www.lyngsat.com/in4a.htmlല്‍ നിന്നാണ്.