മാവേലിനാട് ഒക്ടോബര്‍ 2007 - ഒരു എന്‍ടിവി പ്രസിദ്ധീകരണം
ആഗസ്റ്റ് 2007 ലെ വിലയിലെ ഏറ്റക്കുറച്ചില്‍ (ചിത്രം Price-Aug-07 എന്ന അറ്റാച്ച്‌മെന്റ്)
മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ എന്റെ കണക്കു കൂട്ടലില്‍/ഫോര്മുലയില്‍ ഒരു പിശക് ഉണ്ട്. അത് തിരുത്തി വായിക്കുവാനും എന്റെ തെറ്റ് പൊറുക്കുവാനും അഭ്യര്ത്ഥിക്കുന്നു. തിരുത്തല്‍ ചുവടെ ചേര്‍ക്കുന്നു.
ഉല്പന്ന നിര്മാതാക്കള്‍ വാങ്ങിയത്= (മാസാവസാന സ്റ്റോക്ക് + ഉപഭോഗം) - ( മുന്നിരുപ്പ് + ഇറക്കുമതി)
ഏപ്രില് 2006 മുതല് മാര്‍ച്ച് 2007 വരെ പ്രതിമാസ ഉല്പന്ന നിര്‍മാതക്കളുടെ വാങ്ങല്‍
54547, 56106, 57738, 53955, 64432, 68262, 69516, 70103, 67345, 71384, 56482, 61176 ആകെ 751096 (ടണ്ണുകള്‍)
വര്‍ഷങ്ങളായി ബ്ലോഗുകളിലൂടെ ഞാനവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം മറ്റൊരു മാധ്യമത്തിലൂടെയും (പല മാധ്യമങ്ങളിലും പലപ്പോഴും കയറിയിറങ്ങിയിട്ടുണ്ട്) വെളിച്ചം കാണിക്കാതിരുന്നത് "മാവേലിനാട് എന്ന മാസികയിലൂടെ" വായനക്കാരുടെ മുന്നിലെത്തിച്ചതിന് എന്‍ടിവി യോടും മാവേലിനാട് മാസികയോടും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham
No comments:
Post a Comment