Wednesday, April 30, 2008

വിവരാവകാശം പ്രയോജനപ്പെടുത്തല്‍

വിവരാവകാശനിയമം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലഭ്യമല്ലാത്തതിനാല്‍ ഇവിടെ അതേ വിഷയം ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് തലക്കെട്ടില്‍ ഞെക്കുക.

റബ്ബര്‍ ബോര്‍ഡിന്റെ അപ്പിലേറ്റ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം 2006 - 07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതിയെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്ന് 350 പേജുകള്‍ക്ക് 700 രൂപ നല്‍കിയപ്പോള്‍ കിട്ടിയത് 360 പേജുകള്‍. എന്നാല്‍ ഇന്‍ഡ്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് വാല്യം 30 ലെ പേജ് നമ്പര്‍ 15 ല്‍ ലഭ്യമായ പ്രതിമാസ കണക്കുകളുമായി യോജിക്കുന്നില്ല. മാത്രവുമല്ല ഒരേ പേജിന്റെ മറ്റൊരു പകര്‍പ്പില്‍ പേജ് നമ്പര്‍ രേഖപ്പെടുത്തിയത്, കയറ്റുമതി മൂല്യം ചിലപേജുകളില്‍ ഡോളറായി മാത്രം രേഖപ്പെടുത്തിയത്, ഒഴിഞ്ഞ പേജുകള്‍, കവറിംഗ് ലറ്ററിന്റെ ഒറിജിനല്‍ കോപ്പി പേജ് നമ്പര്‍ ഇട്ടത് മുതലായവ ലഭ്യമാക്കിയത് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച അക്കങ്ങളില്‍ എത്തിച്ചേരുവാന്‍ കഴിയില്ല.

കയറ്റുമതിയുടെ പൂര്‍ണ ഉത്തരവാദിത്വം റബ്ബര്‍ ബോര്‍ഡില്‍ നിക്ഷിപ്തമാണ്. പ്രതിമാസ കയറ്റുമതി റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ ഇന്‍കമിംഗ് ഫയല്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ മിസ്സിംഗ് പേജുകളും മറ്റും കണ്ടെത്തുവാന്‍ ബുദ്ധിമുട്ടാണ്. ഓപ്പണ്‍ ഓഫീസ് സ്പ്രെഡ് ഷീറ്റില്‍ കണക്കുകൂട്ടിയത് ഇവിടെ ലഭ്യമാണ്. പ്രത്യേകമായി കണ്ടെത്തുവാന്‍ കഴിഞ്ഞത് 2006 ആഗസ്റ്റ് മാസം പാലാ മാര്‍ക്കറ്റിംഗ് കോപ്പറേറ്റീവ് സൊസൈറ്റി ആര്‍എസ്എസ് 4 ന് കിലോഗ്രാമിന് 91.82 രൂപ ശരാശരി വില ഉണ്ടായിരുന്നപ്പോള്‍ 2.13 രൂപ നിരക്കിലും ഐഎസ്എന്‍ആര്‍ 88.28 രൂപ ശരാശരി വിലയുണ്ടായിരുന്നപ്പോള്‍ 2.06 രൂപയ്ക്കു വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി നടന്നതായി കാണുവാന്‍ കഴിഞ്ഞു.




Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

No comments: