Sunday, November 13, 2005

സമ്പത്തിന്റെ നടുവിൽ താളം തെറ്റിയ മനസ്സുമായി ഒരു കുടുംമ്പം

നെടമങ്ങാട്‌: ലക്ഷങ്ങളുടെ ഭൂസ്വത്ത്‌. അസ്തിന്‌ നടുവിൽ പട്ടിണിയും മനോവിഭ്രാന്തിയുമായി ഒരു കുടുംബം. വേട്ട്മ്പള്ളി തയ്ക്കാട്ട്‌പടിഞ്ഞാറ്റ്‌ വീട്ടിൽ പനവൂർ ശങ്കറപ്പിള്ളയും കുടുംബവ്ബുമാണ്‌ ഈ ദുരിതജീവിതത്തിന്റെ ഇരകൾ. ശങ്കരപ്പിള്ള (67), ഭാര്യ‌ സരോജിനിഅമ്മ (60), മകൻ വേണുഗോപാലൻ നയർ (40) എന്നിവർ താമസിക്കുന്നത്‌ പൊളിഞ്ഞ്‌ വീഴാറായ കെട്ടിടത്തിൽ. ശങ്കരപ്പിള്ള നട്ടെല്ല്‌ പഴുത്ത്‌ ഓപ്പറേേഷൻ കഴിഞ്ഞ്‌ കിടക്കുന്നു. കാലുകൾ നിവർത്താനോ കിടക്കയിൽനിന്ന്‌ എഴുന്നേൽക്കാനോ കഴിയില്ല. ഭൂമിയിൽ സ്വന്തമായി കൃഷിചെയ്ത്‌ കുടുംബം പോറ്റിയിരുന്ന ശങ്കരപ്പിള്ള കിടപ്പിലായതോടെ ഈ കുടുംബം മുഴു പട്ടിണിയിലായി.

സരോജിനിഅമ്മ വികലാംഗയാണ്‌. ചെവിയും കേൾക്കില്ല. മാനസിക രോഗിയുമാണ്‌. ശരീരം നീരുവന്ന്‌ വീർത്തിരുക്കുകയാണ്‌. വേണുഗോപാലൻ നായർ 20 വർഷമായി മാനസികരോഗ്ഗത്തിന്റെ പിടിയിലാണ്‌. പട്ടിണികൊണ്ട്‌ എല്ലും തോലുമായ ശരീരത്തിൽ രോഗങ്ങൾ പിടിപെട്ടുതുടങ്ങി. വിശന്ന്‌ സഹിക്കവയ്യാതെ വരുമ്പോൾ പുറത്തെ തെങ്ങിഞ്ചോട്ടിലിറങ്ങി നിലവിളിക്കും. വേണുവിന്റെ നിലവിളി ഹൃദയഭേദകമാവുമ്പോൾ അയൽക്കാർ എന്തെങ്കിലും ഭക്ഷണം കൊണ്ടുകൊടുക്കും. 75 സെന്റ്‌ റബ്ബർ തോട്ടവും മൂന്നുപറ നിലവും സ്വന്തമായിട്ടുണ്ട്‌. ഏകദേശം 15 ല്ക്ഷം രൂപയുടെ സ്വത്ത്‌. വേണുഗോപാലിന്റെ പഠനം പ്രീ-ഡിഗ്രിവരെ. ആധ്യത്മികതയിൽ ആകൃഷ്ടനായി നാടുവിട്ട വേണു ശിവഗിരി മഠത്തിലാണ്‌ എത്തിയത്‌. വേണുജി എന്ന പേരിൽ മഠത്തിലെ ബ്രഹ്മവിദ്യാലയത്തിൽ ചേർന്ന്‌ കുറച്ചുകാലം പഠനം നടത്തി. പിന്നീട്‌ മനോനിലതെറ്റിയ വേണുവിനെ കുറച്ചുകാലം ചികിത്സിച്ചു. നഗ്നനായി റോഡിലൂടെ നടക്കുന്ന വേണുവിനെ കല്ലെറിഞ്ഞാണ്‌ നാട്ടുകാർ ഓടിച്ചിരുന്നത്‌. മലമൂത്രങ്ങൾ നിറഞ്ഞ വീട്ടിലേയ്ക്ക്‌ ആഹാരമെത്തിക്കൻ പോലും ആരും തയ്യാറകാത്ത അവസ്ഥയാണ്‌. ദൈന്യതനിറഞ്ഞക്ക്‌ ഈ കുടുംബത്തിന്‌ എവിടെനിന്നെങ്കിലും ഒരു കൈ താങ്ങുണ്ടാകുവാൻ വേട്ടമ്പള്ളി നിവാസികൾ അകമഴിഞ്ഞ്‌ പ്രാർഥിക്കുകയാണ്‌.

കടപ്പാട്‌: മാതൃഭൂമി

"ഈ ഗതി മാറ്റാർക്കും ഉണ്ടാകാതിരിക്കട്ടെ"

No comments: