Monday, December 12, 2005

പുരയിടകൃഷി
(വേദി: അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്‌ 2005)

ഞാൻ പങ്കെടുത്ത ചർച്ചകളിൽ എനിക്കേറ്റവും ആകർഷണീയമായിത്തോന്നിയ ഒരു വിഷയം ചുവടെ ചേർക്കുന്നു.
കേരളത്തിലെ ഒരു കൃഷിഭവനിലെ കൃഷി ഓഫീസർ ചെയ്ത സുതാര്യവും പ്രയോജനപ്രദവുമായ പ്രവർത്തനം തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട്‌ അവതരിപ്പിക്കുകയുണ്ടായി. നാലു വർഷങ്ങൾക്കുമുമ്പ്‌ 500 കർഷകരെ ഉൾപ്പെടുത്തി ശരാശരി 10 തെങ്ങുകൾ വീതം കണക്കാക്കി വെറും 150 രൂപ മാത്രം നൽകിക്കൊണ്ട്‌ നല്ല ഒരു പ്രവർത്തനം കാഴ്ചവെച്ചു. അത്‌ ഇപ്രകാരമായിരുന്നു.
പാഴ്‌ മരങ്ങൾ മുറിച്ചുമാറ്റി തെങ്ങുകൾക്ക്‌ നമ്പർ ഇട്ടു. ഓലയുടെ എണ്ണം അപ്പോഴുള്ള തേങ്ങയുടെ എണ്ണം എന്നിവ ഒരു റജിസ്റ്ററിൽ രേഖപ്പെടുത്തി. കർഷകർതന്നെ പച്ചിലവളങ്ങളും മണ്ണിര ക്മ്പോസ്റ്റും മറ്റും നിർമിച്ച്‌ ശാസ്ത്രീയമായ രീതിയിൽ വളപ്രയോഗം നടത്തുകയും എല്ലാവർഷവും കിട്ടിയ തേങ്ങയുടെ കണക്കുകൾ സൂക്ഷിക്കുകയും ചെയ്തു. ഇപ്പോൾ നാലു വർഷങ്ങൾക്കുശേഷം മറ്റു കർഷകരെ അത്‌ കാണുവാൻ അദ്ദേഹം ക്ഷണിക്കുകയാണ്‌. ഇക്കാര്യത്തിൽ അന്വേഷണങ്ങൾക്ക്‌ കൺവീനർ ആയിരുന്ന ഭാസ്കരൻ.സി, കാർഷിക കോളേജ്‌, തിരുവനന്തപുരം മറുപടി പറയട്ടെ. കർഷകർക്ക്‌ കൃഷിരീതികൾ അറിയാമെങ്കിലും ശാസ്ത്രീയമായ അറിവുകൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന നേട്ടങ്ങൾ പ്രശംസനീയം തന്നെയാണ്‌. ഇതിനേക്കാൾ നല്ല രീതിയിൽ പ്രവർത്തിക്കുവാൻ മറ്റു കൃഷിഭവനുകൾക്കും കഴിയണം. ഇവർ ശമ്പളം വാങ്ങുന്നത്‌ എൽ.ഡി.സി യുടെയും അക്കൌണ്ട്‌അന്റിന്റെയും പ്യൂണിന്റെയും ജോലിക്കല്ലയെന്നും കാർഷിക മേഖലയുടെ വികസനമാണ്‌ ലക്ഷ്യമെന്നും ഗ്രാമ പഞ്ചായത്തുകൾക്കും ഓർമ വേണം.

Saturday, December 03, 2005

ഓലപുരകളുടെ മുകളിൽ മത്തൻ പടർത്തിവിട്ട്‌ കയ്ച്ചുകിടക്കുന്നത്‌ ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുണ്ട്‌.

ചതുരത്തിലെ മത്തൻ ആദ്യമായി കാണുന്നു.
ഉദയസൂര്യന്റെ നാട്ടില്‍: ചതുരമത്തൻ

Thursday, November 24, 2005

രാസഫാക്ടറിയിൽ വൻസ്പോടനം
ചൈനീസ്‌ നദി മലിനമായി; 90 ലക്ഷം പേർക്ക്‌ കുടിവെള്ളം മുട്ടി
ബെയ്‌ജിങ്‌: വടക്കുകിഴക്കൻ ചൈനയിൽ രാസഫാക്ടറിയിലുണ്ടായ സ്പോടനത്തെത്തുടർന്ന്‌ ഒരു സുപ്രധാന നദി അപകടകരമായനിലയിൽ മലിനമായി.ഇതുമൂലം 90 ലക്ഷം പേർ പാർക്കുന്ന ഹാർബിൻ നഗരത്തിലെ ജലവിതരണം അധികൃതർക്ക്‌ നിറുത്തിവെക്കേണ്ടിവന്നു.ജിലിൻ പ്രവിശ്യയിൽ സോങ്ങ്‌ഹുവ നദിക്കരയിൽ പ്രവർത്തിക്കുന്ന 'പെട്രോചൈന പെട്രോക്കെമിക്കൽ' ഫാക്ടറിയിലാണ്‌ നവംബർ 13 ന്‌ സ്പോടനമുണ്ടായത്‌. അതേത്തുടർന്ന്‌ ഫാക്ടറിയിൽനിന്ന്‌ വൻതോതിൽ ബൻസീൻ നദിയിലേക്കൊഴുകി.ദേശീയതലത്തിൽ അനുവദനീയമായതിലും 108 മടങ്ങ്‌ കൂടുതലാണ്‌ നദീജലത്തിലെ ബെൻസീൻ സാനിധ്യമെന്ന്‌, എൺവിരോൺമെന്റൽ പ്രൊട്ടെക്ഷൻ ഏജൻസി (എ.പി.എ) ബുധനാഴ്ച വെളിപ്പെടുത്തി. ഇത്തരമൊരു സ്പോടനമുണ്ടായ കാര്യം കഴിഞ്ഞ പത്തുദിവസമായി അധികൃതർ നിഷേധിക്കുകയായിരുന്നു. ജലമലിനീകരണമ്മൂലം, സ്പോടനം നടന്ന സ്ഥലത്തുനിന്ന്‌ 380 കിലോമീറ്റർ താഴെ ഹെയ്‌ലോങ്ങ്‌ ജിയാങ്ങ്‌ പ്രവിശ്യയിലെ ഹാർബിൻ നഗരം വൻ ഭീഷണിനേരിടുകയാണ്‌. ബർസീൻ മലിനമാക്കിയ വെള്ളം വ്യാഴാഴ്ച പുലർച്ചയോടെ നഗരത്തിലെത്തുമെന്നാണ്‌ കരുതുന്നത്‌. 90 ല്ക്ഷം പേർ താമസിക്കുന്ന ആ നഗരത്തിൽ ജലവിതരണം റദ്ദാക്കിയിരിക്കുകയാണ്‌.അർബുദകാരിയായ രാസവസ്ഥുവാണ്‌ ബൻ-സീൻ അത്‌ ഉയർന്നതോതിൽ ഉള്ളിൽ ചെല്ലുന്നത്‌ മാരകമാണ്‌. നദീതീരത്തെ ഒട്ടേറെ ചെറുപട്ടണങ്ങളും ഭീഷണിയിലാണ്‌. പരിസ്ത്‌ഹിതിക്കും കനത്ത നാശമാണ്‌ ഉണ്ടായിരിക്കുന്നതെന്ന്‌ റിപ്പോർട്ടുകൾ പറയുന്നു.
കടപ്പാട്‌: മാതൃഭൂമി 24-11-05
"രാസ മാലിന്യങ്ങൾ കുടിവെള്ളത്തിൽ ചേരാതിരിക്കുവാനുള്ള സംവിധാനങ്ങൾക്കാണ്‌ പ്രാധാന്യം കൊടുക്കേണ്ടത്‌"

Friday, November 18, 2005

കാക്കകൾ കൂട്ടത്തോടെ ചത്താലും പക്ഷിപ്പനിയാണോ എന്നാവും അന്വേഷണം. അല്ലാതെ വിഷം കഴിച്ചതാണോ എന്ന്‌ അന്വേഷിക്കാൻ കഴിയില്ലല്ലോ. വിഷമാണെന്നറിഞ്ഞാൽ അതിന്റെ ഉത്ഭവസ്ഥാനമൊക്കെ അന്വേഷിക്കേണ്ടിവരില്ലെ. മനുഷ്യൻ ചത്താൽ പോസ്റ്റ്‌മർട്ടം നടത്തി കാരണം കണ്ടുപിടിക്കും. ഇത്‌ പാവം കാക്കയുടെ കാര്യം.
എന്റെ ലോകം: കാക്ക
ടെഹ്‌രിക്ക്‌ ജലസമാധി

ടെഹ്‌രി അണക്കെട്ടിൽ ജലനിരപ്പ്‌ ഉയർന്നതോടെ മുങ്ങിയമരുന്ന ടെഹ്‌രി പട്ടണത്തിന്റെ ദൃശ്യം
ടെഹ്‌െരി: അണകെട്ടിനിർത്തിയ ഭാഗീരഥിയിൽ ജലനിരപ്പുയരുന്നു. ടെഹ്‌രി ജലസമാധിയടയാൻ ഇനി നാളുകൾ മാത്രം. ഈ പുരതന പട്ടണത്തെ അവസാനമായി ഒരു നോക്കു കാണാൻ ഉത്തരാഞ്ചലിലേക്ക്‌ സന്ദർശകർ ഒഴുകുകയാണ്‌.ഗംഗയുടെ പോഷകനദിയായ ഭാഗീരഥിനദിയിൽ അണകെട്ടി വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ടെഹ്‌രി പദ്ധതി പരിസ്തിതി പ്രവർത്തകരുടെ കടുത്ത പ്രതിഷേധം അവഗണിച്ച്‌ യാധാർഥ്യത്തോട്‌ അടുക്കുകയാണ്‌. അണക്കെട്ടിന്റെ അവസാന ജലനിർഗമന കവാടവും അടയ്ക്കാൻ ഉത്തരാഞ്ചൽ ഹൈക്കോടതി അനുമതി നൽകിക്കഴിഞ്ഞു. അതോടെയാണ്‌ ടെഹ്‌രി പട്ടണത്തിനും സമീപഗ്രാമങ്ങൾക്കും മരണമണി മുഴങ്ങിയത്‌. പട്ടണം ഒരു തടാകമായി മാറിക്കോണ്ടിരിക്കുകയാണിപ്പോൾ.
ഹിമാലയൻ താഴ്‌വരയിലെ ടെഹ്‌രി- ഗഡ്‌വാൽരാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഈ പട്ടണം. നഷ്ടപ്രതാപത്തിന്റെ ശേഷിപ്പുകളുമായി നിൽക്കുന്ന ടെഹ്‌രിയെ അവസാനമായി ഒരുനോക്കു കാണാൻ തെക്കെ ഇന്ത്യയിൽനിന്നുപോലും ആളുകൾ എത്തുന്നുണ്ട്‌.സഞ്ചാരികൾക്ക്‌ ഇത്‌ വെറും വിനോദമാണ്‌. എന്നാൽ ഈ നാടുമായി ബന്ധമുള്ളവർക്ക്‌ ഹൃദയം തകർക്കുന്ന കാഴ്ചയാണിത്‌. "ടെഹ്‌രി' യിലെ ക്ഷേത്രങ്ങളും പുരാതണാ ദർബാറും ചന്തയുമൊന്നും ഭാവിതലമുറയ്ക്ക്‌ കാണാനാവില്ല". - ടെഹ്‌രിവിട്ട്‌ ഡെഹ്‌റാഡൂണിൽ താമസമാക്കിയ ലക്ഷ്മി നൌദിയാൽ വേദനയോടെ പറയുന്നു. പരിസ്ഥിതി പ്രവർത്തകർക്ക്‌ ഇത്‌വെറും, വൈകാരിക പ്രശ്നമല്ല. വരനിരിക്കുന്ന പാരിസ്ഥിതിക ദുരന്തത്തിന്റെ മുന്നോടിയാന്‌ ടെഹ്‌രി അണെക്കെട്ടെന്ന്‌ അവർ മുന്നറിയിപ്പു നൽകുന്നു.
ഭൂകമ്പസാധ്യത ഏറെയുള്ള ഗഡ്‌വാൽ മേഖലയിൽ അണകെട്ടുന്നതിനെതിരെ പരിസ്ഥിതിപ്രവർത്തകരുടെ ആചാര്യൻ സുന്ദർലാൽ ബഹുഗുണയുടെ നേതൃത്വത്തിൽ വർഷങ്ങൾ നീണ്ട പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. എന്നെങ്കിലും ഭൂകമ്പത്തിൽ അണക്കെട്ടുതകർന്നാൽ പ്രളയജലം ഡൽഹിവരെ എത്തുമെന്ന്‌ ബഹുഗുണ മുന്നറിയിപ്പ്‌ നൽകി. പുണ്യനദി ഭാഗീരഥിയുടെ ഒഴുക്ക്‌ നിറുത്തരുതെന്നാവശ്യപ്പെട്ട്‌ ഹൈന്ദവ സംഘടനകളും രംഗത്തുവന്നു. പക്ഷേ എല്ല എതിർപ്പുകളും അവഗണിച്ച്‌ ഭരണകൂടം പദ്ധതിയുമായി മുന്നോട്ട്‌ പോയി. സുന്ദർലാൽ ബഹുഗുണയുടെ വീടുപോലും വെള്ളത്തിനടിയിലായി.
45 ചതുരശ്രകിലോമീറ്റർ വിസ്‌തൃതിയുള്ള ടെഹ്‌രി ഡാമിലെ ജലനിരപ്പ്‌ 700 മീറ്റർ ഉയരെ എത്തിക്കഴിഞ്ഞു. മൂന്നു നാലു മാസത്തിനകം ഇത്‌ 730 മീറ്ററായി ഉയരുമ്പോൾ വൈദ്യുതിഉൽപ്പാദനം ആരംഭിക്കും. അതിനു മുമ്പുതന്നെ 125 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിക്കഴിഞ്ഞു. ഒരുലക്ഷം പേരെ മാറ്റി പർപ്പിച്ചു.അടുത്ത വർഷത്തോടെ പദ്ധതിയിൽനിന്ന്‌ 1,000 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ.
കടപ്പാട്‌: മാതൃഭൂമി ദിനപത്രം 18-11-2005
"ഇനിയൊരു പ്രകൃതി ദുരന്തം ഉണ്ടാകാതിരിക്കുവാൻ പ്രാർത്ഥിക്കാം. 250 മെഗാവാട്ട്‌ ശേഷിയുള്ള നാല്‌ ഡാമുകൾ ആയിരുന്നുവെങ്കിൽ നീരൊഴുക്കും തടയുകയില്ല പ്രകൃതിദുരന്തത്തെയും ഭയപ്പെടേണ്ടായിരുന്നു."

Tuesday, November 15, 2005

'മാതൃഭൂമി' വാർത്ത തുണച്ചു
ശങ്കരപ്പിള്ളയ്ക്കും കുടുംബത്തിനും കോടതി രക്ഷകയായി

വേട്ടമ്പള്ളി സ്വദേശി ശങ്കരപ്പിള്ള, ഭാര്യ സരോജിനി അമ്മ, മകൻ വേണുഗോപാലൻ നായർ എന്നിവരെ കോടതി നിർദ്ദേശപ്രകാരം ആശുപത്രിയിലേയ്ക്ക്‌ കൊണ്ടുപോകുന്നു

സ്വന്തം ലേഖകൻ

നെടുമങ്ങാട്‌:സമ്പത്തിന്റെ നടുവിൽ താളം തെറ്റിയ മനസ്സുമായി ദുരിതത്തിൽ കഴിയുന്ന മൂന്നംഗ കുടുംബത്തിന്‌ 'മാതൃഭൂമി' വാർത്ത തുണയായി. വാർത്തയുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുത്ത്‌ മൂനുപേർക്കും സംരക്ഷണം നൽകാൻ ഉത്തരവിട്ടു.

തിരുവനന്തപുരം ചീഫ്‌ ജുഡിഷ്യൽ മജിസ്‌ട്രേട്ട്‌ എസ്‌.സോമനാണ്‌ പത്രവാർത്തയുടെ അടിസ്ത്താനത്തിൽ കേസെടുത്ത്‌ ദുരിതത്തിൽ കഴിയുന്നവർക്ക്‌ സംരക്ഷണം നൽകാൻ ഉത്തരവിട്ടത്‌.

സമ്പത്തുണ്ടായിട്ടും രോഗവും പട്ടിണിയും കാർഅണം ദുരിതമനുഭവിക്കുന്ന വേട്ട്മ്പള്ളി തയ്ക്കാട്ട്‌ പടിഞ്ഞാറ്റുവീട്ടിൽ പനവൂർ ശങ്കരപ്പിള്ള (67), ഭാര്യ സരോജിനി അമ്മ (60), മകൻ വേണുഗോപാലൻ നായർ (40) എന്നിവർക്കാണ്‌ കോടതി രക്ഷയായത്‌.

കോടതി ഉത്തരവിൻ പ്രകാരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽനിന്നും ജീവനക്കാരെത്തി മൂന്നുപേരെയും ആംബുലൻസിൽ കൊണ്ടുപോയി. മാനസികനില താളം തെറ്റിയ സരോജിനി അമ്മയേയും വേണുഗോപാലൻ നായരേയും പേരൂക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. രോഗശയ്യയിൽ കിടക്കുന്ന ശങ്കരപ്പിള്ളയെ ചാക്ക വൃദ്ധ സദനത്തിലും പ്രവേശിപ്പിച്ചു.

ശങ്കരപ്പിള്ളയുടേയും കുടുംബത്തിന്റെയും സ്വത്തുക്കൾ സംരക്ഷിക്കാൻ നെടുമങ്ങാട്‌ പോലീസിനോട്‌ കോടതി നിർദ്ദേശിച്ചിട്ടുണ്ട്‌.വീടുസാധനങ്ങളുടെ പട്ടികയെടുത്ത്‌ വീട്‌ പൂട്ടി താക്കോൽ പോലീസ്‌സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്‌. പോലീസിന്റെ സാന്നിധ്യത്തിൽ കോടതി ഉദ്യോഗസ്ഥൻ കുമരന്റെ നേതൃത്വത്തിലാണ്‌ ഇവരെ ആശുപത്രിയിൽ എത്തിച്ചത്‌. പത്തുദിവസത്തിനുള്ളീൽ ഇവരുടെ രോഗവിവരം കോടതിയെ അറിയിക്കാൻ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനോട്‌ നിർദ്ദേശിച്ചിട്ടുണ്ട്‌.

'സമ്പത്തിന്റെ നടുവിൽ താളംതെറ്റിയ മനസുമായി ഒരു കുടുമ്പം' എന്ന തൽക്കെട്ടിൽ 13 ന്‌ 'മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കൃഷിചെയ്ത്‌ ഉപജീവനം നടത്തിയിരുന്ന ശങ്കരപ്പിള്ള രണ്ടുവർഷം മുമ്പാണ്‌ നട്ടെല്ല്‌ പഴുത്ത്‌ കിടപ്പിലായത്‌. മനസിന്‌ താളം തെറ്റിയ വേണുഗൊപാലൻ നായരും സരോജിനി അമ്മയും ഇതോടെ പട്ടിണിയിലായി.

പ്രീ ഡിഗ്രി വരെ പഠിച്ച വേണു ആധ്യാത്മികതയിൽ ആകൃഷ്ടനായി നാടുവിട്ടു. ശിവഗിരി മഠത്തിൽ ബ്രഹ്മവിദ്യാലയത്തിൽ ചേർന്ന്‌ കുറച്ചുകാലം പഠനം നടത്തി. അവിട്‌എനിന്നും തിരിച്ചുപോന്ന വേണു നാട്ടിൽ അലഞ്ഞുതിരിഞ്ഞ്‌ നടക്കുകയായിരുന്നു. നഗ്നനായി റോഡിലൂടെ നടക്കുമ്പോൾ വേണുവിനെ ചിലർ കല്ലെറിയുന്നത്‌ പതിവായിരുന്നു.ശങ്കരപ്പിള്ളയേയും കുടുംബത്തേയും സംരക്ഷിതകേന്ദ്രത്തിലെത്തിക്കാൻ നിരവധി നാട്ടുകാരും എത്തിയിരുന്നു. ഈ കുടുംബത്തെ രക്ഷിക്കാൻ കോടതി കനിഞ്ഞതിന്റെ ആശ്വാസത്തിലാണ്‌ നാട്ടുകാർ.

കടപ്പാട്‌: മാതൃഭൂമി 2005 നവംബർ 15 ചൊവ്വാഴ്ച

"സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ വകുപ്പ്‌ വേറെ പക്ഷേ വൈകിപ്പോയി"

കോടതി കനിഞ്ഞെങ്കിലും സഹായത്തിന്‌ കാത്തുനിൽക്കാതെ വേണുഗോപാലൻ യാത്രയായി

നെടുമങ്ങാട്‌: കോടതിയുടെ ഇടപെടലിലൂടെ ലഭിച്ച സഹായം വേണുഗോപാലിന്‌ അധികനാൾ വേണ്ടിവന്നില്ല. ദുരിതപർവം പൂർത്തിയാക്കി വേണുഗോപാലൻ യാത്രയായി.'മാതൃഭൂമി' വാർത്തയുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവുപ്രകാരം ചികിത്സയ്ക്കായി പേരൂർക്കട മാനസ്സികാരോഗ്യ കേന്ദ്രത്തിലേയ്ക്ക്‌ കൊണ്ടുപോയ വേട്ടമ്പള്ളി തയ്ക്കാട്ട്‌ പടിഞ്ഞാറ്റ്‌ വീട്ടിൽ ശങ്കരപ്പിള്ളയുടെ മകൻ വേണുഗോപാലൻ നായർ (40) മെഡിക്കൽ കോളേജാശുപത്രിയിൽ മരിച്ചു.'സമ്പത്തിന്റെ നടുവിൽ താളംതെറ്റിയ മനസ്സുമായി ഒരു കുടുംബം' എന്ന റ്റ്‌ഹലക്കെട്ടിൽ നവംബർ 13 ന്‌ മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ലക്ഷങ്ങളുടെ സ്വത്തുണ്ടായിട്ടും ശങ്കരപ്പിള്ളയും ഭാര്യ സരോജിനിയമ്മയും മകൻ വേണുഗോപാലൻ നായരും രോഗവും പട്ടിണിയും കാരണം ദുരിതമനുഭവിക്കുകയായിരുന്നു. ശങ്കരപ്പിള്ള നട്ടെല്ല്‌ തളർന്ന്‌ കിടപ്പായിരുന്നു. സരോജിനിയമ്മയും മകനും താളം തെറ്റിയ മനസുമായി തകർന്ന്‌ വീഴാറായ വീടിനുള്ളിൽ മലമൂത്രവിസർജ്യങ്ങൾക്ക്‌ നടുവിലാണ്‌ കിടന്നിരുന്നത്‌`.'മാതൃഭൂമി' വാർത്തയിലൂടെ ഇവരുടെ ദുരിതജീവിതം ശ്രദ്ധയിൽപ്പെട്ട തിരുവനന്തപുരം ചീഫ്‌ ജുഡിഷ്യൽ മജിസ്‌ട്രേട്ടാണ്‌ ഇവരെ ഏറ്റെടുക്കാൻ ഉത്തരവിട്ടത്‌. അതിൻ പ്രകാരം നവംബർ 15 ന്‌ നെടുമങ്ങാട്‌ പോലീസിന്റെ സാന്നിധ്യത്തിൽ വീടുപൂട്ടി കോടതി ഏറ്റെടുക്കുകയായിരുന്നു. മാനസികനില തെറ്റിയ വേണുഗോപാലൻ നായർഏയും സരോജിനിഅമ്മയേയും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലും ശങ്കരപ്പിള്ളയെ ചാക്ക വൃദ്ധസദനത്തിലുമാണെത്തിച്ചത്‌. അർബുദം ബാധിച്ചുകിടന്ന ശങ്കരപ്പിള്ളയെ കോടതി നിർദ്ദേശപ്രകാരം ആർ.സി.സിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. കാലുകൾ നിവർത്തി എഴുന്നേൽക്കാൻ കഴിയുന്ന അവസ്ഥയിലായി ശങ്കരപ്പിള്ള.വേണുഗോപാലന്റെ മാനസികനില ശരിയായിവരുന്നതിനിടയിലാണ്‌ കുടലിന്‌ അസുഖം പിടിപെട്ടത്‌. അസുഖത്തെത്തുടർന്ന്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ ഒരുമണിക്കാണ്‌ വേണുഗോപാലൻ മരിച്ചത്‌. മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്‌.മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. കോടതി നിർദ്ദേശപ്രകാരം നെടുമങ്ങാട്‌ പോലീസ്‌ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വീടിന്റെ താക്കോൽ ബന്ധുക്കൾ വാങ്ങി.

കടപ്പാട്‌: മാതൃഭൂമി 30-11-05

"വേണുഗോപാലന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു"

Sunday, November 13, 2005

സമ്പത്തിന്റെ നടുവിൽ താളം തെറ്റിയ മനസ്സുമായി ഒരു കുടുംമ്പം

നെടമങ്ങാട്‌: ലക്ഷങ്ങളുടെ ഭൂസ്വത്ത്‌. അസ്തിന്‌ നടുവിൽ പട്ടിണിയും മനോവിഭ്രാന്തിയുമായി ഒരു കുടുംബം. വേട്ട്മ്പള്ളി തയ്ക്കാട്ട്‌പടിഞ്ഞാറ്റ്‌ വീട്ടിൽ പനവൂർ ശങ്കറപ്പിള്ളയും കുടുംബവ്ബുമാണ്‌ ഈ ദുരിതജീവിതത്തിന്റെ ഇരകൾ. ശങ്കരപ്പിള്ള (67), ഭാര്യ‌ സരോജിനിഅമ്മ (60), മകൻ വേണുഗോപാലൻ നയർ (40) എന്നിവർ താമസിക്കുന്നത്‌ പൊളിഞ്ഞ്‌ വീഴാറായ കെട്ടിടത്തിൽ. ശങ്കരപ്പിള്ള നട്ടെല്ല്‌ പഴുത്ത്‌ ഓപ്പറേേഷൻ കഴിഞ്ഞ്‌ കിടക്കുന്നു. കാലുകൾ നിവർത്താനോ കിടക്കയിൽനിന്ന്‌ എഴുന്നേൽക്കാനോ കഴിയില്ല. ഭൂമിയിൽ സ്വന്തമായി കൃഷിചെയ്ത്‌ കുടുംബം പോറ്റിയിരുന്ന ശങ്കരപ്പിള്ള കിടപ്പിലായതോടെ ഈ കുടുംബം മുഴു പട്ടിണിയിലായി.

സരോജിനിഅമ്മ വികലാംഗയാണ്‌. ചെവിയും കേൾക്കില്ല. മാനസിക രോഗിയുമാണ്‌. ശരീരം നീരുവന്ന്‌ വീർത്തിരുക്കുകയാണ്‌. വേണുഗോപാലൻ നായർ 20 വർഷമായി മാനസികരോഗ്ഗത്തിന്റെ പിടിയിലാണ്‌. പട്ടിണികൊണ്ട്‌ എല്ലും തോലുമായ ശരീരത്തിൽ രോഗങ്ങൾ പിടിപെട്ടുതുടങ്ങി. വിശന്ന്‌ സഹിക്കവയ്യാതെ വരുമ്പോൾ പുറത്തെ തെങ്ങിഞ്ചോട്ടിലിറങ്ങി നിലവിളിക്കും. വേണുവിന്റെ നിലവിളി ഹൃദയഭേദകമാവുമ്പോൾ അയൽക്കാർ എന്തെങ്കിലും ഭക്ഷണം കൊണ്ടുകൊടുക്കും. 75 സെന്റ്‌ റബ്ബർ തോട്ടവും മൂന്നുപറ നിലവും സ്വന്തമായിട്ടുണ്ട്‌. ഏകദേശം 15 ല്ക്ഷം രൂപയുടെ സ്വത്ത്‌. വേണുഗോപാലിന്റെ പഠനം പ്രീ-ഡിഗ്രിവരെ. ആധ്യത്മികതയിൽ ആകൃഷ്ടനായി നാടുവിട്ട വേണു ശിവഗിരി മഠത്തിലാണ്‌ എത്തിയത്‌. വേണുജി എന്ന പേരിൽ മഠത്തിലെ ബ്രഹ്മവിദ്യാലയത്തിൽ ചേർന്ന്‌ കുറച്ചുകാലം പഠനം നടത്തി. പിന്നീട്‌ മനോനിലതെറ്റിയ വേണുവിനെ കുറച്ചുകാലം ചികിത്സിച്ചു. നഗ്നനായി റോഡിലൂടെ നടക്കുന്ന വേണുവിനെ കല്ലെറിഞ്ഞാണ്‌ നാട്ടുകാർ ഓടിച്ചിരുന്നത്‌. മലമൂത്രങ്ങൾ നിറഞ്ഞ വീട്ടിലേയ്ക്ക്‌ ആഹാരമെത്തിക്കൻ പോലും ആരും തയ്യാറകാത്ത അവസ്ഥയാണ്‌. ദൈന്യതനിറഞ്ഞക്ക്‌ ഈ കുടുംബത്തിന്‌ എവിടെനിന്നെങ്കിലും ഒരു കൈ താങ്ങുണ്ടാകുവാൻ വേട്ടമ്പള്ളി നിവാസികൾ അകമഴിഞ്ഞ്‌ പ്രാർഥിക്കുകയാണ്‌.

കടപ്പാട്‌: മാതൃഭൂമി

"ഈ ഗതി മാറ്റാർക്കും ഉണ്ടാകാതിരിക്കട്ടെ"

Saturday, November 12, 2005

വെളുക്കാൻ തേക്കുന്നത്‌ പാണ്ടാകരുത്‌Remove Formatting from selection
മലയാളിയുടെ സൌന്ദര്യസങ്കൽപ്പം മാറിവരികയാണ്‌. മുറുക്കിച്ചുവപ്പിച്ച ചുണ്ട്‌, വാലിട്ടെഴുതിയ നീർ മിഴികൾ, കാച്ചിയ എണ്ണതേച്ച്‌ മിനുക്കിയ കാർകൂന്തൽ.. ഇതൊക്കെ ഇന്ന്‌ പഴംകഥ. മുപ്പതോ നാൽപ്പതോ കൊല്ലം മുമ്പത്തെ സുന്ദരികളുടെയും സുന്ദരന്മാരുടെയും മുഖഛായയല്ല ഇന്നത്തെ തലമുറയുടേത്‌. സൌന്ദര്യ വർധകവസ്തുക്കളുടെ സ്വഭാവവും മാറി. പ്രകൃതിദത്തമായ വസ്തുക്കൾക്ക്‌ പകരം രാസപദാർത്ഥങ്ങളടങ്ങിയ ലേപനങ്ങളും ലോഷനുകളുമാണ്‌ ഇന്ന്‌ കണ്ണാടിക്കുമുന്നിൽ നിരക്കുന്നത്‌. കാല ത്തിനനുസരിച്ച്‌ മാറ്റം അനിവാര്യമാണ്‌. എന്നാൽ ഇത്തരം കൃത്രിമ സൌന്ദര്യവർധക വസ്തുക്കൾ പലപ്പോഴും ശസ്ത്രീയ പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത 'മുറിബ്യൂട്ടീഷ്യ'ന്മാരുടെ കൈകളിലൂടെ ഒഴുകുമ്പോൾ മ ലയാളിയുടെ മുഖം വികൃതമാവുന്നു.
പതിവായി ലിപ്സ്റ്റിക്കിടുന്ന സുന്ദരിയായ വീട്ടമ്മ ഈയിടെ ശസ്ത്രക്രീയ കഴിഞ്ഞ്‌ കിടക്കുമ്പോൾ കാണാനെത്തിയ സുഹൃത്തുക്കൾ ഞെട്ടിയത്‌ അവരുടെ ചുണ്ടിലെ വെളുത്ത പാണ്ട്‌ കണ്ടായിരുന്നു. ചുണ്ടിൽ ചായം പുരട്ടാതെ മുറിയുടെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണിന്നവർ. വർഷങ്ങൾക്കുമുമ്പ്‌ വിവാഹവേദിയിൽ കയറുംമുമ്പ്‌ കൈത്തണ്ട മിനുക്കിയ യുവതിക്ക്‌ ഇന്നും ത്വക്കുരോഗവിദഗ്ദ്ധന്റെ ചികിത്സ തുടരുന്നു. സൌന്ദര്യ ലേപനങ്ങളുടെ ഗുണനിലവാരം മോശമായതുകൊണ്ടും, 'ഫേഷ്യലും ബ്ലീച്ചിങ്ങും' നടത്തുന്ന മുറിവൈദ്യൻ ബ്യൂട്ടീഷ്യന്മാരുടെ കൈക്രിയകൊണ്ടും ഇത്തരം 'വെട്ടിൽ' ചെന്നു ചാടിയവരുടെ എണ്ണം ഏറെയാണ്‌. നാണക്കേടും മാനക്കേടും ഭയന്ന്‌ പുറത്തുപറയാതെയും കൂടുതൽ ലേപനങ്ങൾ പുരട്ടി 'അബദ്ധം' ഒളിപ്പിച്ചും കഴിയുന്നവരാണ്‌ അധികവും. പലർക്കും ഡോക്ടർമാരുടെ സഹായം തേടേണ്ടിവ്ന്നിട്ടുണ്ട്‌.
സൌന്ദര്യമത്സരങ്ങൾ, ഫാഷൻഷോകൾ, മോഡലിങ്ങ്‌, ചലച്ചിത്രതാര പദവി എന്നിങ്ങനെ പടികൾ ചവിട്ടിക്കയറി മകൾ മറ്റൊരു സുസ്മിതാസെന്നോ, ഐശ്വര്യാറായിയോ ആകണമെന്ന്‌ സ്വപ്നം കാണുന്ന അമ്മമാർ ഇന്ന്‌ ധാരാളമാണ്‌. ഇന്ത്യയുൾപ്പെടെ മൂന്നാംലോക രാജ്യങ്ങളിൽ നിന്ന്‌ പൊടുന്നനെ ലോകസുന്ദരിമാരും വിശ്വസുന്ദരിമാരും ഉണ്ടായതാണ്‌ ഈ മനോഭാവത്തിന്‌ വഴിവെച്ചത്‌ സൌന്ദര്യവസ്തു നിർമാണക്കമ്പനികളുടെ സൌന്ദര്യവർധകവസ്തുക്കൾ വിറ്റുപോകുന്നുവെന്ന്‌, ഇതുസംബന്ധിച്ച്‌ 'മാതൃഭൂമി'യിൽ ഈയിടെ പ്രസിദ്ധീകരിച്ച 'സൌന്ദര്യം തേടുന്ന മലയാളി' എന്ന അന്വേഷണ പരമ്പര വ്യക്തമാക്കുന്നു.മുഖത്തിന്‌ സ്വർണത്തിളക്കം നൽകാനും തലമുടിയിൽ മഴവിൽ വർണങ്ങൾ വിരിയിക്കാനും, അണിയുന്ന വസ്ത്രങ്ങളനുസരിച്ച്‌ ചുണ്ടിനും കൺപോളകൾക്കും നിറംപകരാനുമൊക്കെ അനേകതരം രാസവസ്തുക്കളാണ്‌ ഉപയോഗിക്കുന്നത്‌. ഓരോ ലേപനത്തിലും അടങ്ങിയിട്ടുള്ള രാസപദാർത്ഥങ്ങൾമൂലം അതുപയോഗിക്കുന്ന ആളിന്റെ ത്വക്കിനെന്തു സംഭവിക്കുമെന്നും മറ്റും ശാസ്ത്രീയമായി അറിയാത്ത, കുഗ്രാമങ്ങളിൽപ്പോലും മുളച്ചുപൊങ്ങുന്ന, ബ്യൂടിപർലർകളിലെ ബ്യൂട്ടീഷ്യന്മാർ ഏറെയാണ്‌. അത്തരം കാര്യങ്ങളെപ്പറ്റി ശാസ്ത്രീയപഠനമൊന്നും നേടാതെയാണ്‌ പലരും ഈ രംഗത്തേക്ക്‌ വരുന്നതെന്നതാണ്‌ ദുരവസ്തയ്ക്ക്‌ കാരണം ഈ അവസ്ഥ്‌ മാറണമെന്ന്‌ അടിവരയിട്ട്‌പറയുന്നതാണ്‌ 'മാതൃഭൂമി'യുടെ ലേഖനപരമ്പര.പാരാമെഡിക്കൽ പഠനത്തിന്‌ സമാനമായി അർഹിക്കുന്ന ഗൌരവത്തോടെതന്നെ സൌന്ദര്യചികിത്സയെ കാണണം. സൌന്ദര്യവർധകപഠനത്തിന്‌ സർക്കാർ അംഗീകാരത്തോടെ സിലബസ്‌ തയ്യാറാക്കണം. പഠിപ്പിക്കുന്നത്‌ ബിരുദമോ ബിരുദാനന്തര ബിരുദ്‌അമോ ഉള്ള യോഗ്യരായ അധ്യാപകർതന്നെയെന്ന്‌ ഉറപ്പാക്കണം. അംഗീകൃത യോഗ്യതയുള്ളവർക്കേ ബ്യൂട്ടീഷ്യനാകാൻ ലൈസൻസ്‌ നൽകാവൂ. സൌന്ദര്യസംവർധക വസ്തുക്കളുടെ ഗുണനിലവരം ഉറപ്പാക്കാനും നടപടിയെടുക്കണം. ഇക്കാര്യത്തിൽ സർക്കാർ അലംഭാവം കാണിച്ചാൽ അതിന്റെ ദുഷ്‌ഫലമനുഭവിക്കുന്നത്‌ വരുംതലമുറയായിരിക്കും. സൌന്ദര്യത്തിന്റെ പേരിലുള്ള തട്ടിപ്പു തടയാൻ നമ്മളോരോരുത്തരും മനസുവെക്കുക എന്നതാണ്‌ പ്രധാനം. വെളുക്കാൻ തേച്ചത്‌ പാണ്ടായാൽ മിണ്ടാതിരിക്കരുത്‌.സംഭവം ഉപഭോക്തൃകോടതിയിലെങ്കിലും എത്തിക്കുക. ഇല്ലെങ്കിൽ ഈ മേഖലയിൽ അരാജകത്വം കൊടികുത്തിവാഴും; മലയാളിയുടെ മുഖം 'പൊള്ളുന്നത്‌' തുടരുകയും ചെയ്യും.
കടപ്പാട്‌: മാതൃഭൂമി 2005 നവംബർ 12 ശനിയാഴ്ച
"പ്രകൃതിയെ സംരക്ഷിക്കൂ സൌന്ദര്യം നിലനിറുതൂ "