Friday, November 18, 2005

കാക്കകൾ കൂട്ടത്തോടെ ചത്താലും പക്ഷിപ്പനിയാണോ എന്നാവും അന്വേഷണം. അല്ലാതെ വിഷം കഴിച്ചതാണോ എന്ന്‌ അന്വേഷിക്കാൻ കഴിയില്ലല്ലോ. വിഷമാണെന്നറിഞ്ഞാൽ അതിന്റെ ഉത്ഭവസ്ഥാനമൊക്കെ അന്വേഷിക്കേണ്ടിവരില്ലെ. മനുഷ്യൻ ചത്താൽ പോസ്റ്റ്‌മർട്ടം നടത്തി കാരണം കണ്ടുപിടിക്കും. ഇത്‌ പാവം കാക്കയുടെ കാര്യം.
എന്റെ ലോകം: കാക്ക

4 comments:

keralafarmer said...

ഇത്‌ പാവം കാക്കയുടെ കാര്യം.
Testing

അഭയാര്‍ത്ഥി said...

Taliking photography:-
Deserve to be commented.
Human Cruelty, like u said.

This only matters to kaakka.

Not to ignorant genius named human

keralafarmer said...

Thanks to GANDHARVAN for Comments

ദേവന്‍ said...

വിഷം തീണ്ടി മരിക്കുന്ന ജീവികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇന്ത്യയില്‍ കഴുകന്മാരുടെ രോഗ പ്രതിരോധ ശേഷി എതാണ്ട്‌ പൂര്‍ണ്ണമായും നശിച്ചു. 1995 മുതല്‍ 2005 വരെ ഒരു ദശകം കൊണ്ട്‌ ഇന്ത്യന്‍ കഴുകന്മാര്‍ 95 ശതമാനവും ചത്തൊടുങ്ങി. വൈല്‍ഡ്‌ ലൈഫ്‌ സെല്‍ മാലിന്യങ്ങള്‍ കലരാത്ത ജന്തുക്കളെയും ശവങ്ങളെയും ശേഖരിച്ച്‌ തീറ്റ വിതരണം നടത്തി കഴുകന്മാരില്‍ അവശേഷിക്കുന്ന 5 ശതമാനത്തെ രക്ഷിക്കാന്‍ തീവ്ര ശ്രമം തുടങ്ങി - എ എഫ്‌ പി വാര്‍ത്ത ഇന്നത്തെ ഗള്‍ഫ്‌ ന്യൂസ്‌ ഉദ്ധരിച്ചത്‌.

ശവത്തില്‍ പോലും മായം, മാലിന്യങ്ങള്‍ തിന്നാന്‍ ദൈവം തമ്പുരാന്‍ ഡിസൈന്‍ ചെയ്ത ജീവിപോലും അഴുക്കു സഹിക്കവയ്യാതെ ചത്തു തീരുന്നു. അയ്യോ..