Sunday, July 16, 2006

കേരളവും മലയാളം ബ്ലോഗേഴ്‌സും

ഏറ്റവും കൂടുതല്‍ മലയാളികളുള്ള കേരളത്തില്‍ മലയാളം ബ്ലോഗുകള്‍ക്ക്‌ അനന്ത സാധ്യതയാണുള്ളത്‌. 2006 ജൂലൈ 8 ന്‌ നടന്ന കേരള ബ്ലോഗേഴ്‌സ്‌ സംഗമം ഒരു വന്‍ വിജയം തന്നെയായിരുന്നു. ചില മാധ്യമങ്ങള്‍ വെളിച്ചം കാണിക്കുകയും ചെയ്തു. ചെലവുകള്‍ അതുല്യയും വിശ്വപ്രഭയും പങ്കിട്ടെടുത്തതുകാരണം വരവ്‌ ചെലവുകളെപ്പറ്റി ആരും ഒന്നും അറിഞ്ഞില്ല. ഇതിന്‌ നേതൃത്വം നല്‍കിയ അതുല്യയോടും വിശ്വത്തോടും കേരളഫാര്‍മര്‍ക്ക്‌` നന്ദിയും കടപ്പാടും ഉണ്ട്‌. എന്നാല്‍ അതിന്‌ ശേഷം ബ്ലോഗുകള്‍ക്ക്‌ അനുകൂലമല്ലാത്ത ചില ബ്ലോഗുകളും കമെന്റുകളും കാണുവാനിടയായി. അതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുവാനാണ്‌ കേരള ഫാര്‍മര്‍ക്ക്‌ തോന്നിയത്‌. കാരണം തനിമലയാളം ഡോട്ട്‌ ഓര്‍ഗ്‌ എന്നത്‌ ഒരു വ്യക്തി കൈകാര്യം ചെയ്യുന്നതും അശ്ലീല വാക്കുകളോ തെറ്റായ വിമര്‍ശനങ്ങളോ കാണുകയോ ആരെങ്കിലും പരാതിപ്പെടുകയോ ചെയ്താല്‍ ആവ്യക്തിക്ക്‌ യുക്തമെന്ന്‌ തോന്നുന്നത്‌ ചെയ്യുവാനുള്ള അവകാശവും അധികാരവും ഉണ്ട്‌. അതിനാല്‍ മാന്യമായ രീതിയില്‍ വാക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ബ്ലോഗര്‍മാര്‍ സഹകരിക്കേണ്ടതുണ്ട്‌.

ഇന്റര്‍വ്യൂകളിലും പത്ര വാര്‍ത്തകളിലും മറ്റും ധാരാളം തെറ്റുകള്‍ കടന്നു കൂടുന്നതായും കാണുവാന്‍ കഴിഞ്ഞു. ഇവയെല്ലാം ഭാവിയിലെങ്കിലും ഒഴിവാക്കേണ്ടതല്ലെ? കേരളത്തിലെ മാധ്യമങ്ങള്‍ ബ്ലോഗുകളെപ്പറ്റി ശരിയായ പഠനമോ അന്വേഷണമോ നടത്താതെ വെളിച്ചം കാണിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണിതെല്ലാം. വിശ്വപ്രഭയും കേരളഫാര്‍മറും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍ സിസ്റ്റം ടെക്‌നീഷ്യന്റെ അഭാവം വലിയ ഒരു പാളിച്ചയായി കാണുവാന്‍ കഴിഞ്ഞു.

ബ്ലോഗുകളുമായി ബന്ധപ്പെട്ട്‌ നാം ഇനി എന്തു ചെയ്യണം നമുക്കെന്ത്‌ ചെയ്യാന്‍ കഴിയും എന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്‌ അതിലേയ്ക്കായി ബൂലോകമലയാളികളെയും ഈ ചര്‍ച്ചയിലേയ്ക്ക്‌ ഷണിച്ചുകൊള്ളുന്നു. കേരള ഫാര്‍മര്‍ക്ക്‌ പറയുവാനുള്ളത്‌ ജില്ലകള്‍തോറും ജില്ലാ ബൂലോക സംഗമം സംഘടിപ്പിക്കുന്നത്‌ നല്ലതാണ്‌ എന്നാണ്‌. മാധ്യമങ്ങള്‍ക്ക്‌ നല്‍കുവാന്‍ ഒരു ബ്ലോഗ്‌ നല്ലരീതിയില്‍ പെരിങ്ങോടന്‍, വിശ്വം, സിബു, അനില്‍, തുടങ്ങിയവരുടെ കോണ്‍ട്രിബൂഷനോടെ പ്രസിദ്ധീകരിക്കുന്നതാവും നല്ലത്‌. അപ്പോള്‍ മാധ്യമങ്ങള്‍ക്ക്‌ അതിന്റെ പ്രിന്റൗട്ട്‌ കൊടുത്താല്‍ മതിയല്ലോ. അല്ലാതെ ഓരോരുത്തരും കേരളഫാര്‍മര്‍ ഉള്‍പ്പെടെ വായില്‍ തോന്നുന്നത്‌ വിളിച്ചുപറയുന്നത്‌ ശരിയല്ല എന്ന അഭിപ്രായവും പരിഗണിക്കാവുന്നതാണ്‌.

5 comments:

ബിന്ദു said...

ഞാനെത്തി ചന്ദ്രേട്ടാ.. :)നല്ലൊരു നിര്‍ദ്ദേശം ആണത്‌.

കെവിൻ & സിജി said...

ഗൌരവപൂര്വ്വം ചിന്തിച്ചെഴുതിയ അഭിപ്രായമാണു്, ശരിയുമാണു്. മാധ്യമശ്രദ്ധയില് പെടുത്തുവാന് ചില ഉദാഹരണബ്ലോഗുകള് വേണ്ടിയിരിക്കുന്നു. ജില്ലകള് തോറും മലയാളം തറകെട്ടാന് പറ്റിയ കുറച്ചുപേരുണ്ടെങ്കില് വളരെ പെട്ടന്നു് മലയാളികള് മലയാളം ഉപയോഗിച്ചു തുടങ്ങുമെന്നു് ന്യായമായും കരുതാം.

keralafarmer said...

എന്നെ ഇഷ്ടമല്ലാത്തതുകൊണ്ടാണോ അതൊ ഞാന്‍ പറഞ്ഞ കാര്യം നല്ലതല്ലാത്തതുകൊണ്ടാണോ രണ്ടുപേരൊഴികെ മറ്റാരും ഇതെപ്പറ്റി ഒരഭിപ്രായവും പറയാത്തത്‌. എന്റെ ഭാഗത്തു നിന്ന്‌ തെറ്റായ ഒരു വാചകം ഉണ്ടായിരുന്നു അത്‌ കലേഷ്‌ പറഞ്ഞ സംശയം കാരണം മാറ്റിയിട്ടും അഭിപ്രായമൊന്നുമില്ലെങ്കില്‍ സ്ഥലം മെനക്കെടുത്തതെ ഞാനീ ബ്ലോഗ്‌ നീക്കം ചെയ്യുന്നതായിരിക്കും നല്ലതെന്ന്‌ തോന്നുന്നു.

ശനിയന്‍ \OvO/ Shaniyan said...

ചന്ദ്രേട്ടാ, ഇഷ്ടമില്ലാത്തതുകൊണ്ടാണ് ആരും കമന്റാത്തത് എന്ന് കരുതരുത്.. ഒരു നിമിഷത്തില്‍ കമന്റി തീര്‍ക്കേണ്ട കാര്യമല്ല ഇത്..
അപസ്വരങ്ങള്‍ ഏതൊരു പുതിയ സംഗതിയിലും ഒഴിച്ചു കൂടാത്തതാണ്. പക്ഷേ, അത് നല്ല രീയില്‍ എടുത്ത്, അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നമ്മള്‍ മുന്നോട്ടു പോവും, പോവണം..

ഇതില്‍ പറഞ്ഞിറ്രിക്കുന്ന കാര്യങ്ങളോടു യോജിക്കുന്നു. ഇതൊക്കെ ആലോചിക്കുമ്പോള്‍, നമുക്കു ഒരു ഓര്‍ഗനൈസേഷന്റെ കുടക്കീഴോ മറ്റു സ്ഥിതികളൊന്നും തന്നെയോ ഇല്ലാ‍ത്തതു കൊണ്ട് ഇതിനെ ഒന്നിച്ചു കൊണ്ടു പോകല്‍ എളുപ്പമാവില്ല.. അതിനേപ്പറ്റിയൊക്കെ ഒരുപാടു ചിന്തിക്കേണ്ടിയിരിക്കുന്നു.. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ തെറ്റായ വിവരങ്ങള്‍ കൊടുക്കരുത് എന്നത് ശ്രദ്ധിക്കേണ്ട വിഷയം തന്നെയാണ്..

Anonymous said...

ഏറ്റവും കൂടുതല്‍ മലയാളികളുള്ള കേരളത്തില്‍[??????????] EETTAVUM KOODUTHAL MALAYALIKAL KERALATHIL ALLATHE PINNE VERE EVIDE ENKILUMANNO....