Sunday, December 30, 2007

ഹരീയുടെ രണ്ടാമത്തെ പുസ്തകപ്രകാശനം - ചില ചിത്രങ്ങള്‍



വിശിഷ്ട വ്യക്തികള്‍


പുസ്തക പ്രകാശനം


സി.ഡി നല്‍കുന്നു


ശ്രീ. അച്ചുത് ശങ്കര്‍


ശ്രീ. എം.വിജയകുമാര്‍ (ഡയറക്ടര്‍ സി.സി.എം.എസ്)


അന്‍വര്‍ സാദത്ത് (ഐ.ടി@സ്കൂള്‍ ഡയറക്ടര്‍)


സുനില്‍ പ്രഭാകര്‍


ഹരീയും അങ്കിളും

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Thursday, October 11, 2007

അക്ഷയയെ വഴിയാധാരമാക്കുന്ന സര്‍ക്കാര്‍

അക്ഷയയെ വഴിയാധാരമാക്കുന്ന സര്‍ക്കാര്‍
ബുധന്‍, ഒക്ടോബര്‍ 10, 2007 RSS


Akshaya Emblemമലപ്പുറം : ഏറെ കൊട്ടിഘോഷിച്ചാണ് സര്‍ക്കാര്‍ അക്ഷയ കമ്പ്യൂട്ടര്‍ പദ്ധതി ആരംഭിച്ചത്. അതിരുകളില്ലാത്ത അവസരങ്ങളുടെ ഖനിയെന്ന് നിക്ഷേപകരെ വ്യാമോഹിപ്പിച്ചാണ് മലപ്പുറത്തും മറ്റു ജില്ലകളിലും അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങിയത്. വിവര സാങ്കേതിക വിദ്യ ജനകീയമാക്കുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓണ്‍ലൈനായി ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്നതായിരുന്നു അക്ഷയ പദ്ധതിയുടെ ലക്ഷ്യം.

എന്നാല്‍ സര്‍ക്കാരിന്റെ വാക്കു വിശ്വസിച്ച് ലക്ഷങ്ങള്‍ വായ്പയെടുത്ത് അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങിയ പല സംരംഭകരും ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണത്രേ! സര്‍ക്കാര്‍ നല്‍കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത സേവനങ്ങള്‍ പലതും അക്ഷയ കേന്ദ്രങ്ങളിലൂടെയല്ല നടപ്പാകുന്നത്. ഈ അവഗണന കൂടി നേരിടുമ്പോഴാണ് പല നിക്ഷേപകരും അക്ഷയ കേന്ദ്രങ്ങള്‍ പൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

സര്‍ക്കാര്‍ മേഖലയില്‍ നിന്നും അക്ഷയ വഴി ചെയ്യാവുന്ന പല പദ്ധതികളെക്കുറിച്ചും സംരംഭകരുടെ സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടും അവഗണന തുടരുന്നുവെന്നാണ് ആരോപണം. സര്‍ക്കാര്‍ തലത്തിലുളള കമ്പ്യൂട്ടര്‍ അനുബന്ധ ജോലികളെല്ലാം ഇപ്പോള്‍ സ്വകാര്യമേഖലയ്ക്കാണ് നല്‍കുന്നത്. പല നേതാക്കളുടെയും ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഉളള സ്ഥാപനങ്ങളിലാണ് ജോലികള്‍ മുഴുവന്‍ കരാര്‍ നല്‍കുന്നത്. ഇതിന് ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളില്‍ ചരടുവലിക്കുന്നവര്‍ക്ക് നല്ല കമ്മിഷനും കിട്ടുന്നു.

ആദായകരവും അന്തസുളളതുമായ ഒരു സ്വയം തൊഴില്‍ പദ്ധതിയെന്ന് കണ്ടാണ് അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സന്നദ്ധരായി എത്തിയത്. പഞ്ചായത്ത് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിന്റെ സേവനകേന്ദ്രങ്ങളായി തുടങ്ങിയ അക്ഷയ സ്ഥാപനങ്ങള്‍ ഇപ്പോള്‍ മുന്നോട്ടു പോകാനാവാത്ത സ്ഥിതിയിലാണ്.

ഓരോ കുടുബത്തിലും ഏറ്റവും കുറഞ്ഞത് ഒരാള്‍ക്കെങ്കിലും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം, വിവിധ സര്‍ക്കാര്‍ നികുതികളും ബില്ലുകളും അടയ്ക്കാന്‍ വാര്‍ഡുതല നികുതി സ്വീകരണ കേന്ദ്രം, ഓണ്‍ലൈന്‍ സേവനകേന്ദ്രം, ഡിറ്റിപി സെന്റര്‍, വൈവിദ്ധ്യമാര്‍ന്ന കമ്പ്യൂട്ടര്‍ കോഴ്സുകള്‍ എന്നിവയൊക്കെ അക്ഷയ പദ്ധതിയുടെ ലക്ഷ്യമായിരുന്നു.

തുടക്കത്തില്‍ ഈ പദ്ധതി സ്ത്രീപുരുഷ ഭേദമെന്യേ ധാരാളം സംരംഭകരെ ആകര്‍ഷിക്കുകയും ചെയ്തു. അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ മൂന്നു ലക്ഷം രൂപ വരെ വായ്പയനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറായതോടെ സംരംഭകര്‍ ഉഷാറോടെ ഈ മേഖലയിലേയ്ക്ക് കടന്നു വന്നു.

Akshaya Centre, Kottakkal, Malappuramഎല്ലാ അക്ഷയ കേന്ദ്രങ്ങള്‍ക്കും ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം അനുവദിക്കുമെന്നത് അന്നത്തെ വളരെ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു. അക്ഷയ വിഭാവനം ചെയ്യുന്നതു പോലുളള ഓണ്‍ലൈന്‍ സേവനങ്ങള്‍ ജനത്തിന് ലഭ്യമാകണമെങ്കില്‍ ഏറ്റവും ആദ്യം ഒരുക്കേണ്ട പ്രാഥമിക അടിസ്ഥാന സൗകര്യം ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് കണക്ഷനായിരുന്നു.

എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ ഇനിയും ബ്രോഡ് ബാന്റ് സ്വപ്നം മരീചികയായാണ് തുടരുന്നത്. ഡയല്‍ അപ് കണക്ഷന്‍ വഴി ഓണ്‍ലൈന്‍ സേവനം നല്‍കാന്‍ സാമ്പത്തിക ബാധ്യതയും കണക്ഷന്‍ വേഗതയുമടക്കം പലതരം ബുദ്ധിമുട്ടുകള്‍ വേറെ. അക്ഷയ കേന്ദ്രങ്ങളില്‍ ബ്രോഡ് ബാന്റ് സൗകര്യം എത്തിക്കാന്‍ തല്‍ക്കാലം ബിഎസ് എന്‍എല്ലിനും പദ്ധതിയൊന്നുമില്ല.

സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ വിശ്വസിച്ച സംരംഭകരെ എങ്ങനെ സഹായിക്കണമെന്ന് വിവര സാങ്കേതിക വകുപ്പിനും വലിയ പിടിയൊന്നുമില്ല. അക്ഷയ കോ ഓര്‍ഡിനേറ്ററും പിന്നീട് മലപ്പുറം ജില്ലാ കളക്ടറുമായിരുന്ന എം ശിവശങ്കരനെപ്പോലുളളവര്‍ക്ക് ഈ കേന്ദ്രങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വന്നവരാകട്ടെ, ഇക്കാര്യത്തില്‍ ദീര്‍ഘവീക്ഷണമുളള നടപടികള്‍ക്ക് അശക്തരുമായിരുന്നു.

വന്‍പലിശയ്ക്ക് വായ്പയെടുത്ത് സ്ഥാപനം തുടങ്ങിയവരാണ് കുടുങ്ങിയിരിക്കുന്നത്. വാടകയും ഫോണ്‍- വൈദ്യുതി ബില്ലുമടയ്ക്കാന്‍ പോലുമുളള വരുമാനം കേന്ദ്രങ്ങളില്‍ നിന്നും കിട്ടുന്നില്ല. കൂടിക്കൂടി വരുന്ന ബാങ്കു പലിശയും ശംബളത്തിനോ മറ്റാവശ്യങ്ങള്‍ക്കോ തികയാത്ത വരുമാനവും സ്ഥാപനം നടത്തുന്നവരുടെ ഉറക്കം കെടുത്തുന്നു.

അക്ഷയ വാഗ്ദാനം ചെയ്യുന്ന കോഴ്സുകള്‍ക്കൊന്നും സര്‍ക്കാര്‍ അംഗീകാരമില്ല. വന്‍തുക ഫീസ് വാങ്ങി, വമ്പന്‍ പരസ്യങ്ങളുടെ പിന്‍ബലത്തില്‍ വന്‍കിടക്കാര്‍ നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്സുകളിലാണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും താല്‍പര്യവും. മിടുക്കരായ കുട്ടികളെ പഠിപ്പിക്കാന്‍ നല്ല കോഴ്സുകളൊന്നും അക്ഷയ കേന്ദ്രങ്ങളില്‍ അനുവദിച്ചിട്ടില്ല. അത് നടത്തിക്കൊണ്ടു പോകാനുളള ത്രാണി ഇന്നത്തെ നിലയില്‍ ഈ സ്ഥാപനങ്ങള്‍ക്കില്ലതാനും.

രജിസ്ട്രേഷന്‍, റവന്യൂ, ആരോഗ്യം, ആദായനികുതി, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകള്‍ വഴി കോടിക്കണക്കിന് രൂപയുടെ കമ്പ്യൂട്ടര്‍ ജോലികളാണ് ഓരോ വര്‍ഷവും സ്വകാര്യമേഖലയെ ഏല്‍പ്പിക്കുന്നത്. ഇത് അക്ഷയ കേന്ദ്രങ്ങള്‍ വഴി നടപ്പാക്കിയാല്‍ തന്നെ മെച്ചപ്പെട്ട ആദായം അക്ഷയ സംരംഭകര്‍ക്ക് ഉറപ്പുവരുത്താന്‍ പറ്റും. എന്നാല്‍ അത്തരം ആശയങ്ങളൊന്നും ഇതുമായി ബന്ധപ്പെട്ട അധികാരസ്ഥാപനങ്ങളുടെ വിദൂര സ്വപ്നങ്ങളില്‍ പോലുമില്ല.

അടുത്തിടെ റവന്യൂ വകുപ്പ് നടപ്പാക്കിയ ഫെയര്‍വാല്യൂ രജിസ്ട്രേഷന്‍ പദ്ധതിയും അക്ഷയ വഴി ചെയ്യാവുന്നതായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടന്ന ഈ പദ്ധതി സ്വകാര്യമേഖലയാണ് ചെയ്തു കൊടുത്തത്. ഒരുകോടി രൂപയുടെ പദ്ധതിയായിരുന്നു ഇത്.

രണ്ടു ശതമാനം കമ്മിഷന്‍ കിട്ടുന്ന ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന ജോലിയും അക്ഷയ കേന്ദ്രങ്ങള്‍ വഴി ചെയ്യാവുന്നതാണെന്ന് സംരംഭകര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ നല്ലനിലയില്‍ നടത്തിയിരുന്ന കമ്പ്യൂട്ടര്‍ സെന്ററുകളോടനുബന്ധിച്ച് അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിച്ചവര്‍ക്ക് സാമാന്യം വരുമാനം കണ്ടെത്താനാകുന്നുണ്ട്. ഇന്റര്‍നെറ്റിന്റെ പുതിയ സാധ്യതകളായ നെറ്റ് ഫോണി, ഇ പരീക്ഷ എന്നിവ നടത്തിയും മറ്റ് സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുമാണ് ഇത് സാധ്യമാക്കുന്നത്.

നഗരങ്ങളിലോ തൊട്ടടുത്തോ ഉളള സ്ഥാപനങ്ങളില്‍ പലേടത്തും ബ്രോഡ് ബാന്റ് കണക്ഷനുളളതും ഇവര്‍ക്ക് സൗകര്യമാണ്.

സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഈ മേഖലയിലേയ്ക്ക് തിരിഞ്ഞില്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വന്‍പ്രതിസന്ധിയിലാവുമെന്ന കാര്യം ഉറപ്പാണ്. സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിച്ച് ഒരു സ്വയം തൊഴില്‍ സംരംഭത്തിന് ഇറങ്ങിത്തിരിച്ചവരെ വഴിയാധാരമാക്കുകയും ആത്മഹത്യയിലേയ്ക്ക് തളളിവിടുകയും ചെയ്യുന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ല.
കടപ്പാട്‌: ദാറ്റ്‌സ്‌മലയാളം
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Sunday, October 07, 2007

ബ്ലോഗുകളില്‍ കാണാന്‍ കഴിയാതെപോയത്‌

2007ഒക്ടോബര്‍ 7 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 26 മുതല്‍ 29 പേജുകള്‍ വരെ ബ്ലോഗുകളെപ്പറ്റി വന്നത്‌ ഒരു ബ്ലോഗിലും കാണാത്തതിനാല്‍ മാത്രം പ്രസിദ്ധീകരിക്കുന്നത്‌.

ചിത്രത്തില്‍ ഞെക്കിയാല്‍ വായിക്കുവാന്‍ കഴിയുന്നില്ല എങ്കില്‍ തലക്കെട്ടില്‍ ഞെക്കിയാല്‍ തുറന്നു വരുന്ന പേജില്‍ വായിക്കുവാന്‍ കഴിയും.

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Saturday, October 06, 2007

എനിക്ക്‌ പറയുവാനുള്ളത്‌

ഒറിജിനല്‍ ലേഖനം ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്‌. കാരണം ഉല്പന്ന നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് വാങ്ങിയത്‌ കണക്കാക്കുവാന്‍ ഞാന്‍ കണ്ടെത്തിയ ഫോര്‍മുല തെറ്റായിരുന്നു എന്നതാണ് വാസ്തവം. അക്കാരണത്താല്‍ മാവേലിനാട് ‌മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ വന്നുപോയ പിഴവിന് ക്ഷമചോദിക്കുന്നു. മാസിക വായിച്ചശേഷം കണക്കിലെ പിശക്‌ ചൂണ്ടിക്കാട്ടിയ ശ്രീ കെ.പരമേശ്വരന്‍നായര്‍ (റിട്ട.ഡെപ്യൂട്ടി തഹസീല്‍‌ദാര്‍) ക്ക്‌ നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം മാസികയുടെ വിശ്വാസ്യതയ്ക്ക്‌ കളങ്കം വരുത്താവുന്ന എന്റെ തെറ്റിന് ഞാന്‍ എന്‍ടിവി യോടും ക്ഷമ ചോദിച്ചുകൊള്ളട്ടെ. വിവാദമായ ഈ ലേഖനം പ്രസിദ്ധീകരിച്ച മാവേലിനാട്‌ മറ്റേത്‌ മാധ്യമത്തേക്കാളും ഒരു ചുവട്‌ മുന്നില്‍ തന്നെയാണ്.



മാവേലിനാട്‌ ഒക്ടോബര്‍ 2007 - ഒരു എന്‍ടിവി പ്രസിദ്ധീകരണം


ഒറിജിനല്‍ ലേഖനം


ആഗസ്റ്റ്‌ 2007 ലെ വിലയിലെ ഏറ്റക്കുറച്ചില്‍ (ചിത്രം Price-Aug-07 എന്ന അറ്റാച്ച്‌മെന്റ്)


പേജ്‌ 29 പേജ്‌ 29 പേജ്‌ 30 പേജ്‌ 30 പേജ്‌ 31 പേജ്‌ 31


പേജ്‌ 32 പേജ്‌ 32 പേജ്‌ 33 പേജ്‌ 33

മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ എന്റെ കണക്കു കൂട്ടലില്‍/ഫോര്മുലയില്‍ ഒരു പിശക്‌ ഉണ്ട്‌. അത്‌ തിരുത്തി വായിക്കുവാനും എന്റെ തെറ്റ്‌ പൊറുക്കുവാനും അഭ്യര്ത്ഥിക്കുന്നു. തിരുത്തല്‍ ചുവടെ ചേര്‍ക്കുന്നു.

ഉല്പന്ന നിര്മാതാക്കള്‍ വാങ്ങിയത്‌= (മാസാവസാന സ്റ്റോക്ക്‌ + ഉപഭോഗം) - ( മുന്നിരുപ്പ്‌ + ഇറക്കുമതി)

ഏപ്രില് 2006 മുതല് മാര്‍ച്ച്‌ 2007 വരെ പ്രതിമാസ ഉല്പന്ന നിര്‍മാതക്കളുടെ വാങ്ങല്‍

54547, 56106, 57738, 53955, 64432, 68262, 69516, 70103, 67345, 71384, 56482, 61176 ആകെ 751096 (ടണ്ണുകള്‍)


വര്‍ഷങ്ങളായി ബ്ലോഗുകളിലൂടെ ഞാനവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം മറ്റൊരു മാധ്യമത്തിലൂടെയും (പല മാധ്യമങ്ങളിലും പലപ്പോഴും കയറിയിറങ്ങിയിട്ടുണ്ട്‌) വെളിച്ചം കാണിക്കാതിരുന്നത്‌ "മാവേലിനാട്‌ എന്ന മാസികയിലൂടെ" വായനക്കാരുടെ മുന്നിലെത്തിച്ചതിന് എന്‍‌ടിവി യോടും മാവേലിനാട്‌ മാസികയോടും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.


Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Saturday, July 14, 2007

മാധ്യമങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുന്നു

വരും നാളുകളില്‍ ഇന്റെര്‍നെറ്റില്‍ വരുന്നതെല്ലാം ഏത്‌ ഭാഷയിലും വായിക്കുവാന്‍ കഴിയുന്ന സംവിധാനം വിദൂരമല്ല. ഓരോ പത്രവും തങ്ങളുടെ ഫോണ്ടുകളുണ്ടാക്കി അരമന രഹസ്യമായി വച്ചിരുന്നതെല്ലാം ഫയര്‍‌ഫോക്സില്‍ അങ്ങാടിപ്പാട്ടായി വായിക്കുവാനുള്ള സംവിധാനമാണ് നിലവില്‍ വന്നിരിക്കുന്നത്‌. ട്രാന്‍സുലേഷന്‍ എന്നത്‌ അധികം താമസിയാതെ എല്ലാ ഭാഷയിലും വരുമെന്നുതന്നെ പ്രതീക്ഷിക്കാം.
നാളിതുവരെ പ്രമുഖ പത്രങ്ങള്‍ ഫയര്‍‌ഫോക്സില്‍ വായിക്കുവാന്‍ കഴിയില്ലായിരുന്നു. ആ പ്രശ്നത്തിനും ഫയര്‍‌ഫോക്സ്‌ പരിഹാരമുണ്ടാക്കിത്തന്നിരിക്കുന്നു. ഫയര്‍‌ഫോക്സ്‌ ഉപയോഗിക്കുന്നവര്‍ചെയ്യേണ്ടത്‌ ഒരേ ഒരു കാര്യം ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. -ചെംസ്ഫോര്‍ഡ്: ഇംഗ്ളണ്ട് ലയണ്‍സിനെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലയണ്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുത്തിട്ടുണ്ട്. ഇത്‌ ദീപികയില്‍നിന്ന്‌ കോപ്പി ചെയ്തതാണ്- വായിക്കുക മാത്രമല്ല കോപ്പിചെയ്ത്‌ യൂണികോഡില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാം.
ഏവുരാന്‍ “കേരള മാധ്യമങ്ങള്‍ക്ക്‌ യൂണിക്കോഡ്‌ വേണ്ടാതായോ“ എന്ന പോസ്റ്റിലിട്ട കമെന്റാണ്ചുവടെചേര്‍ത്തിരിക്കുന്നത്‌.
പ്രമുഖ ദിനപത്രങ്ങളെ പറ്റി വേവലാതിയേ ഇല്ല.
തവിടും ചക്കരേം അക്കേരേലൊക്കുമ്പോള്‍ ഏനിക്കരേലെന്ന സ്ഥിതി ആണ്‍‌‌പിള്ളേര്‍ എഴുതിയ പദ്മ പോലുള്ള എക്സ്റ്റന്‍ഷന്‍/ടൂളുകള്‍ കൊണ്ടില്ലാതെ പോയി. ഭാഗ്യം..!
കാഴ്ച അലോസരപ്പെടുത്താതിരിക്കാന്‍ കൂളിംഗ് ഗ്ലാസ്സുകള്‍ ഉപയോഗിക്കുന്നതു പോലെ, കുറെയൊക്കെ വിഷമം മാറിക്കിട്ടും ഫയര്‍ഫോക്സും, അതിനു മേലെ പദ്മയും ഉപയോഗിച്ചാല്‍. വായന യൂണീകോഡില്‍ തന്നെ നടക്കുകയും ചെയ്യും.
അവരും ഹാപ്പി, നമ്മളും. ആഡ്‌ബ്ലോക്കിന്റെ സഹായത്തോടെ, പരസ്യങ്ങളും കാണേണ്ട എന്നതിനാല്‍, നാം കൂടുതല്‍ ഹാപ്പി..!
വായിക്കുവാന്‍ കഴിയുന്ന പത്രങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
Deepika
Mangalam
Deshabhimani
Madhyamam
Manorama
Kerala Kaumudi
Mathrubhumi
Padma is inspired by Kolichala Suresh’s implementation of a converter from RTS to Unicode for the Internet Explorer. Many thanks to Kolichala Suresh, Saravan Kumar, M K Paul, Mayuresh Kadu, Indraganti Padma, Ben Bennett, C.J. Cibu, Guntupalli Karunakar, Golam Mortuza Hossain, AnvarLal Hasbulla, and A S Alam for their code contributions, input and advice.
Courtesy: Mozdev.org
അടിക്കുറിപ്പ്‌: ഇനി അറിയാനുള്ളത്‌ വാര്‍ത്തകള്‍ക്ക്‌ കോപ്പി റൈറ്റ്‌ ഉണ്ടോ എന്നതാണ്. കോപ്പി റൈറ്റ്‌സ്‌ ഇല്ല എങ്കില്‍ ഈ പത്രങ്ങളില്‍ വരുന്ന നമുക്ക്‌ വേണ്ടവ പൂര്‍ണ രൂപത്തില്‍ നമുക്ക്‌തന്നെ യൂണികോഡില്‍ പ്രസിദ്ധീകരിക്കാം. പര‍സ്യം കൊടുക്കുന്നവരെ സംരക്ഷിക്കുന്ന മാധ്യമ നയങ്ങള്‍ക്ക്‌ ഒരു പരിധിവരെ കടിഞ്ഞാണ്‍ ആവശ്യമാണ്.
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Tuesday, July 03, 2007

ഹെല്‍മെറ്റിന് ജീവന്‍ രക്ഷിക്കാന്‍ കഴിയുമോ?

എന്റെ ചില സംസയങ്ങള്‍

  1. അപകടങ്ങള്‍ ഉണ്ടാകുവാന്‍ ഹെല്‍മെറ്റ്‌ കാരണമാകില്ലെ?
  2. കണ്ണിനും കാതിനും കടിഞ്ഞാണിട്ടാല്‍ അപകടങ്ങള്‍ കൂടില്ലെ?
  3. കയ്യില്‍ കൊണ്ടു നടക്കുവാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടാറില്ലെ?
  4. തലയില്‍ ഭാരം മാത്രമല്ല ഉള്ളിലെ ഊഷ്‌മാവും കൂടിയാകുമ്പോള്‍ തലവേദന, മുടികൊഴിച്ചില്‍ മുതലായവ ഉണ്ടാകില്ലെ?
  5. ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കിയശേഷം അപകടമരണങ്ങളുടെ തോത്‌ കൂടിയാല്‍ എന്തുചെയ്യും?
റോഡപകടങ്ങളില്‍ മരണമടയുന്ന ഹെല്‍മെറ്റ്‌ ധാരികളുടെ പേരുകള്‍

  1. പ്രവീണ്‍ (19) - പേരൂര്‍ക്കട - 24-6-07- മാതൃഭൂമി ദിനപത്രം (വീഴ്ചയുടെ ആഘാതത്തില്‍ പ്രവീണ്‍ ധരിച്ചിരുന്ന ഹെല്‍മെറ്റ്‌ രണ്ടായി പൊട്ടിമാറി)
  2. ശംഭു (23) - ബാലരാമപുരം - (25-6-07 - മാതൃഭൂമി ദിനപത്രം (ഇടിയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ്‌ പൊട്ടിപ്പോയി)
  3. ഷെരീഫ്‌ (22) ബാലരാമപുരം - (02-7-07) - മാതൃഭൂമി ദിനപത്രം (ഇടിയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ്‌ പൊട്ടിപ്പോയി)
  4. രാജേഷ്‌ (22) -ഷെരീഫിന്റെ സഹയാത്രികന്‍
  5. രാജേഷ്‌ (25) ബാലരാമപുരം - (02-7-07) - മാതൃഭൂമി ദിനപത്രം (ഇടിയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ്‌ പൊട്ടിപ്പോയി)
  6. കൃഷ്ണന്‍‌കുട്ടി (56) കരുവാറ്റ - (03-7-07) - മാതൃഭൂമി ദിനപത്രം (ഹെല്‍മെറ്റ്‌ തകര്‍ന്ന്‌ പോയിരുന്നു)

ഹെല്‍മെറ്റ്‌ കൂടുതല്‍ അപകടങ്ങള്‍ക്ക്‌ കാരണമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. പറക്കുന്ന പ്രാണികള്‍ പോലും പല അപകടങ്ങളും തിരിച്ചറിയുന്നത്‌ തലയില്‍നിന്ന്‌ നീണ്ടുനില്‍ക്കുന്ന ഒരു അവയവത്തിലൂടെയാണ് (സുവോളജി പഠിച്ചവര്‍ പേര് പറയട്ടെ). കണ്ണിനും കാതിനും നിയന്ത്രണവും തലയ്ക്ക്‌ ഭാരവും അപകടങ്ങള്‍ കൂടുവാന്‍ കാരണമാകും. കാശ് കൊടുത്താല്‍ ഏത്‌ ഡോക്ടറും ഹെല്‍മെറ്റ്‌ കമ്പനിയ്ക്ക്‌ അനുകൂളമായി പ്രതികരിക്കും. 2-7-07 ല്‍ തകരേണ്ടത്‌ എന്ത്‌? തലയോ ഹെല്‍മെറ്റോ? എന്ന ഒരഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. ചികിത്സിച്ച്‌ പത്ത്‌ കാശുണ്ടാക്കുവാന്‍ അവസരങ്ങള്‍ ലഭിക്കുന്നത്‌ ഈ ഡോക്ടര്‍ക്ക്‌ വേണ്ടെന്നാണോ? എന്റെ വ്യക്തി പരമായ അഭിപ്രായത്തില്‍ വാഹന മോടിക്കുന്ന ആളെക്കാള്‍ പിന്നിലിരിക്കുന്ന ആളിനാണ് ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്ക്ക്കേണ്ടത്‌. എന്നാല്‍ അക്കാര്യത്തില്‍ എതിര്‍പ്പ്‌ കൂടുമെന്നുള്ളതുകൊണ്ടും വോട്ട്‌ കുറയുമെന്നതുകൊണ്ടും അതൊഴിവാക്കി.

അപകടകാരണങ്ങള്‍ ഒഴിവാക്കുവാനുള്ള നടപടികളാണ് അനിവാര്യം. അതിന് കുണ്ടും കുഴികളുമില്ലാത്ത റോഡ്‌, മിതമായ വേഗത, രാത്രി കാലങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ അടുത്തെത്തുമ്പോള്‍ ഹെഡ്‌ലൈറ്റ്‌ ബ്ലിങ്ക്‌ ചെയ്യുക‍, വാഹനങ്ങളുടെ ബ്രേക്ക്‌ ലൈറ്റ്‌ ബ്ലിങ്കര്‍ എന്നിവയുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുക മുതലായവയാണ്. കൂടാതെ ഇരു ചക്ര വാഹനങ്ങള്‍ 60 കിലോമീറ്റര്‍/മണിക്കൂര്‍ എന്ന വേഗതയില്‍ കൂടുതല്‍ ഓടിക്കുവാന്‍ കഴിയാത്ത സംവിധാനം ഏര്‍പ്പെടുത്തുന്നത്‌ നല്ലതായിരിക്കും. കെ.എസ്‌.ആര്‍.ടി.സി പോലുള്ള സ്ഥാപനങ്ങള്‍ സൂപര്‍ ഫാസ്റ്റ്‌ ബസുകളുടെ ടൈം ടേബിള്‍ പ്രകാരം വഴിയില്‍ വരുന്ന തടസങ്ങള്‍ മറികടക്കുവാന്‍ അമിത വേഗം കൈവരിക്കേണ്ടി വരാതിരിക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക (ഇത്‌ സ്വകാര്യ ബസുകള്‍ക്കും ബാധകമാണ്).

ഹെല്‍മെറ്റ്‌ കമ്പനികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക്‌ ഹെല്‍മെറ്റ്‌ വില്‍ക്കണം. അതിന് പറ്റിയ മാര്‍ഗം പുതിയ ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം ഓരോ ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കുകയെന്നതാണ്. ആളുകള്‍ക്ക്‌ ഹെല്‍മെറ്റ്‌ വെച്ചാല്‍ തല രക്ഷപ്പെടുമെന്നുണ്ടെങ്കില്‍ വെയ്ക്കട്ടെ. അപ്രകാരമായാല്‍ ന്യായവിലയ്ക്കുതന്നെ ഹെല്‍മെറ്റ്‌ വിപണനവും സാധ്യമാകും. അതിന് ഈ എല്ലാ വാഹനമോടിക്കുന്നവരും ഹെല്‍മെറ്റ്‌ വെയ്ക്കണം എന്ന നിര്‍ബന്ധം ഒഴിവാക്കുകയല്ലെ നല്ലത്‌. അപ്പോള്‍ ഇപ്രകാരം കോടതിചെലവ്‌ നടത്തിയും സര്‍ക്കാരിനെ സ്വാധീനിച്ചും ചെലവുകള്‍ വര്‍ദ്ധിക്കുകയും ഇല്ല. നാറുന്ന കോടികളുടെ കണക്കുകളില്‍ ഹെല്‍മെറ്റും പങ്കാളിയല്ലെ എന്നു മാത്രമെ ഇന്നത്തെ ചുറ്റുപാടില്‍ സംശയിക്കുവാന്‍ കഴിയുകയുള്ളു.

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham, Gmail: chandrasekharan.nair

Tuesday, May 08, 2007

ശിവപ്രസാദ്‌ ജയില്‍ മോചിതനായി


മലയാളം ബ്ലോഗറായ ശ്രീ.പി.ശിവപ്രസാദിന് സൌദിയുടെ കര്‍ശന നിയമങ്ങളില്‍ നിന്ന്‌ നീതി ലഭിച്ച്‌ നാട്ടിലെത്തിയതില്‍ ബൂലോഗ മലയാളികളുടെ പേരില്‍ സന്തോഷം പങ്കുവെയ്ക്കുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി ഒന്നും ചെയ്യുവാന്‍ കഴിയാത്ത നമ്മുടെ നിസ്സഹായതയ്ക്ക്‌ മാപ്പ്‌ തരുമെന്ന്‌ പ്രതീക്ഷിക്കട്ടെ. അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും സഹിക്കേണ്ടിവന്ന വേദനയില്‍ നമ്മളും അകലെനിന്നെങ്കിലും പങ്കുചേര്‍ന്നവര്‍ തന്നെയാണ്.
ശ്രീ.പി.ശിവപ്രസാദിനെ തന്റെ കഴിഞ്ഞകാല അനുഭവങ്ങള്‍ മറക്കുവാനും സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിക്കുവാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ ബൂലോഗ മലയാളികള്‍.
യഥാസമയം ശിവപ്രസാദിന്റെ മോചനവിവരം എസ്‌.എം.എസിലൂടെ എന്നെ അറിയിച്ച ഉമടീച്ചര്‍ക്കും ഈമെയിലിലൂടെ അറിയിച്ച നന്ദുവിനും ദേവനും നന്ദി.
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Wednesday, April 25, 2007

എ.സി.വി അവതരിപ്പിക്കുന്ന ബിസിനസ്‌ ബീറ്റ്‌സ്‌

24-4-07 ന് രാത്രി 9 മണിക്ക്‌ അവതരിപ്പിച്ച ബിസിനസ്‌ ബീറ്റ്‌സ്‌ എന്ന പരിപാടി പ്രശംസനീയമായ രീതിയില്‍ അവതരിപ്പിക്കുകയുണ്ടായി. എന്നെ ഈ പരിപാടിയിലേയ്ക്കായി ഇന്റെര്‍വ്യൂ ചെയ്യുകയും തന്റെ അവതരണം ശൈലിയിലൂടെ കൂടുതല്‍ മികച്ച നിലവാരത്തിലെത്തിക്കുകയും ചെയ്തതിന് അഡ്വ.അരവിന്ദ്‌ പ്രശംസ അര്‍ഹിക്കുന്നു. ഞാന്‍ പറഞ്ഞത്‌ കൂടാതെ അവതരിപ്പിക്കപ്പെട്ട കാര്യങ്ങളോടും പൂര്‍ണമായും യോജിക്കുവാന്‍ കഴിയുന്നു എന്നത്‌ മറ്റൊരു പ്രത്യേകതയാണ്.
അതേ പരിപാടി ഇന്ന്‌ 25-4-07 ന് വൈകുന്നേരം (6.30 PM) ന് വീണ്ടും ഉണ്ടായിരിക്കുന്നതാണ്. കേരളത്തില്‍ ഈ പരിപാടി കാണുവാന്‍ കഴിയുമെന്നുള്ളവര്‍ കാനുമെന്നും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുമെന്നും വിശ്വസിക്കുന്നു.
പ്രസ്തുത പരിപാടി കാണുകയും എന്നെ അഭിനന്ദിക്കുകയും ചെയ്ത റബ്ബര്‍ ബോര്‍ഡിലെ മുന്‍ ജോയിന്റ്‌ റബ്ബര്‍ പ്രൊഡക്‌ഷന്‍ കമ്മീഷ്ണര്‍ പി.രാജേന്ദ്രന്‍, തണലിലെ ശ്രീമതി. ഉഷ, ഉപഭോക്താവ്‌ എന്ന ബ്ലോഗിന്റെ ഉടമ അങ്കിള്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശ്രീ. ചന്ദ്രകുമാര്‍ എന്നിവരോട്‌ നന്ദി പറഞ്ഞു കൊള്ളട്ടെ.
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Monday, March 05, 2007

Yhoo!

യാഹൂവിന്റെ കോപ്പിയടി വിരുദ്ധദിനം


Yahoo! India plagiarised contents from couple of blogs when Yahoo! launched their Malayalam portal. The giant corporation hasn't yet owned up to their responsibility nor did they apologize to the bloggers. When accused, they silently removed the contents. This is not acceptable. We need an apology! When asked for apology, Yahoo! India is now accusing WebDunia as their content provider. The contents appeared on Yahoo! domain and not on Webdunia's Domain. Hence, we hold Yahoo responsible. I am protesting against this and joining hundreds of bloggers in this march against blatant corporate plagiarisation.

യാഹൂ ഇന്ത്യയുടെ മലയാളം പോര്‍‌ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് കുറിപ്പുകള്‍ മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍, ഇത്രയും നാളായിട്ട് അവര്‍ തയ്യാറായിട്ടില്ല. തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ കൂട്ടായ്മയോട് അവര്‍ മാപ്പ് പറയേണ്ടത് ആവശ്യമാണ്. മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്‍, അവര്‍ക്ക്‌ കുറിപ്പുകളൊക്കെ സംഭാവന നല്കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണ്. മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍ വന്നിരിക്കുന്നത്, യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. വെബ് ദുനിയയുടെ സൈറ്റില്‍ അല്ല. അതുകൊണ്ട് യാഹൂ മാത്രമാണ്, അതിന്റെ ഉത്തരവാദികള്‍ എന്ന് ബൂലോഗം ഉറച്ച് വിശ്വസിക്കുന്നു. യാഹൂ എന്ന വന്‍‌കിട കുത്തക സാമ്രാജ്യത്തിന്റെ ചോരണമാരണത്തിന് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു. യാഹൂ മാപ്പ് പറയുക.


Keywords: Yahoo!, plagiarism, WebDunia, copyright violation, content theft, Malayalam, India, Protest



Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Wednesday, February 21, 2007

Medicinal Plants

എന്റെ ജിയോസിറ്റീസ്‌ പേജില്‍ റൈറ്റ്‌ ക്ലിക്ക്‌ ചെയ്തപ്പോള്‍ Send to > Blog this എന്ന ഓപ്‌ഷന്‍ കണ്ടു. അത്‌ സെലക്ട്‌ ചെയ്തപ്പോള്‍ ഇപ്രകാരം ആ പേജില്‍ ഇന്നും ഇവിടെ എത്തിക്കുവാന്‍ കഴിഞ്ഞു. അര്‍ക്കെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ അതൊരു വലിയ കാര്യം തന്നെ.
Medicinal Plants