Thursday, November 24, 2005

രാസഫാക്ടറിയിൽ വൻസ്പോടനം
ചൈനീസ്‌ നദി മലിനമായി; 90 ലക്ഷം പേർക്ക്‌ കുടിവെള്ളം മുട്ടി
ബെയ്‌ജിങ്‌: വടക്കുകിഴക്കൻ ചൈനയിൽ രാസഫാക്ടറിയിലുണ്ടായ സ്പോടനത്തെത്തുടർന്ന്‌ ഒരു സുപ്രധാന നദി അപകടകരമായനിലയിൽ മലിനമായി.ഇതുമൂലം 90 ലക്ഷം പേർ പാർക്കുന്ന ഹാർബിൻ നഗരത്തിലെ ജലവിതരണം അധികൃതർക്ക്‌ നിറുത്തിവെക്കേണ്ടിവന്നു.ജിലിൻ പ്രവിശ്യയിൽ സോങ്ങ്‌ഹുവ നദിക്കരയിൽ പ്രവർത്തിക്കുന്ന 'പെട്രോചൈന പെട്രോക്കെമിക്കൽ' ഫാക്ടറിയിലാണ്‌ നവംബർ 13 ന്‌ സ്പോടനമുണ്ടായത്‌. അതേത്തുടർന്ന്‌ ഫാക്ടറിയിൽനിന്ന്‌ വൻതോതിൽ ബൻസീൻ നദിയിലേക്കൊഴുകി.ദേശീയതലത്തിൽ അനുവദനീയമായതിലും 108 മടങ്ങ്‌ കൂടുതലാണ്‌ നദീജലത്തിലെ ബെൻസീൻ സാനിധ്യമെന്ന്‌, എൺവിരോൺമെന്റൽ പ്രൊട്ടെക്ഷൻ ഏജൻസി (എ.പി.എ) ബുധനാഴ്ച വെളിപ്പെടുത്തി. ഇത്തരമൊരു സ്പോടനമുണ്ടായ കാര്യം കഴിഞ്ഞ പത്തുദിവസമായി അധികൃതർ നിഷേധിക്കുകയായിരുന്നു. ജലമലിനീകരണമ്മൂലം, സ്പോടനം നടന്ന സ്ഥലത്തുനിന്ന്‌ 380 കിലോമീറ്റർ താഴെ ഹെയ്‌ലോങ്ങ്‌ ജിയാങ്ങ്‌ പ്രവിശ്യയിലെ ഹാർബിൻ നഗരം വൻ ഭീഷണിനേരിടുകയാണ്‌. ബർസീൻ മലിനമാക്കിയ വെള്ളം വ്യാഴാഴ്ച പുലർച്ചയോടെ നഗരത്തിലെത്തുമെന്നാണ്‌ കരുതുന്നത്‌. 90 ല്ക്ഷം പേർ താമസിക്കുന്ന ആ നഗരത്തിൽ ജലവിതരണം റദ്ദാക്കിയിരിക്കുകയാണ്‌.അർബുദകാരിയായ രാസവസ്ഥുവാണ്‌ ബൻ-സീൻ അത്‌ ഉയർന്നതോതിൽ ഉള്ളിൽ ചെല്ലുന്നത്‌ മാരകമാണ്‌. നദീതീരത്തെ ഒട്ടേറെ ചെറുപട്ടണങ്ങളും ഭീഷണിയിലാണ്‌. പരിസ്ത്‌ഹിതിക്കും കനത്ത നാശമാണ്‌ ഉണ്ടായിരിക്കുന്നതെന്ന്‌ റിപ്പോർട്ടുകൾ പറയുന്നു.
കടപ്പാട്‌: മാതൃഭൂമി 24-11-05
"രാസ മാലിന്യങ്ങൾ കുടിവെള്ളത്തിൽ ചേരാതിരിക്കുവാനുള്ള സംവിധാനങ്ങൾക്കാണ്‌ പ്രാധാന്യം കൊടുക്കേണ്ടത്‌"

2 comments:

Anonymous said...

ചന്ദ്രേട്ടാ റബ്ബർ കുരുവിനെ കുറിച്ച്‌ ദേശാഭിമാനിയിൽ വന്ന ലേഖനം വായിച്ചുവോ?
http://www.deshabhimani.com/specials/kili/agri.htm

keralafarmer said...

തുളസി അയച്ചുതന്നതുകൊണ്ട്‌ വയിച്ചു ഇതിൽ പുതുമയൊന്നും ഇല്ല. റബ്ബർ കുരു വെയിലത്ത്‌ ഉണക്കിയത്‌ ഐ.ആർടി.സി യിലെ സ്റ്റുഡൻസിന്‌ ഒരിക്കൽ ഞാനിത്‌ ഭക്ഷിക്കുവാൻ കൊടുത്തു. അവർക്കത്‌ എന്താണെന്ന്‌ മനസിലാക്കാൻ കഴിഞ്ഞില്ല. അവരുടെ മുന്നില്വെച്ച്‌ ഞാനും കഴിക്കുകയുണ്ടായി. അതിലെ ഹൈഡ്രോസൈനിക്‌ ആസിഡിന്റെ അംശം നീക്കിയാൽ പോഷകമൂല്യമുള്ള ആഹാരമായും റബ്ബർ കുരു മാറും. റബ്ബറെണ്ണ വെളിച്ചെണ്ണയിലെ മായമായി നമ്മൾ വാങ്ങിക്കഴിക്കുന്നു അറിയാതാണെങ്കിലും. പസ്ക്ഷേ ഡി.ഡിടി യുടെ സഹോദരൻ ഡൈക്കോഫോളിനെക്കഅളും നല്ലതുതന്നെയാണ്‌.