Saturday, June 21, 2008

കെവിന്‍ സംസാരിക്കുന്നു

തിരുവനന്തപുരത്ത് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനായുള്ള പി.എസ്.സി ടെസ്റ്റിന് വന്നപ്പോള്‍ 21-06-08 ന് റിക്കോര്‍ഡ് ചെയ്തതാണ്. ഇതേ പോസ്റ്റിലെ കമെന്റില്‍ അനില്‍ രേഖപ്പെടുത്തിയ കെവിന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പണിപ്പുര എന്ന പോസ്റ്റ് ഇവിടെ കാണാം. അതില്‍ എങ്ങിനെയാണ് ഫോണ്ട് ഉണ്ടാക്കുന്നത് എന്ന് കെവിന്‍ വിശദീകരിക്കുന്നുണ്ട്.

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Sunday, June 15, 2008

അക്ഷരങ്ങള്‍ സംസാരിക്കുന്നു - ധ്വനി

ഹെഡ് സെറ്റിലൂടെ വളരെ വ്യക്തമായി കേള്‍ക്കുവാന്‍ കഴിയുന്നു. സന്തോഷ് തോട്ടിങ്ങലിന് അഭിനന്ദനങ്ങള്‍.
http://blip.tv/file/848703 - Dhvani ( http://fci.wikia.com/wiki/Dhvani ) generated Speech file of Malayalam translation of Overcoming Social Inertia(http://www.gnu.org/philosophy/social-inertia.html)

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

ഇതൊരു ചലച്ചിത്രം

The second movie after Elephant Dreams made by Blender Institute.


Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Monday, June 09, 2008

ഫയര്‍ഫോക്സ് 3 ഗിന്നസ് റിക്കോര്‍ഡിലേയ്ക്ക്

ഇത് കേരളകൗമദി 09-06-08 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത.


Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

ബിന്ദു വായിച്ചത് നിങ്ങള്‍ക്കും വായിക്കാം


ഹിന്ദുസ്ഥാന്‍ ടൈസിലെ റിദ്ധി ഷാ എന്നെ ടെലഫോണിലുടെ ഇന്റെര്‍വ്യൂ ചെയ്യുകയും ആംഗലേയത്തില്‍ ആശയവിനിമയം പ്രയാസമായ എനിക്ക് ഹിന്ദിയില്‍ ആശയവിനിമയം നടത്തുവാന്‍ അവസരം ലഭിക്കുകയും ചെയ്തത് ലേഖനം കൂടുതല്‍ കൊഴുപ്പുള്ളതാക്കി എന്ന് പറയുന്നതാവും ശരി. റബ്ബര്‍ കയറ്റുമതിയിലെ തട്ടിപ്പുകളെപ്പറ്റി പറഞ്ഞാലോ റബ്ബറിനുണ്ടാകുന്ന പട്ടമരപ്പെന്ന രോഗത്തിന് ഇതാണ് പ്രതിവിധി എന്ന് പറഞ്ഞാലോ കേരളത്തിലെ ഭഹുഭൂരിപക്ഷം മാധ്യമങ്ങള്‍ക്കും ആ വാര്‍ത്ത പ്രാധാന്യമില്ലാത്തതോ ആവശ്യമില്ലാത്തതോ ആയിട്ടാണ് അനുഭവപ്പെടുന്നത്. എന്റെ മനസിലെ ആശയങ്ങള്‍ ചോര്‍ത്തിയെടുക്കുകയും അത് ഭംഗിയായി പ്രസിദ്ധീകരിക്കുകയും ചെയ്ത ഹിന്ദുസ്ഥാന്‍ ടൈംസിന് നന്ദി രേഖപ്പെടുത്തുന്നു.
ഇവിടെ ഈ പോസ്റ്റിടുവാനുണ്ടായ കാരണം ശംഖുപുഷ്പം എന്ന ബ്ലോഗിനുടമ ഈ ലേഖനം വായിച്ചിട്ട് അഭിനന്ദിച്ചുകൊണ്ടിട്ട കമെന്റാണ്. പോസ്റ്റിന്റെ കലക്കെട്ടില്‍ ഞെക്കിയാല്‍ കമെന്റ് കാണാം.
റിദ്ദി ഷായ്ക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുക്കുകയും ഇത്രയും നല്ലൊരു വാര്‍ത്തക്ക് അവസരമൊരുക്കിത്തരുകയും ചെയ്ത ശ്രീ ബി.ആര്‍.പി ഭാസ്കര്‍ അവര്‍കളോട് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Saturday, June 07, 2008

മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം

കണ്ണൂര്‍ : കേരള സംസ്ഥാന ഐ.ടി. മിഷന്‍, സ്പേസ്, അക്ഷയ എന്നിവയുടെ സംയുക്ത സംരംഭമായ മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 8 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിക്കും.

കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ ബഹു. ആഭ്യന്തര വിജിലന്‍സ് ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍, ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. പി.കെ. ശ്രീമതി
ടീച്ചര്‍, ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി എം. പി, മറ്റു ജനപ്രതിനിതികള്‍, ഉദ്യോഗസ്ഥന്‍മാര്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിവര സാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കമ്പ്യൂട്ടറില്‍ ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഇല്ലാതാക്കുകയും ഒപ്പം തന്നെ ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മാതൃഭാഷയായ മലയാളത്തില്‍ കമ്പ്യൂട്ടറുകളുമായി സംവദിക്കാനുള്ള സംവിധാനത്തിന് പ്രചാരണം നല്‍കുകയാണ്
ഈ പദ്ധതി ലക്ഷ്യമിടുന്നത്.

യൂണിക്കോഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് മലയാളം കമ്പ്യൂട്ടിങ്ങ് സാധ്യമാവുന്നത്. സാധാരണക്കാര്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസിംഗ്, ഇ-മെയില്‍ ചാറ്റിംഗ്, ബ്ലോഗിംഗ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇതിലൂടെ മലയാളത്തില്‍ സാധ്യമാവും. ഇതു സമൂഹത്തിലെ എല്ലാ വിഭാഗം
ജനങ്ങള്‍ക്കും ഇനിമുതല്‍ കമ്പ്യൂട്ടറുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ സഹായകരമാവും. സംസ്ഥാനത്ത് പൈലറ്റടിസ്ഥാനത്തില്‍ ഈ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത് കണ്ണുര്‍ ജില്ലയിലാണ്.

ഇതു കൂടാതെ യുനെസ്കോയുടെ സഹായത്തോടെ കണ്ണൂര്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനള്‍ക്കായി അക്ഷയ നിര്‍മ്മിച്ച മലയാളം ഇന്ററാക്ടീവ് കമ്മ്യൂണിറ്റി വെബ് പോര്‍ട്ടലായ http://entegramam.gov.in ഉദ്ഘാടനവും ചടങ്ങില്‍ വെച്ച് നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : http://malayalam.kerala.gov.in

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

കുലീനം

കുലീനം എന്ന മലയാളം ബ്ലോഗിന്റെ ഉടമ 78 വയസ്സുള്ള ശ്രീമതി. ശാന്താ നായരുടെ പ്രൊഫൈല്‍ ആണ് താഴെ ചേര്‍ത്തിരിക്കുന്നത്. പുതുതായി വന്ന ഈ ബ്ലോഗിനിയെ മലയാളികളായ ബൂലോഗം ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ദയവായി അവര്‍ എഴുതുന്ന അക്ഷരത്തെറ്റുകളെ വിമര്‍ശിക്കരുതേ എന്നൊരഭ്യര്‍ത്ഥനകൂടി എനിക്ക് നിങ്ങളോട് പറയുവാനുണ്ട്. നമ്മെക്കാളൊക്കെ നല്ലരീതിയിയില്‍ മലയാളം എഴുതുവാനും വായിക്കുവാനും കഴിവുള്ള അവര്‍ക്ക് ഈ പുതിയ മാധ്യമം കൈയ്ക്ക് ഇണങ്ങി വരാന്‍ അല്പം സമയം എടുക്കും.

"ഞാന്‍ ശാന്താനായര്‍ എന്ന നോവലിസ്റ്റും എഴുത്തുകാരിയും. ജനനം ആലപ്പുഴ ജില്ലയിലെ മാന്നാര്‍ എന്ന ഗ്രാമത്തില്‍. 1930 മാര്‍ച്ച് മാസത്തില്‍. ആദ്യത്തെ ചെറുകഥ 1947 ജൂണില്‍ പ്രസിദ്ധീകരിച്ചു. മാന്നാര്‍ നായര്‍ സമാജം ഹൈസ്കൂളിലും ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളേജിലും വിദ്യാഭ്യാസം. 1968-ലെഴുതിയ സാമൂഹ്യക്ഷേമത്തിന്റെ നാരായവേരു് -'സ്ത്രീ ' എന്ന പ്രബന്ധത്തിനു കേന്ദ്ര ഗവണ്മെന്റ് പുരസ്ക്കാരം ലഭിച്ചു .കേന്ദ്രഗവണ്മെന്റ് അത് പതിനാലു ഇന്ത്യന്‍ ഭാഷകളിലേക്കു മൊഴിമാറ്റി സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പരിശീലനകേന്ദ്രങ്ങളിലെ പാഠപുസ്തകമാക്കിയിരുന്നു .നാല് നോവലുകള്‍ എന്‍ .ബീ.എസ്സും (ശില,ദാഹം മോഹം, മനസ്സൊരു ക്ഷേത്രം, നൂല്‍പ്പാലം), രാമരാജ്യം കേരളശബ്ദവും പിയാനോവായിക്കുന്ന പെണ്‍കുട്ടി , പെന്‍ബുക്സും പ്രസിദ്ധീകരിച്ചു. ക്രീടിവേ ആര്‍ട്സ് & കള്‍ച്ചറല്‍ സഹകരണസംഘം രൂപീകരിച്ചു. അതിന്റെ തലപ്പത്ത്‌ പ്രസിഡണ്ടും സെക്രട്ടറിയും ആയി ഇരുന്നിട്ടുണ്ട്."


Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Friday, June 06, 2008

ഹര്‍ത്താലിനോട്‌ എതിര്‍പ്പ്‌; ഫ്രാന്‍സിസ്‌ സാര്‍ 34 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി കോളേജിലെത്തി


പാലാ: ലോകപരിസ്ഥിതിദിനത്തില്‍ത്തന്നെ ഹര്‍ത്താല്‍ വന്നത്‌ യാദൃച്ഛികം. എന്നാല്‍ പാലാ സെന്റ്‌ തോമസ്‌ കോളേജിലെ സംസ്‌കൃതാധ്യാപകനായ സി.ടി.ഫ്രാന്‍സിസിന്‌, താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന രണ്ട്‌ ആശയങ്ങളുടെ സമന്വയമായി ഈ ദിവസം.

താമസസ്ഥലമായ മുതലക്കോടത്തുനിന്ന്‌ 34 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി കോളേജിലെത്തി ഹര്‍ത്താലിനോടു പ്രതിഷേധിക്കുന്നതാണ്‌ ഇതിലൊന്ന്‌. പരിസ്ഥിതിസംരക്ഷണസന്ദേശങ്ങള്‍ കുട്ടികളിലെത്തിക്കാനുള്ള പ്രതിബദ്ധതയാണ്‌ മറ്റൊന്ന്‌.

സുഹൃത്ത്‌ ഫ്രാന്‍സി മാത്യു സമ്മാനിച്ച സൈക്കിളിലാണ്‌ ഓരോ ഹര്‍ത്താല്‍ദിനത്തിലും വീട്ടില്‍നിന്ന്‌ ഇദ്ദേഹം കോളേജിലെത്തുന്നത്‌. രണ്ടുമണിക്കൂര്‍കൊണ്ട്‌ പാലായിലെത്തും. പക്ഷേ, ഹര്‍ത്താല്‍ദിനത്തില്‍ ക്ലാസ്സ്‌ നടക്കാറില്ലെന്ന വിഷമമുണ്ട്‌. മുപ്പതിലധികം ഹര്‍ത്താലുകള്‍ ഇങ്ങനെ കടന്നുപോയി.

പരിസ്ഥിതിയെ നശിപ്പിക്കുന്ന ഒന്നിനും കൂട്ടുനില്‍ക്കില്ലെന്ന്‌ തറപ്പിച്ചുപറയുന്ന ഇദ്ദേഹത്തിന്‌ മറ്റൊരു വാഹനമില്ല. മൊബൈല്‍ ഫോണുമില്ല.

വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നത്‌ തുണിസഞ്ചിയില്‍ മാത്രം.
കടപ്പാട്- മാതൃഭൂമി 06-06-08
"ഒരു കൂപ്പുകൈ മാഷെ"

Wednesday, June 04, 2008

എന്റെ പൂര്ണ പിന്തുണ കേരള്സ് ഡോട് കോമിനെതിരെ

എന്റെ നാലുകെട്ടും തോണിയും: മോഷണം, ഭീഷണി, തെറി, സ്റ്റോക്കിങ്ങ് - ഇനിയെന്തൊക്കെ കേരള്‍സ്.കോം?

കേരള്‍സ്.കോം മൂന്നൂറോളം ബ്ലോഗുകളില്‍ നിന്ന് കഥയും കവിതയും മോഷ്ടിക്കുന്നു. അത് കണ്ട് പിടിച്ച് സജി എന്ന ബ്ലോഗര്‍ പോസ്റ്റിടുന്നു. kerlas.com നോട് അവ മാറ്റാന്‍ പറഞ്ഞു ഈമെയില്‍ അയക്കുന്നു. കേരള്‍സ്.കോം അതിനു യാതൊരു വിലയും കല്പിക്കുന്നില്ല. ഒരു പോസ്റ്റല്ല പോയത്, മാത്രവുമല്ല, മറ്റൊരു പുതിയ ബ്ലോഗറോ അല്ലെങ്കില്‍ അങ്ങിനെ അറിവില്ലാത്തവരോ അല്ല. എത്രയോ അധികം ഓഫീസികള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന എഴുന്നൂറോളം ജീവനക്കാരുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സ്ഥാപനമാണു് (Anashwara Group Pvt Ld) ഈ മോഷണകുറ്റം ചെയ്തത്. എന്ന് വെച്ചാല്‍ സാധാരണ ബ്ലോഗേര്‍സ്, താന്താങ്ങളുടെ ഒഴിവു സമയങ്ങളിലോ മറ്റോ മറ്റുള്ളവര്‍ക്ക് സൌജന്യമായി കൊടുക്കുന്ന ഒരു വസ്തു എടുത്ത്, മോഷ്ടിച്ച് മറ്റൊരു വലിയ കമ്പനി ലാഭം കൊയ്യുന്നു, അവരുടെ യൂസേര്‍സിനെ വഞ്ചിക്കുന്നു. (മുന്‍പ് നമ്മള്‍ കേട്ടതാണതുപോലെ ഒരു വമ്പന്‍ മോഷണം)
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Tuesday, June 03, 2008

കേരളഗ്രാമം / keralagramam: അനന്തപുരിയിലെ ശില്‍പശാല Trivandrum shilpashaala

സുനില് കെ ഫൈസലിനെ ശില്പശാലയില് പരിചയപ്പെടുത്താതെ പോയതില് ഞാന് എന്റെ കുറ്റസമ്മതം ഇവിടെ രേഖപ്പെടുത്തുന്നു. അതോടൊപ്പം നല്ലൊരു പോസ്റ്റിട്ടതിനു് (ആരും ചെയ്യാത്തത്) അഭിനന്ദനങ്ങളും.
കേരളഗ്രാമം / keralagramam: അനന്തപുരിയിലെ ശില്‍പശാല Trivandrum shilpashaala

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham