Tuesday, July 29, 2008

കിസ്സാന്‍ കൃഷിദീപം യൂട്യൂബിലൂടെ അവതരിപ്പിക്കുന്നു

തലക്കെട്ടില്‍ ഞെക്കിയാല്‍ കിസ്സാന്‍ കേരളയുടെ വീഡിയോ സൈറ്റില്‍ എത്തിച്ചേരാം.

Friday, July 25, 2008

ബാഗ്ലൂരില്‍ സ്പോടന പരമ്പര

ബംഗളൂരുവില്‍ സ്‌ഫോടന പരമ്പര: 3 മരണം



ബംഗളൂരൂ: ദക്ഷിണ ബംഗളൂരു നഗരത്തി​െ​ന്‍്റ വിവിധ ഭാഗങ്ങളിലുണ്ടായ സ്ഫോടന പരമ്പരയില്‍ മൂന്നു പേര്‍ മരിച്ചു. ഉച്ച കഴിഞ്ഞ് 2ഴ24-നായിരുന്നു ആദ്യ സ്ഫോടനം. മാഡിവാള ചെക്ക്പോസ്റ്റ്, അശോക് നഗര്‍, നയന്തഹള്ളി, ഹുസൂര്‍ റോഡ്, അനേപാല്യ എന്നിവിടങ്ങളിലായി എട്ട് സ്ഫോടനങ്ങളാണുണ്ടായത്. സ്ഫോടനത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റതായും സൂചനയുണ്ട്. ഇവരെ മല്യ ആശുപത്രിയില്‍ പ്ര​േ​വശിപ്പിച്ചിരിക്കുകയാണ്.

പന്ത്രണ്ട് മിനിട്ടിനുള്ളിലാണ് എട്ട് സ്ഫോടനവും നടന്നത്. താരതമ്യേന തീവ്രത കുറഞ്ഞ സ്ഫോടനങ്ങളാണ് ഉണ്ടായത്. ജലാറ്റിന്‍ സ്റ്റിക്കും ടൈമറുമാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് സൂചനയുണ്ട്.

മരിച്ചവരില്‍ ഒരാള്‍ സ്​‍്ര​തീയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഫോടനത്തില്‍ നഗരത്തിലെ ടെലിഫോണ്‍ സംവിധാനം തകരാറിലായി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉള്‍പ്പെടുന്ന അന്വേഷണസംഘം‍ സ്ഥലത്തെത്തി തിരിച്ചില്‍ ആരംഭിച്ചു.

ബംഗളൂരൂവിലെ ഏറ്റവും തിരക്കുള്ളതും തന്ത്ര പ്രധാന്യമുള്ളതുമായ സ്ഥലങ്ങളിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. ഐ.ടി കേന്ദ്രങ്ങള്‍ അധികവും സ്ഥിതി ചെയ്യുന്നത് ഈ പ്രദേശങ്ങളിലാണ്. വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞ് മുസ്ലീം മത വിശ്വാസികള്‍ ഇറങ്ങുന്ന സമയത്താണ് സ്ഫോടനം. പ്രാര്‍ഥനയ്ക്കെത്തിയവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലങ്ങളും സ്ഫോടനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ സ്ഫോടനത്തി​െ​ന്‍്റ പിന്നില്‍ തീവ്രവാദ സംഘടനകള്‍ ഉണ്ടോയെന്നും സംശയമുണ്ട്. ഐ.ടി മേഖല ഇവരുടെ ലക്ഷ്യമല്ലെന്നാണ് പോലീസി​െ​ന്‍്റ നിഗമനം.
കടപ്പാട് - മംഗളം
ദാറ്റ്സ്‌മലയാളം
മാതൃഭൂമി
മലയാളമനോരമ
For latest news from Bangalore Visit This Page

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Thursday, July 24, 2008

പത്രവാര്‍ത്തകള്‍ ഇത്രയും തരം താഴാമോ?


23-07-08 ല്‍ മലയാളമനോരമയില്‍ വന്ന വാര്‍ത്ത പ്രശാന്ത് തന്റെ പോസ്റ്റായി പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഞാന്‍ കമെന്റിട്ടതും ആണ്. എന്നാല്‍ രണ്ട് വാക്ക് ഇക്കാര്യത്തില്‍ എനിക്കും പറയണമെന്ന് തോന്നി. കേരളത്തിലെ പല സ്കൂളുകളിലും എച്ച്ഐവി ബാധിച്ച അമ്മമാര്‍ക്ക് ജനിച്ച കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന പല ദുരന്ത കഥകളും നാം പത്രങ്ങളിലൂടെ വായിക്കാറുണ്ട്. ബോധവത്ക്കരണത്തിന്റെ ഭാഗമായി പല പരസ്യങ്ങളും നാം ചാനലുകളിലൂടെ കാണാറും ഉണ്ട്. അവിടെയെങ്ങും കാണാത്ത ഒരു സവിശേഷതയാണ് മനോരമ വാര്‍ത്തയില്‍ കാണാന്‍ കഴിഞ്ഞത്.
"ഹെയര്‍ബാന്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ യാഥാര്‍ത്ഥ്യമാണെങ്കില്‍ ഇത് കടുത്ത ആരോഗ്യ പ്രശ്നമാണ് ഉയര്‍ത്തുന്നത്. എച്ച്ഐവി ഉള്‍‌പ്പെടെയുള്ള രതിജന്യരോഗങ്ങള്‍ വ്യാപിക്കാന്‍ ഇത് ഇടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്."
ഇത്തരത്തിലൊരഭിപ്രായം പറയുന്ന ഒരു ആരോഗ്യ വിദഗ്ധനെ എവിടെനിന്ന് കിട്ടി എന്ന് അന്വേഷിക്കേണ്ടകാര്യം തന്നെയാണ്. തലയില്‍ റബ്ബര്‍ ബാന്‍ഡ് കെട്ടിയാല്‍ എച്ച്ഐവി പകരുമെന്ന് പറയുന്ന പത്രം ഇനി ഇത്തരം റബ്ബര്‍ ബാന്‍ഡിട്ട സ്ത്രീകളോടൊപ്പം ബസ്സില്‍ യാത്രചെയ്താലും പകരും എന്നും പറഞ്ഞെന്നുവരാം.

Skype: keralafarmer, AIM: keralafarmer, Yahoo: chandran_shriraghav

Saturday, July 19, 2008

ആണവക്കരാറും പാഠപുസ്തകവും


Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Saturday, June 21, 2008

കെവിന്‍ സംസാരിക്കുന്നു

തിരുവനന്തപുരത്ത് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനായുള്ള പി.എസ്.സി ടെസ്റ്റിന് വന്നപ്പോള്‍ 21-06-08 ന് റിക്കോര്‍ഡ് ചെയ്തതാണ്. ഇതേ പോസ്റ്റിലെ കമെന്റില്‍ അനില്‍ രേഖപ്പെടുത്തിയ കെവിന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പണിപ്പുര എന്ന പോസ്റ്റ് ഇവിടെ കാണാം. അതില്‍ എങ്ങിനെയാണ് ഫോണ്ട് ഉണ്ടാക്കുന്നത് എന്ന് കെവിന്‍ വിശദീകരിക്കുന്നുണ്ട്.

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Sunday, June 15, 2008

അക്ഷരങ്ങള്‍ സംസാരിക്കുന്നു - ധ്വനി

ഹെഡ് സെറ്റിലൂടെ വളരെ വ്യക്തമായി കേള്‍ക്കുവാന്‍ കഴിയുന്നു. സന്തോഷ് തോട്ടിങ്ങലിന് അഭിനന്ദനങ്ങള്‍.
http://blip.tv/file/848703 - Dhvani ( http://fci.wikia.com/wiki/Dhvani ) generated Speech file of Malayalam translation of Overcoming Social Inertia(http://www.gnu.org/philosophy/social-inertia.html)

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

ഇതൊരു ചലച്ചിത്രം

The second movie after Elephant Dreams made by Blender Institute.


Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Monday, June 09, 2008

ഫയര്‍ഫോക്സ് 3 ഗിന്നസ് റിക്കോര്‍ഡിലേയ്ക്ക്

ഇത് കേരളകൗമദി 09-06-08 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത.


Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

ബിന്ദു വായിച്ചത് നിങ്ങള്‍ക്കും വായിക്കാം


ഹിന്ദുസ്ഥാന്‍ ടൈസിലെ റിദ്ധി ഷാ എന്നെ ടെലഫോണിലുടെ ഇന്റെര്‍വ്യൂ ചെയ്യുകയും ആംഗലേയത്തില്‍ ആശയവിനിമയം പ്രയാസമായ എനിക്ക് ഹിന്ദിയില്‍ ആശയവിനിമയം നടത്തുവാന്‍ അവസരം ലഭിക്കുകയും ചെയ്തത് ലേഖനം കൂടുതല്‍ കൊഴുപ്പുള്ളതാക്കി എന്ന് പറയുന്നതാവും ശരി. റബ്ബര്‍ കയറ്റുമതിയിലെ തട്ടിപ്പുകളെപ്പറ്റി പറഞ്ഞാലോ റബ്ബറിനുണ്ടാകുന്ന പട്ടമരപ്പെന്ന രോഗത്തിന് ഇതാണ് പ്രതിവിധി എന്ന് പറഞ്ഞാലോ കേരളത്തിലെ ഭഹുഭൂരിപക്ഷം മാധ്യമങ്ങള്‍ക്കും ആ വാര്‍ത്ത പ്രാധാന്യമില്ലാത്തതോ ആവശ്യമില്ലാത്തതോ ആയിട്ടാണ് അനുഭവപ്പെടുന്നത്. എന്റെ മനസിലെ ആശയങ്ങള്‍ ചോര്‍ത്തിയെടുക്കുകയും അത് ഭംഗിയായി പ്രസിദ്ധീകരിക്കുകയും ചെയ്ത ഹിന്ദുസ്ഥാന്‍ ടൈംസിന് നന്ദി രേഖപ്പെടുത്തുന്നു.
ഇവിടെ ഈ പോസ്റ്റിടുവാനുണ്ടായ കാരണം ശംഖുപുഷ്പം എന്ന ബ്ലോഗിനുടമ ഈ ലേഖനം വായിച്ചിട്ട് അഭിനന്ദിച്ചുകൊണ്ടിട്ട കമെന്റാണ്. പോസ്റ്റിന്റെ കലക്കെട്ടില്‍ ഞെക്കിയാല്‍ കമെന്റ് കാണാം.
റിദ്ദി ഷായ്ക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുക്കുകയും ഇത്രയും നല്ലൊരു വാര്‍ത്തക്ക് അവസരമൊരുക്കിത്തരുകയും ചെയ്ത ശ്രീ ബി.ആര്‍.പി ഭാസ്കര്‍ അവര്‍കളോട് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Saturday, June 07, 2008

മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം

കണ്ണൂര്‍ : കേരള സംസ്ഥാന ഐ.ടി. മിഷന്‍, സ്പേസ്, അക്ഷയ എന്നിവയുടെ സംയുക്ത സംരംഭമായ മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 8 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിക്കും.

കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ ബഹു. ആഭ്യന്തര വിജിലന്‍സ് ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍, ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. പി.കെ. ശ്രീമതി
ടീച്ചര്‍, ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി എം. പി, മറ്റു ജനപ്രതിനിതികള്‍, ഉദ്യോഗസ്ഥന്‍മാര്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിവര സാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കമ്പ്യൂട്ടറില്‍ ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഇല്ലാതാക്കുകയും ഒപ്പം തന്നെ ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മാതൃഭാഷയായ മലയാളത്തില്‍ കമ്പ്യൂട്ടറുകളുമായി സംവദിക്കാനുള്ള സംവിധാനത്തിന് പ്രചാരണം നല്‍കുകയാണ്
ഈ പദ്ധതി ലക്ഷ്യമിടുന്നത്.

യൂണിക്കോഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് മലയാളം കമ്പ്യൂട്ടിങ്ങ് സാധ്യമാവുന്നത്. സാധാരണക്കാര്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസിംഗ്, ഇ-മെയില്‍ ചാറ്റിംഗ്, ബ്ലോഗിംഗ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇതിലൂടെ മലയാളത്തില്‍ സാധ്യമാവും. ഇതു സമൂഹത്തിലെ എല്ലാ വിഭാഗം
ജനങ്ങള്‍ക്കും ഇനിമുതല്‍ കമ്പ്യൂട്ടറുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ സഹായകരമാവും. സംസ്ഥാനത്ത് പൈലറ്റടിസ്ഥാനത്തില്‍ ഈ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത് കണ്ണുര്‍ ജില്ലയിലാണ്.

ഇതു കൂടാതെ യുനെസ്കോയുടെ സഹായത്തോടെ കണ്ണൂര്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനള്‍ക്കായി അക്ഷയ നിര്‍മ്മിച്ച മലയാളം ഇന്ററാക്ടീവ് കമ്മ്യൂണിറ്റി വെബ് പോര്‍ട്ടലായ http://entegramam.gov.in ഉദ്ഘാടനവും ചടങ്ങില്‍ വെച്ച് നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : http://malayalam.kerala.gov.in

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

കുലീനം

കുലീനം എന്ന മലയാളം ബ്ലോഗിന്റെ ഉടമ 78 വയസ്സുള്ള ശ്രീമതി. ശാന്താ നായരുടെ പ്രൊഫൈല്‍ ആണ് താഴെ ചേര്‍ത്തിരിക്കുന്നത്. പുതുതായി വന്ന ഈ ബ്ലോഗിനിയെ മലയാളികളായ ബൂലോഗം ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ദയവായി അവര്‍ എഴുതുന്ന അക്ഷരത്തെറ്റുകളെ വിമര്‍ശിക്കരുതേ എന്നൊരഭ്യര്‍ത്ഥനകൂടി എനിക്ക് നിങ്ങളോട് പറയുവാനുണ്ട്. നമ്മെക്കാളൊക്കെ നല്ലരീതിയിയില്‍ മലയാളം എഴുതുവാനും വായിക്കുവാനും കഴിവുള്ള അവര്‍ക്ക് ഈ പുതിയ മാധ്യമം കൈയ്ക്ക് ഇണങ്ങി വരാന്‍ അല്പം സമയം എടുക്കും.

"ഞാന്‍ ശാന്താനായര്‍ എന്ന നോവലിസ്റ്റും എഴുത്തുകാരിയും. ജനനം ആലപ്പുഴ ജില്ലയിലെ മാന്നാര്‍ എന്ന ഗ്രാമത്തില്‍. 1930 മാര്‍ച്ച് മാസത്തില്‍. ആദ്യത്തെ ചെറുകഥ 1947 ജൂണില്‍ പ്രസിദ്ധീകരിച്ചു. മാന്നാര്‍ നായര്‍ സമാജം ഹൈസ്കൂളിലും ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളേജിലും വിദ്യാഭ്യാസം. 1968-ലെഴുതിയ സാമൂഹ്യക്ഷേമത്തിന്റെ നാരായവേരു് -'സ്ത്രീ ' എന്ന പ്രബന്ധത്തിനു കേന്ദ്ര ഗവണ്മെന്റ് പുരസ്ക്കാരം ലഭിച്ചു .കേന്ദ്രഗവണ്മെന്റ് അത് പതിനാലു ഇന്ത്യന്‍ ഭാഷകളിലേക്കു മൊഴിമാറ്റി സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പരിശീലനകേന്ദ്രങ്ങളിലെ പാഠപുസ്തകമാക്കിയിരുന്നു .നാല് നോവലുകള്‍ എന്‍ .ബീ.എസ്സും (ശില,ദാഹം മോഹം, മനസ്സൊരു ക്ഷേത്രം, നൂല്‍പ്പാലം), രാമരാജ്യം കേരളശബ്ദവും പിയാനോവായിക്കുന്ന പെണ്‍കുട്ടി , പെന്‍ബുക്സും പ്രസിദ്ധീകരിച്ചു. ക്രീടിവേ ആര്‍ട്സ് & കള്‍ച്ചറല്‍ സഹകരണസംഘം രൂപീകരിച്ചു. അതിന്റെ തലപ്പത്ത്‌ പ്രസിഡണ്ടും സെക്രട്ടറിയും ആയി ഇരുന്നിട്ടുണ്ട്."


Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Friday, June 06, 2008

ഹര്‍ത്താലിനോട്‌ എതിര്‍പ്പ്‌; ഫ്രാന്‍സിസ്‌ സാര്‍ 34 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി കോളേജിലെത്തി


പാലാ: ലോകപരിസ്ഥിതിദിനത്തില്‍ത്തന്നെ ഹര്‍ത്താല്‍ വന്നത്‌ യാദൃച്ഛികം. എന്നാല്‍ പാലാ സെന്റ്‌ തോമസ്‌ കോളേജിലെ സംസ്‌കൃതാധ്യാപകനായ സി.ടി.ഫ്രാന്‍സിസിന്‌, താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന രണ്ട്‌ ആശയങ്ങളുടെ സമന്വയമായി ഈ ദിവസം.

താമസസ്ഥലമായ മുതലക്കോടത്തുനിന്ന്‌ 34 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി കോളേജിലെത്തി ഹര്‍ത്താലിനോടു പ്രതിഷേധിക്കുന്നതാണ്‌ ഇതിലൊന്ന്‌. പരിസ്ഥിതിസംരക്ഷണസന്ദേശങ്ങള്‍ കുട്ടികളിലെത്തിക്കാനുള്ള പ്രതിബദ്ധതയാണ്‌ മറ്റൊന്ന്‌.

സുഹൃത്ത്‌ ഫ്രാന്‍സി മാത്യു സമ്മാനിച്ച സൈക്കിളിലാണ്‌ ഓരോ ഹര്‍ത്താല്‍ദിനത്തിലും വീട്ടില്‍നിന്ന്‌ ഇദ്ദേഹം കോളേജിലെത്തുന്നത്‌. രണ്ടുമണിക്കൂര്‍കൊണ്ട്‌ പാലായിലെത്തും. പക്ഷേ, ഹര്‍ത്താല്‍ദിനത്തില്‍ ക്ലാസ്സ്‌ നടക്കാറില്ലെന്ന വിഷമമുണ്ട്‌. മുപ്പതിലധികം ഹര്‍ത്താലുകള്‍ ഇങ്ങനെ കടന്നുപോയി.

പരിസ്ഥിതിയെ നശിപ്പിക്കുന്ന ഒന്നിനും കൂട്ടുനില്‍ക്കില്ലെന്ന്‌ തറപ്പിച്ചുപറയുന്ന ഇദ്ദേഹത്തിന്‌ മറ്റൊരു വാഹനമില്ല. മൊബൈല്‍ ഫോണുമില്ല.

വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നത്‌ തുണിസഞ്ചിയില്‍ മാത്രം.
കടപ്പാട്- മാതൃഭൂമി 06-06-08
"ഒരു കൂപ്പുകൈ മാഷെ"

Wednesday, June 04, 2008

എന്റെ പൂര്ണ പിന്തുണ കേരള്സ് ഡോട് കോമിനെതിരെ

എന്റെ നാലുകെട്ടും തോണിയും: മോഷണം, ഭീഷണി, തെറി, സ്റ്റോക്കിങ്ങ് - ഇനിയെന്തൊക്കെ കേരള്‍സ്.കോം?

കേരള്‍സ്.കോം മൂന്നൂറോളം ബ്ലോഗുകളില്‍ നിന്ന് കഥയും കവിതയും മോഷ്ടിക്കുന്നു. അത് കണ്ട് പിടിച്ച് സജി എന്ന ബ്ലോഗര്‍ പോസ്റ്റിടുന്നു. kerlas.com നോട് അവ മാറ്റാന്‍ പറഞ്ഞു ഈമെയില്‍ അയക്കുന്നു. കേരള്‍സ്.കോം അതിനു യാതൊരു വിലയും കല്പിക്കുന്നില്ല. ഒരു പോസ്റ്റല്ല പോയത്, മാത്രവുമല്ല, മറ്റൊരു പുതിയ ബ്ലോഗറോ അല്ലെങ്കില്‍ അങ്ങിനെ അറിവില്ലാത്തവരോ അല്ല. എത്രയോ അധികം ഓഫീസികള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന എഴുന്നൂറോളം ജീവനക്കാരുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സ്ഥാപനമാണു് (Anashwara Group Pvt Ld) ഈ മോഷണകുറ്റം ചെയ്തത്. എന്ന് വെച്ചാല്‍ സാധാരണ ബ്ലോഗേര്‍സ്, താന്താങ്ങളുടെ ഒഴിവു സമയങ്ങളിലോ മറ്റോ മറ്റുള്ളവര്‍ക്ക് സൌജന്യമായി കൊടുക്കുന്ന ഒരു വസ്തു എടുത്ത്, മോഷ്ടിച്ച് മറ്റൊരു വലിയ കമ്പനി ലാഭം കൊയ്യുന്നു, അവരുടെ യൂസേര്‍സിനെ വഞ്ചിക്കുന്നു. (മുന്‍പ് നമ്മള്‍ കേട്ടതാണതുപോലെ ഒരു വമ്പന്‍ മോഷണം)
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Tuesday, June 03, 2008

കേരളഗ്രാമം / keralagramam: അനന്തപുരിയിലെ ശില്‍പശാല Trivandrum shilpashaala

സുനില് കെ ഫൈസലിനെ ശില്പശാലയില് പരിചയപ്പെടുത്താതെ പോയതില് ഞാന് എന്റെ കുറ്റസമ്മതം ഇവിടെ രേഖപ്പെടുത്തുന്നു. അതോടൊപ്പം നല്ലൊരു പോസ്റ്റിട്ടതിനു് (ആരും ചെയ്യാത്തത്) അഭിനന്ദനങ്ങളും.
കേരളഗ്രാമം / keralagramam: അനന്തപുരിയിലെ ശില്‍പശാല Trivandrum shilpashaala

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Tuesday, May 20, 2008

നാണം കെട്ടവന്റെ ആസനത്തില്‍ ഒരാലുകുരുത്താല്‍ അതും ഒരു തണല്‍

ധാരാളം എഴുതണമെന്നുണ്ട്. പക്ഷെ ഒന്നും എഴുതുന്നില്ല പകരം കുറെയധികം തെളിവുകള്‍ താഴെ നിരത്തുന്നു.








ഞാനിട്ട കമെന്റ് മോഡറേറ്റ് ചെയ്തിരിക്കുന്നു.


എന്റെ പേര് ജസീര്‍ പുനത്തില്‍

About Me

സ്ഥലം കണ്ണൂര്‍ ജില്ലയില്ലെ പയ്യന്നൂരില്‍. ഒരു നല്ല ബ്ലോഗ്ഗര്‍ ആകുമോ എന്നറിയുവാനുള്ള ഒരു ഭാഗ്യ പരീക്ഷണം ആണിത്. ജീവിതത്തില്‍ എന്തൊക്കെയൊ ആകുവാന്‍ ശ്രമിച്ചു‍ പരാജയമറിഞ മറ്റൊരു ഹത ഭാഗ്യന്‍ എന്നു കൂടി എന്നെ വിശേഷിപ്പിക്കുന്നതില്‍ യാതൊരു ശരികേടും ഇല്ല. രക്ഷപെടാനുള്ള അവസരങളൊക്കെയും യാതൊരു യുക്തിയുമില്ലാതെ നഷ്ടപ്പെടുത്തിയ ഞാന്‍ ഇപ്പൊള്‍ എന്നെത്തന്നെ ശപിച്ച് കൊണ്ടും മറ്റൊരാള്‍ക്ക് ഈ ഗതി വരുത്തരുതെ എന്ന് സര്‍വേശ്വരനൊട് പ്രാര്‍ഥിച്ചു കൊണ്ടും കാലം കഴിക്കുന്നു... എന്നെ കുറിച്ചു കൂടുതല്‍.. വിസിറ്റ് ഓര്‍ക്കുട്ട് http://www.orkut.com/Profile.aspx?uid=1369150957440436341

മോഷ്ടാവ്

ഞാന്‍

About Me

വജീവിതത്തില്‍ ഇന്നേ വരെ ഒരു വരി കവിത പോലും എഴുതാനാകാത്ത ഈ 'ഞാന്‍' ഒരു നല്ല ബ്ലോഗ്ഗര്‍ ആകുമോ എന്നറിയുവാനുള്ള ഒരു ഭാഗ്യ പരീക്ഷണം ആണിത്. ജീവിതത്തില്‍ എന്തൊക്കെയൊ ആകുവാന്‍ ശ്രമിച്ചു‍ പരാജയമറിഞ മറ്റൊരു ഹത ഭാഗ്യന്‍ എന്നു കൂടി എന്നെ വിശേഷിപ്പിക്കുന്നതില്‍ യാതൊരു ശരികേടും ഇല്ല. രക്ഷപെടാനുള്ള അവസരങളൊക്കെയും യാതൊരു യുക്തിയുമില്ലാതെ നഷ്ടപ്പെടുത്തിയ ഞാന്‍ ഇപ്പൊള്‍ എന്നെത്തന്നെ ശപിച്ച് കൊണ്ടും മറ്റൊരാള്‍ക്ക് ഈ ഗതി വരുത്തരുതെ എന്ന് സര്‍വേശ്വരനൊട് പ്രാര്‍ഥിച്ചു കൊണ്ടും കാലം കഴിക്കുന്നു....

നിരപരാധി


Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Wednesday, April 30, 2008

വിവരാവകാശം പ്രയോജനപ്പെടുത്തല്‍

വിവരാവകാശനിയമം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലഭ്യമല്ലാത്തതിനാല്‍ ഇവിടെ അതേ വിഷയം ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് തലക്കെട്ടില്‍ ഞെക്കുക.

റബ്ബര്‍ ബോര്‍ഡിന്റെ അപ്പിലേറ്റ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം 2006 - 07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതിയെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്ന് 350 പേജുകള്‍ക്ക് 700 രൂപ നല്‍കിയപ്പോള്‍ കിട്ടിയത് 360 പേജുകള്‍. എന്നാല്‍ ഇന്‍ഡ്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് വാല്യം 30 ലെ പേജ് നമ്പര്‍ 15 ല്‍ ലഭ്യമായ പ്രതിമാസ കണക്കുകളുമായി യോജിക്കുന്നില്ല. മാത്രവുമല്ല ഒരേ പേജിന്റെ മറ്റൊരു പകര്‍പ്പില്‍ പേജ് നമ്പര്‍ രേഖപ്പെടുത്തിയത്, കയറ്റുമതി മൂല്യം ചിലപേജുകളില്‍ ഡോളറായി മാത്രം രേഖപ്പെടുത്തിയത്, ഒഴിഞ്ഞ പേജുകള്‍, കവറിംഗ് ലറ്ററിന്റെ ഒറിജിനല്‍ കോപ്പി പേജ് നമ്പര്‍ ഇട്ടത് മുതലായവ ലഭ്യമാക്കിയത് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച അക്കങ്ങളില്‍ എത്തിച്ചേരുവാന്‍ കഴിയില്ല.

കയറ്റുമതിയുടെ പൂര്‍ണ ഉത്തരവാദിത്വം റബ്ബര്‍ ബോര്‍ഡില്‍ നിക്ഷിപ്തമാണ്. പ്രതിമാസ കയറ്റുമതി റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ ഇന്‍കമിംഗ് ഫയല്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ മിസ്സിംഗ് പേജുകളും മറ്റും കണ്ടെത്തുവാന്‍ ബുദ്ധിമുട്ടാണ്. ഓപ്പണ്‍ ഓഫീസ് സ്പ്രെഡ് ഷീറ്റില്‍ കണക്കുകൂട്ടിയത് ഇവിടെ ലഭ്യമാണ്. പ്രത്യേകമായി കണ്ടെത്തുവാന്‍ കഴിഞ്ഞത് 2006 ആഗസ്റ്റ് മാസം പാലാ മാര്‍ക്കറ്റിംഗ് കോപ്പറേറ്റീവ് സൊസൈറ്റി ആര്‍എസ്എസ് 4 ന് കിലോഗ്രാമിന് 91.82 രൂപ ശരാശരി വില ഉണ്ടായിരുന്നപ്പോള്‍ 2.13 രൂപ നിരക്കിലും ഐഎസ്എന്‍ആര്‍ 88.28 രൂപ ശരാശരി വിലയുണ്ടായിരുന്നപ്പോള്‍ 2.06 രൂപയ്ക്കു വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി നടന്നതായി കാണുവാന്‍ കഴിഞ്ഞു.




Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Sunday, April 13, 2008

സുരേഷ്ഗോപിക്കും വേണം ഗ്നു-ലിനക്സ്

കനകക്കുന്നില്] രണ്ടായിരത്തി എട്ട് ഏപ്രില്] പന്ത്രണ്ടിന് നടന്ന ഗ്നു-ലിനക്സ് ഫെസ്റ്റിവലില്] ലാപ്ടോപ്പ് ഇന്]സ്റ്റാള്] ചെയ്യുവാന്] വന്ന സുരേഷ് ഗോപിയോടൊപ്പം സംഘാടകര്].

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Monday, March 24, 2008

മരണം ഓണ്‍ലൈന്‍

ഓണ്‍ലൈന്‍
"മറ്റൊരാളെ കൊല്ലുന്നതിനേക്കാള്‍ എളുപ്പമാണ്‌ സ്വയം കൊല്ലുന്നത്‌"- സൈബര്‍ ലോകത്ത്‌ പ്രശസ്‌തി പിടിച്ചു പറ്റിയ ഒരു വാചകമാണിത്‌. ജീവിതത്തിലൊരിക്കലും നേര്‍ക്കുനേര്‍ കണാത്തവര്‍ സൈബര്‍ ലോകത്തെ വാചക കസര്‍ത്തുകളിലൂടെ പരിചയപ്പെട്ട്‌, ഒരു ദിവസം തീരുമാനിക്കുന്നു ഒന്നിച്ച്‌ മരിക്കാന്‍, ചിലപ്പോള്‍ പ്രശസ്‌തിക്ക്‌ വേണ്ടിയാകാം അല്ലെങ്കില്‍ ഒരു കാര്യവും ഇല്ലാതെ ജീവിതം ശൂന്യമായെന്ന്‌ തോന്നിയത്‌ കൊണ്ടാകാം.
കാതങ്ങള്‍ അകലെയുള്ള കാമുകിയെ സാക്ഷിയാക്കി ബി ഡി എസ്‌ വിദ്യാര്‍ത്ഥിയായ കാര്‍ത്തിക്‌ എന്ന ഇരുപത്തൊന്നുകാരന്‌ മരിക്കാന്‍ മാധ്യമമായതും ഇന്‍റര്‍നെറ്റായിരുന്നു. ബന്ധുകൂടിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന്‌ മനസിലാക്കിയപ്പോള്‍ വെബ്‌കാമില്‍ സ്വന്തം ജീവിതം അവള്‍ക്കുമുന്നില്‍ ലൈവായി നഷ്ടപ്പെടുത്തുകയായിരുന്നു കാര്‍ത്തിക്‌.
സ്വയം മരിക്കാനുള്ള തന്ത്രങ്ങള്‍ക്കാണ്‌ ഇപ്പോള്‍ സൈബര്‍ ലോകത്ത്‌ പ്രിയങ്കരമായി മാറിയിരിക്കുന്നത്‌. എളുപ്പത്തില്‍ മരിക്കാനുള്ള തന്ത്രങ്ങളും ചെറുവിദ്യകളും വീഡിയോകളും ചിത്രങ്ങളും വിശദാംശങ്ങളുമെല്ലാം നെറ്റില്‍ സുലഭമാണ്‌. നെറ്റിലൂടെ കിട്ടിയ സൂത്രവിദ്യകളുപയോഗിച്ച്‌ ആത്മഹത്യക്ക്‌ ഒരു യന്ത്രമുണ്ടാക്കി മരിച്ച എണ്‍പത്തൊന്നുകാരനെ കുറിച്ചുള്ള വാര്‍ത്താണ്‌ ഇപ്പോള്‍ ചൂടായി നെറ്റില്‍ പ്രചരിക്കുന്നത്‌.
ആത്മഹത്യ എന്നത്‌ ധൈര്യപ്രകടനത്തിന്‍റേയും തന്‍റേടത്തിന്‍റേയും പ്രകടനമായി വ്യാഖ്യാനിക്കപ്പെടാനും സാധാരണമായ പ്രക്രീയ മാത്രമായി ചിത്രീകരിക്കപ്പെടാന്‍ ഇന്‍റര്‍നെറ്റിന്‍റെ സ്വാധീനം വഴിവെച്ചോ എന്നും പോലും ചിന്തിക്കേണ്ടിയിരിക്കുന്നു.
ജീവിതത്തെ പോലെ മരണവും ഇപ്പോള്‍ ഓണ്‍ലൈനാണ്‌. മരിക്കാന്‍ ത്വരയുള്ളവര്‍ക്ക്‌‌ ഒന്നിക്കാനും ആശയകൈമാറ്റത്തിനും സൈബര്‍ലോകം പുതിയ സാധ്യത തുറന്നിരിക്കുകയാണ്‌. സാമൂഹിക വെബ്‌സൈറ്റുകളിലെല്ലാം ആത്മഹത്യാ ഗ്രൂപ്പുകള്‍ ദിനം പ്രതി വളര്‍ന്നു കൊണ്ടിരിക്കുന്നു. മരണാനന്തര ജീവിതത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന വെബ്‌സൈറ്റുകള്‍ പൊലും വന്‍ പ്രചാരം സിദ്ധിച്ചിരിക്കുന്നു.
ഇത്തരം സാമൂഹിക സൈറ്റുകളില്‍ ഇടപഴകുന്നവരില്‍ ഏറെയും ഇന്ത്യക്കാരാണെന്നാണ്‌ ഞെട്ടിക്കുന്ന മറ്റൊരു വസ്‌തുത. ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ പ്രവണതയുള്ളത്‌ മലയാളികള്‍ക്കാണ്‌ എന്നതാണ്‌ വസ്‌തുത. മൂന്നരക്കോടി യോളം മാത്രമേ ജനസംഖ്യയുള്ളു എങ്കിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ അരങ്ങേറുന്നത്‌ കേരളത്തിലാണ്‌. സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെ കണക്ക്‌ പ്രകാരം 2005ല്‍ ലക്ഷത്തില്‍ 25 പേര്‍ വീതം ഇന്ത്യയില്‍ ആത്മഹത്യ ചെയ്‌തിട്ടുണ്ട്‌.
കടപ്പാട്- എംഎസ്എന്‍ മലയാളം

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Saturday, February 09, 2008

9-2-08 ല്‍ എസ്എംസിയുടെ തിരുവനന്തപുരം ഒത്തുചേരല്‍


(ഇടത് നിന്ന് - മാക്സിന്‍, ജോര്‍ജ്, ആശിക്, വിമല്‍, ആനൂപ്, ഷംസുദീന്‍, ജോജു, ആദര്‍ശ്, R.P.ശിവകുമാര്‍, അങ്കിള്‍, ചന്ദ്രശേഖരന്‍ നായര്‍)
ചിത്രം ക്യാമറയില്‍ പകര്‍ത്തിയത് സെബിന്‍





Wednesday, January 30, 2008

നെല്‍വയല്‍ സംരക്ഷണനിയമം ഒരുവഴി - നികത്തല്‍ മറുവഴി


ഇപ്പോള്‍ നികന്നുകൊണ്ടിരിക്കുന്ന ഒരു നെല്‍പ്പാടം. കൃഷി ചെയ്യാതായിട്ട് കുറച്ച് കാലമേ ആകുന്നുള്ളു. മലയിന്‍കീഴ് നിന്ന് പാപ്പനംകോട് പേകുന്ന റോഡിന് ഇടത് വശം ചൂഴാറ്റുകോട്ട കഴിഞ്ഞാല്‍ ഈ നികന്നുകൊണ്ടിരിക്കുന്ന നെല്‍പ്പാടം കാണാം. ഇത് നികത്തുവാന്‍ ഇടിക്കുന്ന കുന്നുകളുടെ പടം ധാരാളം വേണ്ടി വരും. കേരളത്തിന്റെ നെല്‍വയലുകളില്‍ മണിമാളികള്‍ ഉയരട്ടെ. ഇനി പത്തായം പെറില്ല, ചക്കി കുത്തി അമ്മ വെച്ച് ഞാന്‍ ഉണ്ണില്ല. നമുക്കുവേണ്ടി ഇറക്കുമതി ഒരു താല്‍ക്കാലിക പോംവഴി. ഒരുകാലത്ത് വയ്ക്കോല്‍ പന്തല്‍ നോക്കി വിവാഹാലോചനകള്‍ നടന്നിരുന്നത് ഇന്ന് ആ സ്ഥാനം മണിമാളികകള്‍ കൈയടക്കി.
"വരാന്‍ പോകുന്ന നെല്‍വയല്‍ സംരക്ഷണനിയമം നിലം നികത്തലിന്റെ വേഗത വര്‍ദ്ധിപ്പിച്ചു"

Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Tuesday, January 15, 2008

ഡോ. ബ്രിജേഷ് നായര്‍

തലക്കെട്ടില്‍ ഞെക്കിയാല്‍ ഡോ. ബ്രിജേഷ് നായരുടെ ബ്ലോഗിലേക്ക് പോകാം.
വിഴിഞ്ഞം പ്രോജക്ട് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട് ഇന്റെര്‍നെറ്റിലൂടെ വളര്‍ന്ന സൗഹൃദം വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ കുറച്ച് നാളുകള്‍ മാത്രം നാട്ടില്‍ വന്ന് നില്‍ക്കുവാന്‍ അവസരം ലഭിച്ചപ്പോള്‍ ഡോ. ബ്രിജേഷ് നായര്‍ കേരളഫാര്‍മറുടെ ഭവനത്തില്‍ അനുജനോടും ഭാര്യയോടുമൊപ്പം വന്ന് വിലയേറിയ സമയം ചെലവിട്ടതില്‍ നന്ദിയും സന്തോഷവും അറിയിക്കട്ടെ. ബ്രിജേഷ് നായര്‍ കര്‍ഷകനായ എന്നെ പരിചയപ്പെട്ടത് തന്റെ അച്ഛന്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ അച്ചുതന്‍ നായരും അമ്മ എന്റമോളജി വിഭാഗം മേധാവി ഡോ. നളിന കുമാരിയും ആണെന്നാണ്. ഡോ. ബ്രിജേഷ് പ്രസിദ്ധീകരിക്കുന്ന ആംഗലേയ ബ്ലോഗ് പോസ്റ്റുകള്‍ കാലാകാലങ്ങളില്‍ എന്നെ അറിയിക്കുകയും മറ്റ് സന്ദര്‍ശകര്‍ക്ക് എന്റെ പേജ് സന്ദര്‍ശിക്കുവാന്‍ തന്റെ ബ്ലോഗില്‍ കേരളഫാര്‍മര്‍ എന്ന ലിങ്ക് ബ്ലോഗ് റോളില്‍ ചേര്‍ത്തിട്ടും ഉണ്ട്.

ഡോ. ബ്രിജേഷ് നായര്‍ തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലും അംഗമാണ്. എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡി നേടി അമേരിക്കയില്‍ ജോലി ചെയ്യുന്ന ഡോ. ബ്രിജേഷ് ഡിസംബര്‍ 27 ന് നാട്ടില്‍ വരുകയും ജനുവരി 16 ന് തിരികെ അമേരിക്കയിലേയ്ക്ക് പോവുകയാണ്. ജലത്തിന്റെ ട്രീറ്റ്മെന്റിനെ പ്പറ്റി ധാരാളം അറിവുകള്‍ പകരുകയും കുടിവെള്ളം എപ്രകാരമാണ് ശുദ്ധീകരിക്കേണ്ടത് എന്ന് വിശദീകരിക്കുകയും ചെയ്യുന്ന ഡോ. ബ്രിജേഷ് തന്റെ വീട്ടിലെ പൈപ്പ് വെള്ളം അമേരിക്കയിലെ ലാബില്‍ ടെസ്റ്റ് ചെയ്ത് ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട് എന്ന് കഴിഞ്ഞപ്രാവശ്യം നാട്ടില്‍ വന്ന് തിരികെ പോയശേഷം തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

ബ്രിജേഷിന്റെ ഒരു ഇന്റര്‍വ്യൂ എന്‍.ടി.വി നടത്തുകയുണ്ടായി. പ്രസ്തുത പരിപാടി കൈരളി പീപ്പിള്‍ ചാനലില്‍ ടെക്നിക്സ് ടുഡേ എന്ന പരിപാടിയിലൂടെ മലയാളികളുടെ മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.










ഇതാണ് അമേരിക്കയിലെ അരിസോണ
Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Sunday, January 06, 2008

ഇ.എഫ്.എല്‍ ഇരട്ടത്താപ്പോ?

കര്‍ഷകര്‍ക്കു നോട്ടീസ് നല്‍കിയതു തെറ്റ്: വനംമന്ത്രി
ചെറുതോണി: പാരിസ്ഥിതിക ദുര്‍ബല പ്രദേശ നിയമത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കു നോട്ടീസ് നല്‍കിയതില്‍ തെറ്റു സംഭവിച്ചിട്ടുണ്െടന്നു വനംമന്ത്രി ബിനോയ് വിശ്വം. ഇതു ബോധപൂര്‍വമാണോ അല്ലയോ എന്നു പരിശോധിച്ചു നടപടി സ്വീകരിക്കും. ഇതിനായി ഡി.എഫ്.ഒ. അധ്യക്ഷനായി സമിതിക്കു രൂപം നല്‍കും - മന്ത്രി വ്യക്തമാക്കി.
ഇടുക്കിയിലെ കാല്‍വരിമൌണ്ടില്‍ പാരിസ്ഥിതിക പ്രശ്നത്തി ന്റെ പേരില്‍ കര്‍ഷകര്‍ക്കു നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ കര്‍ഷകരുടെ ആശങ്കയകറ്റാന്‍ ജില്ലാ കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
ഉദ്യോഗസ്ഥര്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയെന്നു തെളിഞ്ഞാല്‍ നടപടി സ്വീകരിക്കും. യഥാര്‍ഥ കര്‍ഷകരെ കുടിയിറക്കുക എന്നതു സര്‍ക്കാര്‍ നയമല്ല. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാ ക്കേണ്ട ഉദ്യോഗസ്ഥര്‍ ഇതിനെതിരേ നീങ്ങുന്നത് ഗൌരവമായി കാണും - മന്ത്രി പറഞ്ഞു. വനം, ഭൂമി പ്രശ്നങ്ങളില്‍ സര്‍ക്കാരിന് ഉറച്ച നിലപാടുകളുണ്ട്. അനധികൃത കൈയേറ്റങ്ങളെ സര്‍ക്കാര്‍ ന്യായീകരിക്കില്ല.
അതേസമയം, പാരിസ്ഥിതിക നിയമത്തിന്റെ മറവില്‍ കര്‍ഷകദ്രോഹ നടപടികള്‍ അനുവദിക്കുകയുമില്ല - മന്ത്രി പറഞ്ഞു.

കടപ്പാട്- ദീപിക

ചില സംശയങ്ങള്‍

പാരിസ്ഥിതിക നിയമം കര്‍ഷകനായാലും സെവി മനോ മാത്യു ആയാലും ഒന്നുതന്നെയല്ലെ?

ഇത് സെവി മനോ മാത്യുവിന് അനുകൂലമാകുവാന്‍ സാധ്യതയില്ലെ?


Skype: keralafarmer, AIM: keralafarmer, Yahoo: janapaksham

Saturday, January 05, 2008

Communicating Disasters - entire book is now online!


Skype: keralafarmer, AIM: keralafarmer, Yahoo: janapaksham